kottayam

എൽ ഡി എഫ് സർക്കാർ ഞയറാഴ്ച്ച പ്രവൃത്തി ദിനമാക്കിയതിൽ അത്ഭുതപെട്ടിട്ട് കാര്യമില്ല: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: രൂപത എന്നാൽ അധികം രൂപാ തരണം എന്നാണെന്നും, കത്തോലിക്ക ബിഷപ്പുമാർ നികൃഷ്ട ജീവികൾ ആണെന്ന് പറഞ്ഞ് അധിക്ഷേപം നടത്തുകയും ചെയ്ത സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ കത്തോലിക്കർ പരിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച ദിവസം പ്രവർത്തി ദിനമാക്കി ഉത്തരവ് ഇറക്കിയതിൽ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കത്തോലിക്കരുടെ പ്രതിനിധികൾ എന്ന് സ്വയം വിശേഷിപ്പിച്ച് സർക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗം ആത്മാഭിമാനം ഉണ്ടെങ്കിൽ ഇതിനെതിരെ പ്രതികരിക്കണമെന്നും Read More…

Kanjirappally News

വാഗ്ദാനങ്ങൾ നൽകി ജയരാജ് MLA ജനങ്ങളെ വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ വികസന മുരടിപ്പ് അവസാനിപ്പിക്കാൻ ഗവൺമെൻറ് ചീഫ് വിപ്പ് ജയരാജ് ആത്മാർത്ഥ കാട്ടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി – വാളക്കയം -മണിമല റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ വർഷങ്ങളായി കിടന്നിട്ടും പ്രഖ്യാപനങ്ങൾ അല്ലാതെ റോഡിന്റെ നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴനട്ടും, കുഴികളിൽ മീൻ കൃഷി ഇറക്കിയുമുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജർ മണിമല കുടിവെള്ള പദ്ധതിയും, Read More…

Pala News

പാലാ മുൻസിപ്പൽ ഭരണ സമിതി ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്തണം : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ മുനിസിപ്പൽ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും , പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും ഒഴിവാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും നടത്തുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കണമെന്നും, ജനാധിപത്യവിരുദ്ധ നിലപാട് തിരുത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന ലോയേഴ്സ് ചേമ്പർ ഉദ്ഘാടന വേദിയിൽ യുഡിഎഫിലെ ജനപ്രതികളെയും കേരള കോൺഗ്രസിനെയും ഒഴിവാക്കുകയും അപമാനിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു Read More…

General News

അഭിരാമിയുടെ കുടുംബത്തിന് ധനസഹായം നൽകാത്തത് കടുത്ത വഞ്ചന: സജി മഞ്ഞകടമ്പിൽ

റാന്നി: പേവിഷബാധയേറ്റ് ദാരുണ അന്ത്യം സംഭവിച്ച അഭിരാമി എന്ന കൊച്ചു മിടുക്കിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകാത്തത് കടുത്ത വഞ്ചനയാണെന്ന് കേരളാ തെരുനായ പ്രതിരോധ സമിതി സംസ്ഥാന ചെയർമാനും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടവിൽ ആരോപിച്ചു. നാളിതുവരെ ജില്ലയിലെ മന്ത്രി കൂടിയായ വീണ ജോർജോ സ്ഥലം എംഎൽഎയോ, ജില്ലാ കളക്ടർ പോലും ആ കുടുംബത്തിൽ എത്തി ഒരു ആശ്വാസ വാക്ക് പോലും പറയുകയോ കാര്യങ്ങൾ അന്വേഷിക്കുകപോലും ചെയ്യാത്തത് ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും സജി പറഞ്ഞു. Read More…

Pala News

അഭിരാമിയുടെ മരണം പേവിഷബാധ നിയന്ത്രണത്തിൽ ഉണ്ടായ ഗുരുതര വീഴ്ച: മോൻസ് ജോസഫ്

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിൽ തിരുവോണ വേളയിൽ പോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനോ , തെരുവുനായ ആക്രമണത്തിൽനിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാനോ ,റബർവില കുത്തനെ ഇടിയുമ്പോൾ വിലപിടിച്ച് നിർത്താൻ ശ്രമം നടത്താനൊ തയറാകാതെ ജനങ്ങൾക്ക് മുന്നിൽ പുറം തിരിഞ്ഞ് നിൽക്കുന്ന സർക്കാരുകൾ കോർപ്പറേറ്റ് പ്രിണനം നടത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ ആരോപിച്ചു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ തലേന്ന് അത്തപ്പൂക്കളവും, Read More…

