പി.ജെ. ജോസഫ് നടത്തുന്നത് ജനാധിപത്യ ലംഘനം, രാജിവെക്കണം: സാജൻ തൊടുക

കോട്ടയം: കേരളാ കോൺഗ്രസ്‌ (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി എംപിയുടെ നേതൃത്വം അംഗീകരിക്കുന്ന വിഭാഗത്തിന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അനുവദിച്ചിട്ടും, ആ തീരുമാനത്തെ വെല്ലുവിളിച്ചു മുന്നോട്ട് പോകുന്ന പിജെ ജോസഫ് കടുത്ത ജനാധിപത്യ ലംഘനമാണ് നടത്തുന്നത് എന്ന് കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തെ ഔദ്യോഗിക പക്ഷമായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചതിൽ മൂന്ന് അംഗങ്ങളിൽ രണ്ട് അംഗങ്ങൾ അനുകൂലമായി വിധി എഴുതിയതിനെതിരെ അപ്പീൽ പോകും എന്ന ജോസഫിന്റെ വാദം ജനാധിപത്യത്തോടും ഭൂരിപക്ഷ അഭിപ്രായത്തോടുമുള്ള അദ്ദേഹത്തിന്റെ വെല്ലുവിളിയാണ് വ്യക്തമാക്കുന്നത്. മാണിസാർ ജീവിച്ചിരുന്ന കാലഘട്ടത്തിലും അദ്ദേഹത്തെയും പാർട്ടിയെയും ഇല്ലാതാക്കുവാൻ അഹോരാത്രം ശ്രമം നടത്തിയ പിജെ ജോസഫ് മാണിസാറിന്റെ മരണശേഷവും ഇന്നലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ വിധി വന്നുകഴിഞ്ഞുള്ള പ്രതികരണങ്ങളിലും ജനാധിപത്യത്തെയും ഭൂരിപക്ഷ…

Read More