Erattupetta News

സോളാർ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി

വിവാദമായ സോളാർ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി. പരാതിയുടെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു: വിവാദമായ സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി. ബി. ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. ലൈംഗിക പീഡന കേസിൽ ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭ സമാജികനായിരുന്ന എന്നെക്കൂടി Read More…

General News

അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിച്ചേ മതിയാവൂ: പി സി ജോർജ്

അന്യസംസ്ഥാന തൊഴിലാളികൾ നിർമ്മാണ മേഖലയിൽ ഉൾപ്പടെ ഈ നാടിന്റെ അഭിവാജ്യ ഘടകങ്ങളാണ്. അവരെ ഒഴിവാക്കാൻ നമ്മുക്ക് കഴിയില്ല, എന്നാൽ ഇവിടെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ അവർ ആരാണ്,എന്താണ്, എവിടുന്നാണ്, അവരുടെ സ്വഭാവം എന്താണ് എന്ന് നമ്മൾ പഠിച്ചേ മതിയാവൂ. അതിനായി സർക്കാർ പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിക്കണം. ഇവിടെയെത്തുന്ന ഓരോ അന്യസംസ്ഥാന തൊഴിലാളിക്കും അവരുടെ നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയർനസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ഇവിടെ വരികയും പോകുകയും ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ശക്തമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും Read More…

Pala News

മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസ്താവന പരിഹാസ്യം : പി.സി ജോർജ്

പാലാ : കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് പരാജയമുണ്ടായതിനെ തുടർന്ന് ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്നവർ മത്സരിച്ച നാലുസീറ്റിലും പരാജയപ്പെട്ട് നാലായിരം വോട്ടിൽ ഒതുങ്ങിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പിസി ജോർജ് പറഞ്ഞു. പാർട്ടി കോട്ടയം ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരികാനാകുന്നതല്ല. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിൽ ജീവൻ ബലികഴിക്കേണ്ടി വന്ന ഡോ. വന്ദന ദാസിന്റെ Read More…

General News

പിണറായി ഭരണം അവസാനിപ്പിക്കാൻ ലോക്സഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതണം : പി സി ജോർജ്

പിണറായിയുടെ ദുർഭരണത്തിന് അറുതി വരുത്താൻ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള ജനത വിധിയെഴുതണമെന്ന് കേരള ജനപക്ഷം സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും അഖണ്ഡതയ്ക്കും ഉതകുന്നതായിരിക്കണം ലോക്സഭ തിരഞ്ഞെടുപ്പ് ജനവിധി. ജീവിച്ചിരിക്കുന്ന ഹിറ്റ്ലറായി പിണറായി വിജയൻ മാറി. ഒറ്റയടിക്ക് ജനങ്ങളെ കൊന്നൊടുക്കിയ ഏകാധിപതിയായിരുന്നു ഹിറ്റ്ലറെങ്കിൽ ഇഞ്ചിഞ്ചായി ജനങ്ങളെ കൊന്നൊടുക്കുന്ന ഹിറ്റ്ലറുടെ പുനർജന്മമായി പിണറായി വിജയൻ മാറിയതായും പാർട്ടി ചെയർമാൻ പി സി ജോർജ് പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിനും മുന്നണി സംബന്ധമായ ചർച്ചകൾക്കുമായി അഞ്ചംഗ Read More…

General News

കേരള ജനപക്ഷം സെക്കുലർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം

കേരള ജനപക്ഷം സെക്കുലർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള മാലി ഹോട്ടലിൽ വച്ച് ചേരും എന്ന്‌ കേരളം ജനപക്ഷം ചെയർമാൻ പി സി ജോർജ് അറിയിച്ചു.

Poonjar News

മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്ത് കേസിൽ തെളിവ് നൽകാനായി പി സി ജോർജ് ഇന്ന് എറണാകുളം ഇ.ഡി ഓഫീസിൽ ഹാജരാകും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്ത് കേസിലെയും ,അനധികൃത സ്വത്ത് സംബാദന കേസിലെയും തെളിവ് നൽകാനായി ഇന്ന് രാവിലെ 10.30 ന് എറണാകുളം ഇ.ഡി ഓഫീസിൽ ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എം.എൽ.എയുമായ പി സി ജോർജ് ഹാജരാകും.

Poonjar News

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം : പി സി ജോർജ്

കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചിലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചിലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സ്വർണ്ണ കള്ളക്കടത്ത് കേസിലും,വടക്കാഞ്ചേരി ലൈഫ് മിഷൻ Read More…

Poonjar News

കേരള കോൺഗ്രസുകൾ എൽ.ഡി.എഫ്. വിടണം : പി സി ജോർജ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗവും, ജനാധിപത്യ കേരള കോൺഗ്രസും കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവുമായി മുന്നണി ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പിസി ജോർജ് ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ റബ്ബറിന് 250 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം അധികാരത്തിലെത്തി രണ്ടു വർഷമായിട്ടും നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബഡ്ജറ്റിന് മുന്നോടിയായി റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പാക്കണമെന്ന് രണ്ട് കേരള കോൺഗ്രസ് വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നു എങ്കിലും Read More…

Erattupetta News

അഴിമതി നാടിന്റെ തീരാശാപം: പി സി ജോര്‍ജ്ജ്

ഈരാറ്റുപേട്ട: അഴിമതിയാണ് നാടിന്റെ ഏറ്റവും വലിയ തീരാശാപമെന്ന് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ്. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം അഴിമതി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സമസ്തമേഖലകളിലും അഴിമതിയുടെയോ കൈക്കൂലിയുടെയോ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതിയുടെയോ കൈക്കൂലിയുടെയോ സൂചനകള്‍ കണ്ടിട്ടും നിസ്സഹായരായി നോക്കിനില്‍ക്കുന്നതും അഴിമതിക്ക് തുല്യമാണ്. പിടിക്കപ്പെടുന്നത് ചെറിയ കൈക്കൂലി കേസുകള്‍ മാത്രമാണ്. വന്‍അഴിമതികള്‍ ഒതുക്കപ്പെടുകയാണ്. പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ Read More…

General News

റബ്ബർ കർഷകരെ സംരക്ഷിക്കണം : പി സി ജോർജ്

ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജും ജനപക്ഷം പ്രവർത്തകരും കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി. റബ്ബർ സബ്‌സിഡി നൽകുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളുകളായി.250 രൂപ സബ്സിഡി നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി രണ്ടു വർഷക്കാലമായിട്ടും സർക്കാർ കർഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബർ കാർഷിക മേഖലയെ പ്രതിനിധീകരിക്കുന്ന Read More…