വീടു വയ്ക്കാന്‍ സ്ഥലമില്ലാത്ത മൂന്നു കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കി വാരിയാനിക്കാട് ഇടവകയുടെ മഹനീയ മാതൃക

വാരിയാനിക്കാട്: വീടു വയ്ക്കാന്‍ സ്ഥലമില്ലാത്ത മൂന്നു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാന്‍ ആവശ്യമായ സ്ഥലം നല്‍കി വാരിയാനിക്കാട് സെന്റ് ജോസഫ്‌സ് ഇടവകയുടെ മഹനീയ മാതൃക. പള്ളിയുടെ പേരിലുള്ള മൂന്നു സെന്റ് സ്ഥലം വീതമാണ് ഓരോ കുടുംബത്തിനും വീടു നിര്‍മിക്കുന്നതിനായി ഇടവക നല്‍കുന്നത്. മൂന്നു കുടുംബങ്ങളുടെ പേരില്‍ ചെയ്ത ആധാരം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ചു. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരംഭിച്ച ‘ഹോം പാലാ പ്രൊജക്റ്റ്’മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വീട് വയക്കാന്‍ സ്ഥലമില്ലാത്തവരുടെ വിവരമറിഞ്ഞ ഇടവക വികാരി റവ. ഫാ. തോമസ് ഓലായത്തില്‍ കാര്യം ഇടവകയിലെ കൈക്കാരന്‍മാരെയും യോഗ പ്രതിനിധികളെയും ഇടവകാംഗങ്ങളെയും അറിയിക്കുകയായിരുന്നു. എല്ലാവരും ഏക മനസോടെ വികാരിയച്ചന്റെയും കല്ലറങ്ങാട്ട് പിതാവിന്റെയും ആഗ്രഹത്തിന് ഒപ്പം നിന്നതോടെയാണ് സ്ഥലം വിട്ടുനല്‍കാനായത്. വീടു വയ്ക്കാന്‍ സ്ഥലമില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ പാലാ…

Read More

കര്‍ഷകദശകം പ്രഖ്യാപിച്ച് പാലാ രൂപത

പാല: കര്‍ഷക വര്‍ഷത്തില്‍ തുടക്കം കുറിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുന്നതിനും ക്രിയാത്മക സംരംഭകത്വ മുന്നേറ്റം വളര്‍ത്തിയെടുക്കുന്നതിനുമായി അടുത്ത പത്തു വര്‍ഷം പാലാ രൂപത കര്‍ഷകദശകമായി ആചരിക്കുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും മാതൃകാപരമായ മുന്നേറ്റം കാര്‍ഷികരംഗത്ത് ഉറപ്പു വരുത്താന്‍ കര്‍ഷക വര്‍ഷാചരണത്തിന് കഴിഞ്ഞതായും പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായമാകുന്ന വിധം കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ രൂപത നേതൃത്വം നല്‍കുമെന്നും രൂപതാദ്ധ്യക്ഷന്‍ പറഞ്ഞു. മേല്‍ത്തരം വിത്തിനങ്ങളും ഹൈബ്രീഡ് തൈകളുടേയും ലഭ്യത ഉറപ്പാക്കാന്‍ വിത്തുബാങ്കും കാര്‍ഷിക നഴ്‌സറിയും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഇവയ്‌ക്കൊപ്പം പാലാ മുണ്ടുപാലം സ്റ്റീല്‍ ഇന്‍ഡ്യ കോംപ്ലക്‌സില്‍ മൂല്യ വര്‍ദ്ധക ഉല്പന്ന നിര്‍മ്മാണ യൂണിറ്റിന് തുടക്കമാകുമെന്നും ബിഷപ്പ് തുടര്‍ന്നു പറഞ്ഞു. സ്വയം പര്യാപ്തതയും വരുമാന വര്‍ദ്ധനവും ലക്ഷ്യം വെച്ചുകൊണ്ട് വ്യത്യസ്ഥങ്ങളായ കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് കര്‍ഷക കൂട്ടായ്മകളും കര്‍ഷക കുടുംബങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നതിലൂടെ…

Read More

പാലാ രൂപതയുടെ കോവി ഡ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതസംസ്‌കാരം നടത്തി

