പാലാ കാർഷിക വിപണിയിൽ പതിനായിരം അംഗങ്ങൾ

കഴിഞ്ഞ വർഷം കൊറോണാ സമയത്ത് പിസി ജോർജ് എംഎൽഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പാലാ ഓൺലൈൻ കാർഷിക വിപണിയിലാണ് ഇന്നലെ പതിനായിരം അംഗങ്ങളായത്. പാലാ, പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി എന്നീ മൂന്നു നിയോജമണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായാണ് പൂർണ്ണമായും സൗജന്യമായ ഓൺലൈൻ പ്ലാറ്റ്ഫോമായ കാർഷിക വിപണി തയ്യാറാക്കിയത്. പൂഞ്ഞാർ കാർഷിക വിപണിയിൽ ഇരുപതിനായിരം അംഗങ്ങളും,പാലാ കാർഷിക വിപണിയിൽ പതിനായിരം അംഗങ്ങളും, കാഞ്ഞിരപ്പള്ളി കാർഷിക വിപണിയിൽ എണ്ണായിരത്തോളം അംഗങ്ങളുമാണ് നിലവിലുള്ളത്. എല്ലാത്തരം കാർഷിക ഉൽപന്നങ്ങളും, വളർത്തുമൃഗങ്ങളും, ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉൾപ്പെടെ ദൈനംദിനം വലിയ രീതിയിലുള്ള കച്ചവടമാണ് കാർഷിക വിപണിയിലൂടെ നടക്കുന്നത്. കാർഷിക വിപണി പ്രദേശത്ത് വലിയ രീതിയിലുള്ള കാർഷിക മുന്നേറ്റത്തിന് സഹായകരമാകുമെന്നും പിസി ജോർജ് പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ കാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പാലായിൽ മാണി സി കാപ്പൻ മുന്നണികളെ അമ്പരിപ്പിക്കുന്ന വൻ ഭൂരിപക്ഷത്തൊടെ വിജയിക്കും എന്ന് രാഷ്ട്രീയ നിരീക്ഷനായ മൈക്കിൾ കവുകാട്ട്

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്നും മാണി സി കാപ്പൻ മുന്നണികളെ അമ്പരിപ്പിക്കുന്ന വൻ ഭൂരിപക്ഷത്തൊടെ വിജയിക്കുമെന്ന് രാഷ്ടീയ നിരീക്ഷകൻ മൈക്കിൾ കവുകാട്ട്. പാലായിൽ ഇപ്പോൾ ഒരു ജനകീയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാവങ്ങളോട് കരുണയും വിശക്കുന്നവന് ഭക്ഷണം നൽകിയും എല്ലാവരെയും ഒരു പോലെ കണ്ട് ജനസേവനം നടത്തുന്ന മാണി സി കാപ്പന്റെ വിജയം എല്ലാ പ്രവചനങ്ങളെയും തെറ്റിക്കുന്ന വൻ ഭൂരിപക്ഷത്തോടു കൂടിയ വിജയം ആയിരിക്കും എന്ന് 40 വർഷകാലമായി മാണി സി കാപ്പനുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന മൈക്കിൾ കവുകാട്ട് പറഞ്ഞു. പാലാക്കാർക്കൊപ്പം കേരളം ഉറ്റുനോക്കുന്നതും മാണി സി കാപ്പനെ തന്നെയാണ്. ഈ വിജയം മാണി സി കാപ്പന്റെ മാത്രം അല്ല പാലായിലെ ജനങ്ങളുടെ വിജയം കൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പാലാ പോലീസ് സ്റ്റേഷനിൽ 10 പോലീസുകാർക്ക് കോവിഡ്

പാലാ: പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർക്കു പുറമെ സബ് ഇൻസ്പെക്ടറുടെ ശ്രവ പരിശോധനാ ഫലം വരാനുമുണ്ട്. കൂടുതൽ പോലീസുകാർക്ക് രോ​ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. അതേ സമയം, കോവിഡ് വാക്സിൻ സ്വീകരിച്ച പോലീസുകാർക്കും രോ​ഗം സ്ഥിരീകരിച്ചതായാണ് സൂചന. ഇത് ആശങ്ക വർധിപ്പിക്കുന്നു.

