തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിലൂടെ കടന്നുപോകുന്ന പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നാലുവർഷത്തോളമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം സാധ്യമല്ലാത്ത നിലയിലായിരുന്നു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ Read More…
Tag: Sebastian Kulathunkal MLA
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ 100 കോടിയുടെ വൈദ്യുതി വികസന പദ്ധതികള്‍
പൂഞ്ഞാര്‍: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് അവന് മുന്നേറ്റം സാധ്യമാകുന്ന വിധത്തില്‍ 100 കോടി രൂപയുടെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചതായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആര് ഡി എസ് എസ്( റീവാമ്പഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം ) പ്രോജക്ട് പ്രകാരമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കും. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിവിധ Read More…
പൂഞ്ഞാറിന് രണ്ടു ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍; ഈരാറ്റുപേട്ട-കോഴിക്കോട് സര്‍വീസ് അടക്കം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എംഎല്‍എ
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്നു രണ്ട് ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു. ഏരുമേലി – ചന്ദനക്കാംപാറ സൂപ്പര്‍ എക്സ്പ്രസ്സ്, ഇളങ്കാട്-പാണത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് പുതിയതായി ആരംഭിച്ച സര്‍വീസുകള്‍. 1.ഏരുമേലി – ചന്ദനക്കാംപാറ സൂപ്പര്‍ എക്സ്പ്രസ്സ് എരുമേലിയില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, പിറവം, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യാവൂര്‍ വഴി ചന്ദനക്കാംപാറയിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. ഇളങ്കാട്-പാണത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് ഇളംങ്കാട് നിന്ന് ആരംഭിച്ച് കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി പാണത്തൂര്‍ Read More…
കെ എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃക: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
മുണ്ടക്കയം: കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. യശശരീരനായ കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമത്തിൽ നടത്തിയ കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. കേരള Read More…
ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഈരാറ്റുപേട്ട ബി.ആർ.സി. പ്രോജക്ട് ഓഫീസർ ബിൻസ് ജോസഫ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു, ഭൂമിശാസ്ത്രം അധ്യാപിക ഷെറിൻ സി. ദാസ്, പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More…
നെടിയപാല – ഇരുപ്പൂക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ് പൂർത്തീകരിച്ച തിടനാട് ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിൽ കൂടി കടന്നു പോകുന്ന കാളകെട്ടി-പൊട്ടംകുളം നെടിയപാല-ഇരുപ്പൂക്കാവ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ജോയിച്ചൻ കാവുങ്കലിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഔസേപ്പച്ചൻ കല്ലങ്ങാട്ട്, മിനി സാവിയോ, പഞ്ചായത്ത് മെമ്പർമാരായ ഷെറിൻ പെരുമാംകുന്നേൽ, സ്കറിയ പൊട്ടനാനി എന്നിവരും പൊതുപ്രവർത്തകരായ ജോസഫ് മൈലാടി, ജോയ് വെട്ടിക്കൽ, Read More…
വാഗമൺ റോഡിന് ബദൽ ആയി അടിവാരം – കല്ലില്ലാക്കവല റോഡ് യാഥാർഥ്യമാകണം
ദുരിതം നിറഞ്ഞ യാത്രകൾ തുടരുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിന് ബദൽ ആയി അടിവാരം – കല്ലില്ലാകവല ( കുരിശുമല) റോഡ് യാഥാർഥ്യമാക്കണമെന്ന് അടിവാരം നിവാസികൾ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് നിവേദനം നൽകികൊണ്ട് ആവശ്യപെട്ടു. ഈ റോഡ് നിലവിൽ വന്നാൽ ഇപ്പോൾ ഉള്ള യാത്രാ ദുരിതം ഇല്ലാതെ ആവും എന്നും, ഒരു നാടിന്റെ തന്നെ വികസനത്തിന് ഇത് മുതൽ കൂട്ട് ആകുമെന്നും, കേരള ടൂറിസം കൂടുതൽ മികവ് കൈവരിക്കുമെന്നും അടിവാരം നിവാസികൾ പറയുന്നു. അടിവാരത്ത് Read More…
സേവന ജീവകാരുണ്യ മേഖലയിൽ തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
തീക്കോയി: കാർഷിക മേഖലയിലും വിവിധ സേവന ജീവകാരുണ്യ മേഖലയിലും തീക്കോയി സർവീസ് സഹകരണ ബാങ്ക് നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. തീക്കോയി സർവീസ് സഹകരണ ബാങ്കിലെ മാരക രോഗങ്ങൾ ബാധിച്ച ഓഹരി ഉടമകൾക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധനസഹായ വിതരണം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളുടെ സമഗ്രവികസനം സാധ്യമാക്കുന്ന സഹകരണ ബാങ്കുകളെ തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സഹകരണ ബാങ്കുകളുടെ ജനകീയ Read More…
കുന്നോന്നി ആലുംന്തറ റോഡിന് ശാപമോഷം
കുന്നോന്നി: ആലുംതറ റോഡ് നിർമ്മാണം ടാറിങ് വർക്കുകൾ പൂർത്തിയായി. പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആയ ശേഷം 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഇലക്ഷൻ കാലത്ത് ആലുംന്തറ നിവാസികൾക്ക് കൊടുത്ത വാക്ക് അദ്ദേഹം എംഎൽഎ ആയ ശേഷം നടപ്പിലാക്കുകയായിരുന്നു. വർഷങ്ങളായി തകർന്ന റോഡ് സഞ്ചാരയോഗ്യമായതിൽ കുന്നോന്നി ആലുംതറ നിവാസികൾ എംഎൽഎ ക്കു നന്ദി അറിയിച്ചു. ഈ വർക്കിനൊപ്പം പൂഞ്ഞാർ വരെയുള്ള കുഴികൾ പാച്ച് വർക്ക് ചെയ്തു ഗതാഗത യോഗ്യമാക്കി.
ഈലക്കയം മാതാക്കൽ ആസാദ് നഗർറോഡിന്റെ ഉദ്ഘാടനം നടത്തി
ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തിലധികമായി തകർന്ന് കിടന്ന ഈലക്കയം മാതാക്കൽ ആസാദ് നഗർ റോഡ് മൂന്ന് മീറ്റർ ഉയർത്തി കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം നടത്തി. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പുനർ നിർമാണം നടത്തിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുന്ന ഈലക്കയം ഇടകളമറ്റം റോഡിന്റെ നിർമ്മാണ Read More…