പാലാ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലാ രൂപതയില്‍ രൂപീകൃതമായ പാലാ സമരിറ്റന്‍സ് എന്ന പേരിലുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂര്‍ണ്ണ ബഹുമതികളോടെ സംസ്‌കരിച്ചു. കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്‌കാരത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ പൂര്‍ണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടന്ന് വൈകാതെ തന്നെ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കാനായത് ഫോഴ്‌സിലെ അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്ന വ്യക്തികളുടെ എണ്ണം, സാമൂഹിക അകലം, പിപിഇ കിറ്റ് ശാസ്ത്രീയമായി ധരിച്ചുള്ള വോളണ്ടിയേഴ്‌സിന്റെ നേതൃത്വം എന്നിവ ശ്രദ്ധേയമായി. കോതനല്ലൂര്‍, കുറവലങ്ങാട് ഫൊറോന പള്ളികളിലെ അല്മായരും വൈദികരുമടങ്ങുന്ന രണ്ട് ടീമുകളിലെ വ്യക്തികളാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. ഫാ. ജോസഫ് മഠത്തിക്കുന്നേല്‍,…

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാലായുടെ സ്വന്തം സമറിയക്കാര്‍ പൂര്‍ണസജ്ജര്‍!

പാലാ: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപതയുടെ നേതൃത്വത്തില്‍ പാലാ സമരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തയ്യാറായിക്കഴിഞ്ഞു. രൂപതയിലെ എല്ലാ ഭാഗത്തും വോളണ്ടിയേഴ്‌സിനെ വിന്യസിക്കത്തക്ക വിധത്തില്‍ 17 ഫൊറോനകളില്‍ നിന്നും ഓരോ വൈദികനും ഓരോ അല്മായ നേതാവും നേതൃത്വം നല്‍കത്തക്ക വിധത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്. പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദ്ദേശാനുസരണം എ. കെ. സി. സി., ഡി. സി. എം. എസ്., കുടുംബക്കൂട്ടായ്മ, വിശ്വാസ പരിശീലകര്‍, പിതൃവേദി, സ്വാശ്രയ- കര്‍ഷക സംഘങ്ങള്‍, എസ്. എം. വൈ. എം. – കെ. സി. വൈ. എം. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫോഴ്‌സ് റെഡി ആയിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 20 പേരടങ്ങുന്ന വൈദികരുടെയും അല്മായരുടെയും രണ്ട് സംഘങ്ങള്‍ക്ക് പാലാ ബിഷപ്‌സ് ഹൗസില്‍ വച്ച് പ്രത്യേക ട്രെയിനിങ് നല്‍കി.…

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പാലാ സമരിറ്റന്‍ ഫോഴ്‌സുമായി പാലാ രൂപത

പാലാ: കോവിഡ് 19 മഹാമാരി കൂടുതല്‍ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ പാലാ രൂപതയുടെതായി പാലാ സമരിറ്റന്‍ ഫോഴ്‌സ് ‘(Pala Samaritan Force)’ എന്ന പേരില്‍ ഒരു രൂപതാതല കോവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു. കോട്ടയം ,ഇടുക്കി , എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ പ്രദേശങ്ങളിലും ക്രിസ്തീയ പ്രേഷിതചൈതന്യത്തില്‍ കോവിഡ് വോളണ്ടിയേഴ്‌സ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് അധികാരികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. അതാതു പ്രദേശത്തെ വിവിധ കോവിഡ് അനുബന്ധ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ഓരോ 100 വീടിനും 30 വയസു മുതല്‍ 50 വയസ്സു വരെയുള്ള രണ്ടു പേര്‍, 30 വയസ്സിന് താഴെ 20 വയസ്സുവരെയുള്ള രണ്ടു യുവാക്കന്മാര്‍ എന്ന മാനദണ്ഡമാണ് ഓരോ ഇടവകയിലും സ്വീകരിക്കുന്നത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അവിടങ്ങളിലെ കുടുംബങ്ങള്‍ക്കോ വേണ്ടി ആരോഗ്യ പ്രവര്‍ത്തകരോട്/ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ അധികൃതരോട്…

Read More

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജോലി സാധ്യതകൾ കണ്ടെത്തി സഹായിക്കാൻ പാലാ രൂപത

