മുഖ്യമന്ത്രിക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നു നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മകള്‍ വീണയ്ക്കാണ് മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികള്‍ക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിണറായി വിജയനും വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും, ഇവരുടെ മകനും രോഗബാധ സ്ഥിരീകരിച്ചത്. അമ്മയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നാണ്…

Read More

ഭരണത്തിലേറാന്‍ സി.പി.എം. ബി.ജെ.പി. കൂട്ടുകെട്ടെന്ന് ഉമ്മന്‍ചാണ്ടി

മുണ്ടക്കയം: ഭരണത്തിലേറാന്‍ സി.പി.എം. ബി.ജെ.പി. കൂട്ടുകെട്ടെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി യുടെ പൂഞ്ഞാര്‍ നിയോജകമണ്ഡലം തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ മുണ്ടക്കയത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ക്ക് അഞ്ചു സീറ്റു നേടാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. ഇത് പൊതുജനത്തിനു മുന്നില്‍ പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളല്ല. മറിച്ച് ആര്‍.എസ്.എസ്. നേതാവായ ബാലശങ്കറാണ്. അനുഭവസ്ഥനായ അദ്ദേഹത്തിന്റെ ദുഖ അനുഭവമാണ് ഇതിലൂടെ വ്യക്തമായത്. അധികാരത്തിനായി സാമൂദായിക സൗഹാര്‍ദ്ദം തകര്‍ത്തിരിക്കുകയാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്ന പിണറായിക്കെതിരെ ശക്തമായ നിലപാട് വിശ്വാസ സമൂഹം സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോദിക്കും സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിനുമെതിരെയുളള വിധിയെഴുത്താവണം ഈ തെരഞ്ഞടെപ്പെന്നും അദ്ദഹം കൂട്ടി ചേര്‍ത്തു. റോയ് കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി,…

Read More

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികം: വലപ്പാട് പഞ്ചായത്തില്‍ കാഴ്ച വൈകല്യമുള്ള യുവാവിന് വീടുവച്ചു നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്; വീട് നിര്‍മ്മാണം ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കാഴ്ച പരിമിതനായ യുവാവിന് വീടു വച്ചു നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ വലപ്പാട്ട് പഞ്ചായത്തിലെ കാഴ്ച പരിമിതനായ സന്തോഷിനും കുടുംബത്തിനുമാണ് യൂത്ത് കോണ്‍ഗ്രസ് വീട് വച്ചു നല്‍കുന്നത്. വീടിന്റെ കട്ടളവയ്പ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. വലപ്പാട് സ്വദേശിയായ സന്തോഷിന് പ്രമേഹത്തെ തുടര്‍ന്നു അസുഖ ബാധിതനായി ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു ജോലി ചെയ്യാനാവാതെ, അസുഖ ബാധിതനായ ഇദ്ദേഹവും കുടുംബവും കഷ്ടപ്പെടുകയായിരുന്നു. അമ്മയും, ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന സന്തോഷിന്റെ കുടുംബം കഴിഞ്ഞിരുന്നത് വലപ്പാട് തന്നെ ഒരു ചെറു കുടിലിലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞത്.…