Read More

28-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമം 19 മുതല്‍

പാലാ: 28-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമം ഏപ്രില്‍ 19 മുതല്‍ 25 വരെ ഓണ്‍ലൈനായി നടത്തും. വൈകിട്ട് 7 മുതല്‍ 8.30 വരെ മീനച്ചില്‍ ഹിന്ദു സംഗമത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരിപാടികള്‍ലൈവായി കാണാനാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ ഓഡിറ്റോറിയത്തില്‍ നിന്നാണ് സംഗമപരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. 19ന്വൈകിട്ട് 7ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്‍ നമ്പൂതിരി അദ്ധ്യത വഹിക്കും. ഹിന്ദു മഹാസംഗമം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാഗത സംഘം അദ്ധ്യക്ഷ കെ.കെ.രാജന്‍, സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് എന്നിവര്‍ സംസാരിക്കും. 20ന് സൈബര്‍ ഫൊറന്‍സിക് കണ്‍സര്‍ട്ടന്റ് പി. വിനോദ് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ഗോപീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. 21ന് യുവജന സമ്മേളനം അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി…

Read More

നാട്ടുകാരും മാദ്ധ്യമങ്ങളും ജനപ്രതിനിധികളും ഇടപെട്ടു; നെല്ലിയാനിയില്‍ കുഴിയില്‍ മെറ്റല്‍ നിറച്ചു, റോഡിലെ ഗര്‍ത്തങ്ങള്‍ മൂടി പി.ഡബ്ല്യു.ഡി.

പാലാ: കനത്ത മഴയില്‍ മെറ്റല്‍ ഒലിച്ചുപോയി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട പാലാ- കോഴാ റോഡില്‍ നെല്ലിയാനി ഭാഗത്ത് പി.ഡബ്ല്യു.ഡി. അധികൃതരുടെ അടിയന്തിര ഇടപെടല്‍. നിരവധി അപകടം നടന്ന പൈപ്പ് ലൈന്‍ കുഴിയില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളെ തുടന്ന് ഇന്ന് വൈകുന്നേരം മെറ്റല്‍ ലോറി എത്തി കുഴിയില്‍ മെറ്റല്‍ നിറച്ചു അപകട സ്ഥിതിക്ക് താത്കാലിക പരിഹാരം ഉണ്ടാക്കി. പാലാ- കോഴാ റോഡില്‍ റീടാറിംഗിന് കരാര്‍ ഏറ്റെടുത്തത് ജൂലൈ 2020-ല്‍ പാലാ: പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവവും വീഴ്ച്ചയുമാണ് തിരേക്കറിയ എറണാകുളം, വൈക്കം റൂട്ടായ പാലാ- കോഴാ റോഡില്‍ നെല്ലിയാനിവരെയുള്ള ഒന്നര കി.മീ ഭാഗത്ത് പൈപ്പ് ലൈന്‍ ഇടുന്നതിനായി വെട്ടി പൊളിച്ച കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടും നിരവധി യാത്രക്കാര്‍ക്ക് പരിക്കും ഉണ്ടാവാനിടയായത്. ഈ ഭാഗം റീ ടാര്‍ ചെയ്യന്നതിന് നാട്ടുകാര്‍ മുറവിളി കൂട്ടുവാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷം.കഴിഞ്ഞ വര്‍ഷം…

