രാമപുരം: രാമപുരം മാർ ആഗസ്തിനോസ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോമേഴ്സ് ഫെസ്റ്റ് CALIC 2k23 ശനിയാഴ്ച 10 :00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജ് വിദ്യാർഥികൾക്കായി സങ്കടിപ്പിച്ചിരിക്കുന്ന ഈ ഫെസ്റ്റിൽ ബിസിനസ്സ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, സ്പോട്ട് ഡാൻസ്, 3’s ഫുട്ബോൾ എന്നീ നാല് ഇനങ്ങളിൽ ഉള്ള മത്സരങ്ങളാണ് നടത്തപ്പെടുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയും നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്റ്റർ Read More…
Tag: Ramapuram Mar Augusthinos College
ഐഡിയത്തോൺ 2022 അവാർഡ് ദാനം നിർവ്വഹിക്കുന്നതിനായി ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള നാളെ രാമപുരം കോളേജിൽ എത്തും
രാമപുരം: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നാളെ 10:30 ന് മാർ ആഗസ്തീനോസ് കോളേജിൽ എത്തിചേർന്ന് ഐഡിയത്തോൺ അവാർഡ് ദാനം നിർവ്വഹിക്കും. കോളേജ് ഐ.ഐ.സി.യും ഐ.ഇ.ഡി. സിയും ചേർന്ന്, കേരളത്തിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി നടത്തിയ ‘ഐഡിയത്തോൺ 2022 ‘ മത്സരവിജയികൾക്കാണ് അവാർഡ് നൽകുന്നത്. പഠനത്തോടൊപ്പം സ്കിൽ ഡെവലപ്മെന്റും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളിലെ പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനാണ് പ്രസ്തുത മത്സരം Read More…
എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷയിൽ രാമപുരം ആഗസ്തീനോസ് കോളേജ് 5 റാങ്കുകൾ കരസ്ഥമാക്കി
രാമപുരം: 2022 എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി. എം എസ് സി ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി കൃഷ്ണപ്രിയ കെ, എം എച്ച് ആർ എം വിദ്യർത്ഥിനി സ്നേഹ യോഹന്നാൻ എന്നിവർ രണ്ടാം റാങ്കും എം എച്ച് ആർ എം വിദ്യാർത്ഥിനികളായ ഡോണ സാബു അഞ്ചാം റാങ്കും, അലീന സജി ആറാം റാങ്കും, എം എസ് സി ഇലക്ട്രോണിക്സിലെ ആതിര എം. ഒൻപതാം റാങ്കും കരസ്ഥമാക്കി. Read More…
രാമപുരം മാർ അഗസ്തീനോസ് കോളേജ് സ്പോർട്സ് ഡേ നടത്തി
രാമപുരം : മാർ അഗസ്തീനോസ് കോളേജ് ആനുവൽ സ്പോർട്സ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. രാമപുരം പോലീസ് സബ് ഇൻസ്പെക്ടർ സാബു എം ജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് ശ്രദ്ധേയമായി. സ്പോർട്സ് ഡേ യോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് Read More…
മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച് ഡി എഫ് സി ബാങ്കും തൊടുപുഴ ഐ. എം. എ. യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. 50 ഓളം വിദ്യാർത്ഥികൾ രക്ത ദാനത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എച്ച് ഡി എഫ് സി ബാങ്ക് ഓപ്പറേഷൻ മാനേജർ മാത്യു സേവ്യർ, പ്രോഗ്രാം ഓഫീസർമാരായ ജോബിൻ പി മാത്യു, വിനീത്കുമാർ വി .ജിനു ജോസഫ് വോളന്റിയർ Read More…
ലോകകപ്പ് ഫുട്ബോൾ അവേശമുയർത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജ് പെനാൽറ്റി ഷൂട്ടൗട് മത്സരം നടത്തി
രാമപുരം: ഫിഫാ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശം ഉൾകൊണ്ടുകൊണ്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം പെനാൽറ്റി ഷൂട്ടൗട് മത്സരം നടത്തി. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പേരുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടി. കോളേജ് മാനേജർ റവ .ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ,സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് , അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അദ്ധ്യാപക ഒഴിവ്
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഹിന്ദി വിഷയത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തിൽ യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ 30 -06-2022 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക . വിശദ വിവരങ്ങൾക്ക് വിളിക്കുക ഫോൺ :04822-261440, 8281257911, 94951650