റബ്ബർ വിലയിടിവ്: യുവ കർഷകൻ മരങ്ങൾ മുറിച്ചുമാറ്റി റബ്ബർ കൃഷി ഉപേക്ഷിച്ചു

പാലാ: റബ്ബർ വിലയിടിവിൽ പ്രതിഷേധിച്ചു യുവകർഷകൻ മൂന്നു വർഷമായ നൂറോളം റബ്ബർ മരങ്ങൾ വെട്ടിമാറ്റി. പാലാ നഗരസഭാ കൗൺസിലർ ടോണി തോട്ടമാണ് റബ്ബർ കൃഷി ലാഭകരമല്ലാത്ത സാഹചര്യത്താൽ റബ്ബർ മരങ്ങൾ വെട്ടിമാറ്റി റബ്ബർ കൃഷി രംഗത്തു നിന്നും പിൻമാറിയത്. മൂന്നാനിയിലെ തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂന്നു വർഷം മുമ്പ് നട്ട നൂറോളം മരങ്ങളാണ് വെട്ടിമാറ്റിയത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റബ്ബർ മുറിച്ചു മാറ്റാനുള്ള വാൾ കൈമാറി. തുടർന്നു ടോണി തോട്ടം ആദ്യമരം മുറിച്ചു മാറ്റി. 💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏 നഷ്ടമായതിനാലാണ് റബ്ബർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ടോണി തോട്ടം പറഞ്ഞു. ലാഭകരമായ മറ്റേതെങ്കിലും കൃഷി ആരംഭിക്കും. ഉത്പാദന ചെലവിനും ജീവിത ചെലവിനും ആനുപാതികമായി മാനമില്ലാത്തത് റബ്ബർ കർഷകരെ പ്രതികൂലമായി ബാധിച്ചു. റബ്ബർ വെട്ടാൻപോലും…

Read More

മാന്യമായി ജീവിക്കാന്‍ റബര്‍ വെട്ടിമാറ്റി മറ്റു കൃഷികള്‍ ആരംഭിക്കേണ്ട അവസ്ഥ; കൂടുതല്‍ വിളകളെ തോട്ടം വിളകളായി പരിഗണിക്കണമെന്നും പിസി ജോര്‍ജ് എംഎല്‍എ

ഈരാറ്റുപേട്ട: പ്രതിസന്ധിയുടെ ആഴക്കടലിലാണ് ഇന്ന് റബ്ബര്‍ കര്‍ഷകര്‍. ഒരു കാലത്ത് മധ്യ കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായിരുന്ന റബ്ബര്‍ ഇന്ന് സാമ്പത്തിക തളര്‍ച്ചയുടെയും,നഷ്ടങ്ങളുടെയും പ്രതീകമായി മാറിയിരിക്കുന്നു. എന്താണിതിന് കാരണം ആഗോളതലത്തില്‍ റബ്ബര്‍ കൃഷി വ്യാപകമായതും അസംസ്‌ക്യത റബറിന്റെ ഉല്‍പ്പാദനത്തിലുള്ള വര്‍ദ്ധനവും റബ്ബറിന്റെ വില ഗണ്യമായി കുറയുന്നതിന് മുഖ്യകാരണമായി. അതോടൊപ്പം ഗാട്ട് കരാറും, ആസിയാന്‍ കരാറും ഉള്‍പ്പടെയുള്ള ആഗോള കരാറുകളിലൂടെ ഇറക്കുമതി സുഗമമാക്കിയത് വില തകര്‍ച്ചയുടെ ആക്കം കൂട്ടി. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി മലയാളിയുടെ മസ്തിഷ്‌കത്തില്‍ അലസതയുടെ വിത്ത് പാകിയ കൃഷി കൂടിയായിരുന്നു റബ്ബര്‍.എന്നാല്‍ റബ്ബര്‍ കൃഷി നഷ്ടമാണെന്നും ഇനി അത് ലാഭകരമല്ലെന്ന തിരിച്ചറിവ് ഉണ്ടായിട്ടും ഈ അലസതയാണ് റബ്ബര്‍ കൃഷി ഉപേക്ഷിക്കുവാന്‍ മലയാളി മടിക്കുന്നതിന്റെ മുഖ്യ കാരണം. പലരും പരമ്പരാഗത കൃഷി എന്ന നിലയില്‍ നഷ്ടമാണെന്നറിഞ്ഞിട്ടും ഇത് തുടരുന്നു.പുനലൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള മധ്യ…

Read More