kottayam

മരുന്ന് വിതരണം പുനസ്ഥാപിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജ് ,കോട്ടയം ജില്ല ആശുപത്രി,ആയുർവേദ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം നിറുത്തി വച്ചിരിക്കുന്നത് സർക്കാരിൻറെയും , ജില്ലാ ഭരണകൂടത്തിന്റെയും പിടിപ്പുകേടണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് മുഴുവൻ മരുന്നും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും അമിത വില കൊടുത്ത് വാങ്ങേണ്ട ഗതികേടാണ് നിലവിലുള്ളത് എന്നുംസജി കുറ്റപ്പെടുത്തി.അടിയന്തരമായി സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നും Read More…

kottayam

തെരുവുനായയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: തെരുവിലുടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പക്ഷിപനി വരുമ്പോൾ കർഷകൻ ലോൺ എടുത്ത് ഫാമിൽ വളർത്തുന്ന കോഴികളെയും , താറവുകളെ കൊന്നൊടുക്കും. പന്നിപനി വന്നാൽ പന്നികളെയും സർക്കാർ കൂട്ടത്തൊടെ കൊന്നൊടുക്കും. അലത്ത് തിരിഞ്ഞ് നടക്കുന്ന നയ്ക്കൾ കടിച്ച് പേവിഷബാധ ഏറ്റ് നരകയാതനയോടെ മനുഷ്യൻ മരിക്കുമ്പോൾ തെരുവുനായ്ക്കളെ മാത്രം സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നത് ആരുടെ താൽപ്പര്യമാണ് എന്ന് സംസ്ഥാനസർക്കാരും, ജില്ലാ ഭരണകൂടവും വ്യക്തമാക്കണമെന്നും സജി Read More…

kottayam

അഗ്രികൾച്ചറൽ പെൻഷണർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ കൂട്ടധർണ്ണ നടത്തി

കോട്ടയം: കേരളത്തിലെ കർഷക പെൻഷൻ വാങ്ങുന്നവരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കർഷക പെൻഷൻ 10000 രൂപ ആക്കി വർദ്ധിപ്പിക്കണമെന്നും 60 വയസ്സു കഴിഞ്ഞ മുഴുവൻ കർഷകർക്കും പെൻഷൻ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ടി.എം. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടലമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് പി.ഒ വർക്കി, വൺ ഇന്ത്യ പെർഷൻ സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് Read More…

kottayam

സപ്ലൈകോയുടെ പിടിച്ചുപറി അവസാനിപ്പിക്കണം:സജി മഞ്ഞക്കടമ്പിൽ

കോട്ടയം: വിലക്കയറ്റം മൂലം പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങൾക്ക് മേൽ സംസ്ഥാന സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തി വില വർധിപ്പിച്ചതിനുശേഷം സപ്ലൈക്കോ ഇപ്പോൾ പായ്ക്കിങ്ങ് ചാർജ് കൂടി ഈടാക്കി സാധാരണക്കാരെ പിടിച്ചുപറിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആരോപിച്ചു. സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോ സാധനങ്ങൾ വിതരണം ചെയ്യാനായി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ കൊള്ള അവസാനിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Pala News

പാലാ അമിനിറ്റി സെൻറർ ഉപയോഗശൂന്യം : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലായുടെ ഹൃദയഭാഗത്ത് 5 കോടി രൂപ മുതൽമുടക്കി മീനച്ചിലാറിനും ളാലം തോട്ടിനും നടുവിലായി കുഴിയെടുത്ത് നിർമ്മിച്ചിരിക്കുന്ന പാലാ അമിനിറ്റി സെൻറർ ഉപയോഗശൂന്യമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന പ്രസ്തുത അമിനിറ്റി സെന്ററിന്റെ ഹാൾ ഒരു ആവശ്യത്തിനും ഉപയോഗപ്പെടുത്താൻ സാധിക്കില്ല .മാത്രമല്ല പാർക്കിംഗ് സൗകര്യമോ വാഹനങ്ങൾ കയറ്റുവാനോ സൗകര്യങ്ങളോ ഇല്ലാതെ അശാസ്ത്രീയമായാണ് നിർമ്മാണം നടത്തിയിരിക്കുന്നതും സജി ആരോപിച്ചു. കോടികൾ നശിപ്പിച്ച് അശാസ്ത്രീയമായ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ Read More…