Read More

പാലാ മരങ്ങാട്ടുപള്ളി റൂട്ടില്‍ 10 സെന്റ് സ്ഥലവും പുതിയ വീടും വില്‍പനയ്ക്ക്

പാലാ മരങ്ങാട്ടുപള്ളി റൂട്ടില്‍ ആണ്ടൂരില്‍ 10 സെന്റ് സ്ഥലവും 1200 സ്‌ക്വയര്‍ഫീറ്റ് മൂന്നു ബെഡ്‌റൂം പുതിയ വീടും വില്‍പനയ്ക്ക്. മെയിന്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളില്‍ പഞ്ചായത്ത് റോഡരികിലാണ് വീട്. പൈപ്പ് വെള്ളവും മറ്റ് സൗകര്യങ്ങളുമുണ്ട്. പാലായിലേക്ക് 10 കിലോമീറ്റര്‍ ദൂരം മാത്രം. വാങ്ങിക്കാന്‍ താല്‍പര്യമുള്ളവര്‍ 9447281225 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read More

പാലാക്കു സമീപം യുവതിയെ വെട്ടിപ്പരിക്കേല്പിച്ച ഓട്ടോഡ്രൈവര്‍ നിസാരക്കാരനല്ല; മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

പാലാക്കു സമീപം വെള്ളിയേപ്പള്ളിയില്‍ ഏഴാം തീയതി വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ അമ്മാവന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ (61) പേരില്‍ കൊലക്കേസ് അടക്കം നിരവധി കേസുകള്‍. പാലാ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സന്തോഷ് കെഎസ്ആര്‍ടിസിയില്‍ നിന്നും ഡ്രൈവര്‍ ആയി വിരമിച്ചയാളാണ്. മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പാലാ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സന്തോഷ്. സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പരിചയമുണ്ടായിരുന്നു. മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി യുവതിയെ വീടിനു സമീപത്ത് വച്ച് കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി ആക്രമിക്കുകയായിരുന്നു. അടികിട്ടിയ യുവതി പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടര്‍ന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.…

Read More

പാലായില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്

പാലാ: പാലാ ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നാളെ (വെളളി) മുതല്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. പാലാ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞു 2 മണി വരെയാണ് സമയം. ഞായര്‍ അവധിയായിരിക്കും. ആധാര്‍ കാര്‍ഡ് കോപ്പി മാത്രം മതിയെന്ന് അറിയിച്ചിട്ടുണ്ട്.

Read More

പാലായില്‍ യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

പാലാ: പുലര്‍ച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പാലാ പോലീസ് അറസ്റ്റു ചെയ്തു. കടപ്പാട്ടൂര്‍ സ്വദേശി കുറ്റിമടത്തില്‍ കൃഷ്ണന്‍ നായര്‍ മകന്‍ സന്തോഷ് പികെ (61) ആണ് അറസ്റ്റിലായത്. സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമണത്തില്‍ പരിക്കേറ്റ ടിന്റു മരിയ ജോണ്‍ സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26) നാണ് ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റത്. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചനയെന്ന് പാലാ പോലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടില്‍ നിന്നു രാവിലെ ഇറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി. വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ്…

Read More

രാഷ്ട്രീയ നെറികേടിനെതിരെ പാലായിലെ വോട്ടര്‍മാര്‍ ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം അണിചേരും: അഡ്വ പിജെ തോമസ്

രാഷ്ട്രീയ നെറികേടിനെതിരെ പാലായിലെ വോട്ടര്‍മാര്‍ ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം അണിചേരുമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. പിജെ തോമസ്. പാലായിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. പ്രമീള ദേവിയുടെ പാലാ മുന്‍സിപ്പാലിറ്റി യിലെ സ്ഥാനാര്‍ഥി പര്യാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ മുന്‍സിപ്പാലിറ്റി യിലെ നിരവധി സ്ഥലങ്ങളില്‍ നിന്നും ആവേശോജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സോമന്‍ തച്ചേട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത്, സരീഷ് കുമാര്‍, മഹേഷ് ചന്ദ്രന്‍, ശുഭ സുന്ദര്‍രാജ്, ബിനീഷ് ചൂണ്ടച്ചേരി, അര്‍ച്ചന സൂര്യന്‍, മായാ ജയരാജ് എന്നിവര്‍ സംസാരിച്ചു.

Read More