നടുറോഡില്‍ സൂപ്പര്‍കാര്‍ റേസുമായി പ്രഥിരാജും ദുല്‍ഖറും? അന്വേഷണത്തിന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്

സൂപ്പര്‍താരങ്ങളായ പ്രിഥ്വിരാജും ദുല്‍ഖറും സൂപ്പര്‍കാറില്‍ മല്‍സരിക്കുന്ന വിഡിയോ വൈറലാകുന്നു. നടുറോഡില്‍ സൂപ്പര്‍ കാറില്‍ ചീഞ്ഞിപാഞ്ഞ് പോയ ഇവരുടെ കാറിനു പിന്നാലെ ബൈക്കില്‍ ആഞ്ഞു പിടിച്ച ആരാധകര്‍ പകര്‍ത്തിയ വിഡിയോയായണിത്. ബൈക്ക് യ്ാത്രികരായ ഇരുവരും സൂപ്പര്‍ കാറുകളുടെ വേഗത്തിനൊപ്പം പറക്കാന്‍ ആഞ്ഞു ശ്രമിക്കുന്നതും അവരുടെ ആവേശവുമെല്ലാം വിഡിയോയില്‍ കാണാന്‍ സാധിക്കും. കാറുകള്‍ അമിത വേഗതയിലായിരുന്നില്ലെന്നും സൂപ്പര്‍കാറുകളുടെ ശബ്ദം മൂലം ആളുകള്‍ക്കു തോന്നുന്നതാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ബൈക്കില്‍ താരങ്ങളുടെ കാറിനു പിന്നാലെ അമിത വേഗതയില്‍ വെച്ചുപിടിപ്പിച്ച യുവാക്കളെ ശകാരിക്കുന്നു മറ്റു ചിലര്‍. ആരാധകര്‍ കാണിച്ചതു ശുദ്ധ മണ്ടത്തരമാണെന്നും അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തിയാണെന്നും അവര്‍ പറയുന്നു. ആരാധകരെ തിരിഞ്ഞു നോക്കാതെ പോയ താരങ്ങള്‍ക്കെതിരെയും ചിലര്‍ രോഷത്തോടെ പ്രതികരിക്കുന്നു. എന്നാല്‍ ഈ വിഡിയോയില്‍ കാറോടിച്ചിരിക്കുന്നത് സൂപ്പര്‍ താരങ്ങള്‍ തന്നെയാണോ എന്നത് ഉറപ്പില്ല. ഇവരാണെന്ന് വിഡിയോ പകര്‍ത്തിയവര്‍ പറയുന്നുണ്ടെങ്കിലും വിഡിയോയില്‍ കാണാനില്ല. അതേ…

Read More