പാലാ: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്കായി തൊഴിൽ സാധ്യതകൾ കണ്ടെത്താൻ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ രൂപത കേരള ലേബർ മൂവ്മെന്റ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പദ്ധതികൾ രൂപീകരിക്കുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിൽ നിരവധി പ്രവാസികൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആദ്യഘട്ടമെന്ന നിലയിൽ നാട്ടിൽ അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലുകൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാ കളക്ഷനും നിലവിൽ പ്രവാസികളായവരുടെ രജിസ്ട്രേഷനുള്ള എൻട്രി ഫോമും ഉൾപ്പെടെ രണ്ട് ഗൂഗിൾ ഫോമുകളുടെ ലോഞ്ചിംഗ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതു മൂലം നാട്ടിൽ ഉണ്ടായിരിക്കുന്ന ചെറുതും വലുതുമായ നിരവധി തൊഴിൽ സാധ്യതകളെ പാലാ രൂപതയിലെ ഇടവകകളുടെയും സംഘടനകളുടെയും മറ്റു സംവിധാനങ്ങളുടെയും…

Read More

പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു

പാലാ: എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതത്തിന് ഭാരതത്തില്‍ രൂപംകൊടുത്ത മാര്‍ത്തോമാശ്ലീഹായുടെ പൈതൃകം ഏറ്റുവാങ്ങിയ ക്രിസ്ത്യാനികള്‍ 20 നൂറ്റാണ്ടുകളായി തിങ്ങിപ്പാര്‍ത്ത മീനച്ചില്‍ നദീതട മേഖലകളും മലയോര പ്രദേശങ്ങളും ഉള്‍പ്പെടുന്ന പാലാ രൂപതയുടെ നേതൃത്വത്തില്‍ ലോകത്തിലെ അതിപുരാതന ക്രൈസ്തവ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി. ‘ബേസ് ഹേകംസാ ദ്‌സുറ് യായാ മദ്‌ന്ഹായാ’ എന്ന സുറിയാനിപേരില്‍ അറിയപ്പെടുന്ന House of Wisdom of the East Syriac studies എന്ന അറമായ സുറിയാനി പഠനപ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. സുറിയാനി ഭാഷയുടെയും യഹൂദ പാരമ്പര്യങ്ങളുടെയും പ്രാധാന്യം, ഭാരതത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നല്‍കിയ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന വിവിധ സുറിയാനി സഭകളുടെ ചരിത്രം, ഭാഷാ പഠനം, പുരാതന സുറിയാനി സാഹിത്യ കൃതികള്‍, സുറിയാനി സഭാ പിതാക്കന്മാരുടെയും പണ്ഡിതരുടെയും…

Read More

പ്രവാസികള്‍ക്കു കരുതലുമായി പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ്

പാലാ: വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു പോയിരിക്കുന്ന പാലാ രൂപതയിലുള്ളവര്‍ക്കു സഹായഹസ്തവുമായി പാലാ രൂപതയുടെ പ്രവാസി അപ്പോസ്റ്റലേറ്റ്. ഇവരുടെ വിവരശേഖരണം രൂപത ആരംഭിച്ചു. കോണ്ടാക്ട് നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം വിവരശേഖരണത്തിന് സഹായകമായ ഫോം രൂപത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കുടുംബ കൂട്ടായ്മ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ ഇടവകകളിലെ അച്ചന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിദേശത്തുള്ളവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഗൂഗിള്‍ ഫോം തയ്യാറാക്കുന്നുണ്ട്. മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റയിനില്‍ കഴിയുന്നതിന് സൗകര്യമൊരുക്കാനും രൂപത ഉദ്യമിക്കുന്നു. ഇതിനായി താമസമില്ലാത്ത വീടുകള്‍ ഉള്ളവര്‍ ഇവ വിട്ടുനല്‍കുന്നതിനു സന്നദ്ധത പ്രകടിപ്പിക്കണമെന്നും അത് കാരുണ്യത്തിന്റെ കരംനീട്ടലായും ക്രിസ്തീയ സ്‌നേഹത്തിന്റെ അടയാളമായും ഈ കോവിഡ് രോഗ കാലഘട്ടത്തില്‍ അനുഭവപ്പെടും. വീടുകള്‍ വിട്ടുനല്‍കാന്‍ സന്നദ്ധരായവര്‍ 9496542361 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വീടുകള്‍ ഉള്ളതായി അറിയാമെങ്കില്‍…

Read More