ജനകീയനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരീം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഉഴവൂരിലേക്ക്

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരീമിന് സ്ഥലം മാറ്റം. ഉഴവൂരിലേക്കാണ് മാറുന്നത്. ഒരു എംവിഐയുടെ സ്ഥലം മാറ്റം വാര്‍ത്തായാകുന്നതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലും എരുമേലി വഴിയുള്ള ശബരിമല പാതയില്‍ സേഫ് സോണ്‍ ഓഫീസര്‍ കൂടിയായിരുന്ന ഷാനവാസ് എന്ന ജനകീയ ഉദ്യോഗസ്ഥനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത് നിരവധി ഭക്തര്‍ക്ക് ശബരീപാതയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശമായി ഷാനവാസിന്റെ കരങ്ങളെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷക്കാലം ശബരിമല സീസണില്‍ റോഡ് സുരക്ഷയെ എകോപിപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ രാത്രിയും പകലും കര്‍മ്മനിരതനായിരുന്നു. ഏതു നേരത്തും വിളിച്ചാല്‍ അടിയന്തിര പരിഹാരം ഉറപ്പാണെന്നുള്ള അനുഭവങ്ങള്‍ ഒട്ടേറെ സാധാരണക്കാര്‍ക്കുമുണ്ട് പറയാന്‍. വാഹന സംബന്ധമായ ഇടപാടുകള്‍ക്ക് പൊന്‍കുന്നം ആര്‍ടി ഓഫിസില്‍ എത്തുന്നവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്ന നാളുകള്‍ക്ക് ഷാനവാസ് കരീമിന്റെ വരവോട് കൂടി അന്ത്യമായിരുന്നു. അതിവേഗ ഫയല്‍ നീക്കത്തിലൂടെ ഓഫീസ്…

Read More