മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കണ്ണൂരിലുള്ള മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നേരത്തെ മകള്‍ വീണയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഹോം ക്വാറന്റീനിലായിരുന്നു. മരുമകന്‍ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

പി.എസ്.സിയെ പിണറായി പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി മാറ്റി : ചാണ്ടി ഉമ്മന്‍

തൃശൂര്‍ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. നാട്ടികയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനില്‍ ലാലൂരിന്റെ പ്രചാരണപരിപാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലക്ഷരം പോലും അറിയാത്ത പാര്‍ട്ടിക്കാര്‍ക്ക് പരീക്ഷാ ഹാളില്‍ കോപ്പിയടിക്കാന്‍ അവസരമുണ്ടാക്കിയ നല്‍കി ആയിരക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കോപ്പിയടിക്ക് പിടിക്കപ്പെട്ടാലും സഖാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. കോപ്പിയടി തെളിവ് സഹിതം പിടിക്കപ്പെട്ട നിസാമും ശിവരഞ്ജിത്തും ഇന്ന് നാട്ടില്‍ സുഖമായി വിലസി നടക്കുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് പാരിതോഷികമായി സ്ഥാനക്കയറ്റവും നല്‍കി. കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാരോടുമുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ നാട്ടികയിലെ വലപ്പാട് പഞ്ചായത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് തുടങ്ങിയത്. വീടുകളിലും…

Read More

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു കൊണ്ട് ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്. ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്.

Read More

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി നഗരത്തിന്റെ വികസനത്തിന് സഹായിക്കുന്നതും സ്ഥലത്തെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ദേശീയപാതയുടെ ഭാഗമായി വരുന്ന ഈ രണ്ട് മേല്‍പ്പാലങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് പണം ചെലവഴിച്ചത്. കിഫ്ബി വഴി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തി. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമാകുന്നതോടെ സാധ്യമാകും. പ്രളയവും മഹാമാരികളുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ക്കിടയിലും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഒരുലക്ഷം സഹായധനം

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഒരുലക്ഷം സഹായധനം. പണമില്ലാത്തതിനാല്‍ ലോകോത്തര കേന്ദ്രങ്ങളില്‍ ഉന്നതവിദ്യാഭ്യാസം സാധ്യമാകാത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം രൂപ സഹായധനം നല്‍കും. വാര്‍ഷികവരുമാനം 2.5 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ, ബിരുദം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന ആയിരം പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം സഹായം നല്‍കുക. മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരെ കണ്ടെത്തുന്നത്.

Read More

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷം; ദേശീയ ശരാശരിയേക്കാള്‍ കൂടുതലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്ക് സൂചിപ്പിക്കുന്നതെന്നും സംസ്ഥാനത്തെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം, രോഗവ്യാപനം ശക്തമായെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് 1.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ 0.37 ശതമാനം ആണ് മരണനിരക്ക്. രാജ്യത്ത് പത്തു ലക്ഷത്തില്‍ 106 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍ 31 ആണ് മരണം. 💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Read More

കോവിഡ്: പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനു തീരുമാനം, ഉത്തരവ് ഉടനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങി വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്താന്‍ ധാരണയായി. പുതിയ ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അതേ സമയം, ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായമാണ് എല്ലാ പാര്‍ട്ടികളും ഉന്നയിച്ചത്. കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായി നീങ്ങാനും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇനിയുള്ള ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവാനാണ് സാധ്യത. അണികളെ ജാഗ്രതപ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വം തയാറാകണം. സമരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടിവരും. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന്…

Read More

ഭീകരവാദികളുടെ സാന്നിദ്ധ്യം അറിയാത്തത് ഗുരുതരവീഴ്ച: മുല്ലപ്പള്ളി

തിരുവനന്തപുരം: അല്‍ഖ്വയ്ദ ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും കേരള ഇന്റലിജന്‍സ് സംവിധാനവും പോലീസും അറിയാതിരുന്നത് ഗുരുതരവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ഈ സംഭവം. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി സി.പി.എം ഭരണം കേരളത്തെ മാറ്റി. എല്ലാ രാജ്യദ്രോഹ ശക്തികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ വന്നുപോകാമെന്ന അപകടകരമായ സ്ഥിതിയാണ്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പോലീസ് നരനായാട്ട് നടത്തുന്നു. പെണ്‍കുട്ടികള്‍പോലും പോലീസ് അതിക്രമത്തിന് ഇരയായി. ഭരണകൂട ഭീകരതയാണ് കേരളത്തില്‍.എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം! സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; സന്ദേശം വായിക്കാം

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ മുഖ്യമന്ത്രി ഔദ്യോഗിക ചടങ്ങുകള്‍ക്കൊന്നും പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കാം നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തില്‍ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയിലേയ്ക്കുള്ള വാതില്‍ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികള്‍ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികള്‍ക്ക്…

Read More

ജോലി നഷ്ടമായവര്‍ക്കും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ പദ്ധതി

തിരുവനന്തപുരം: കോവിഡ് മാഹാമാരി സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ചെറുകിട സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും കനത്ത പ്രതിസന്ധി രൂപപ്പെട്ടു. വ്യാപാര മേഖലയിലെ അടച്ചുപൂട്ടലും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം തദ്ദേശീയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും, വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചു വരുന്നവര്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് കേരള സര്‍ക്കാര്‍. മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. അതിന് പരിഹാരം എന്നനിലയില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി,1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000…

Read More