Read More

ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയാൽ സന്തോഷം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാർ: പിണറായി സർക്കാർ ദുരന്തം; ബി.ജെ.പിയുടെ ഭാഗമായിട്ടും ഉമ്മൻ ചാണ്ടിയോടും കോൺഗ്രസ് നേതാക്കളോടും സ്നേഹം തുടർന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണ് എന്നും , അവരിൽ നിന്നും തനിക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇ.ശ്രീധരൻ. ബി.ജെ.പി ക്യാമ്പിൽ എത്തിയിട്ട് പോലും കോൺഗ്രസ് , യു.ഡി.എഫ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇ.ശ്രീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും കടുത്ത വിമർശനത്തിൽ മുക്കുമ്പോഴാണ് ശ്രീധരൻ യു.ഡി.എഫിനെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഇനി തുടരുന്നത് ദുരന്തമായിരിക്കുന്നത്. സർക്കാർ ഇനി തുടരുന്നത് കേരളത്തോടുള്ള ഒരു ദുരന്തമായി മാറും. പിണറായി വിജയൻ ഏകാധിപതിയായി മാറി. മന്ത്രിസഭയിൽ ഒരാൾക്കും അധികാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ല. ഇത് ഏകാധിപത്യ പ്രവണതയാണ്. ഇത് ജനാധിപത്യ സമൂഹത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതാണ് തനിക്ക് സന്തോഷം. കേരളത്തിൻ്റെ മുഖ്യ മന്ത്രിയായാൽ കേരളത്തിൽ എനിക്ക് വലിയ സന്തോഷം ഉണ്ടാകും. ഉമ്മൻ…

Read More

മരണമടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മക്കള്‍ക്ക് സാന്ത്വനവുമായി ഉമ്മന്‍ ചാണ്ടി

പാലാ: മരണമടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് പ്രണാമവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മോഹന്‍ തച്ചേട്ട് എന്നും ഉമ്മന്‍ ചാണ്ടിയുടെ ആരാധകനായിരുന്നു. രോഗശയ്യയില്‍ കിടക്കുമ്പോഴും സഹപ്രവര്‍ത്തകരും സുഹൃത്തുക്കുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും രാഷ്ട്രീയ നാട്ടു വര്‍ത്തമാനങ്ങളിലെല്ലാം സജീവവുമായിരുന്നു. ഭാര്യ കുമാരി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖ ബാധിതയായി മരിച്ചതോടെ രണ്ടു പെണ്‍മക്കളുടെ ഭാവിയെ കുറിച്ചുള്ള കരുതല്‍ മാത്രമായിരുന്നു മോഹനന്റെ പിന്നീടുള്ള ജീവിതം. തടിമില്‍ തൊഴിലാളിയായിരുന്നു മോഹനന്‍. വിധി മോഹനനെയും തട്ടിയെടുത്തപ്പോള്‍ കുട്ടികളുടെ ഭാവി ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ഇതിനിടെയാണ് രാഷ്ട്രീയ തിരക്കുകള്‍ മാറ്റിവച്ച് ഉമ്മന്‍ചാണ്ടി മോഹനന്റെ ഭവനത്തിലെത്തിയത്. തുടര്‍ന്നു ഏറെ സമയം കുട്ടികളോടൊത്ത് ചെലവഴിക്കുകയും അവരെ കരുതലോടെ ചേര്‍ത്ത് നിര്‍ത്തിയതും ചെയ്തത് കുട്ടികള്‍ക്ക് കൂടുതല്‍ മനോധൈര്യം പകര്‍ന്ന അനുഭവമായി. മോഹനന്റെ അടുത്ത സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളുമായ സാബു എബ്രഹാം,…

Read More

ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.

പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. സ്ത്രീ ഓടിച്ച കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം.

Read More

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ ചാണ്ടി

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല. ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ…

Read More

ശബരിമല ആചാര സംരക്ഷണത്തിന് ശ്രമിച്ചത് യുഡിഎഫ്; കുമ്മനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോഴിക്കോട്; ആചാര സംരക്ഷണത്തിന് ആത്മാർത്ഥമായി ശ്രമിച്ചത് യുഡിഎഫും കോൺഗ്രസുമെന്നും ഉമ്മൻചാണ്ടി

കോഴിക്കോട്: ശബരിമലയുടെ പേരിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനു ശക്തമായ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ. യു.ഡി.എഫും കോൺഗ്രസും അന്നും ഇന്നും വിശ്വാസികൾക്ക് ഒപ്പമാണ് എന്നു പ്രഖ്യാപിച്ച ഉമ്മൻചാണ്ടി, ശബരിമലയിലെ വിശ്വാസികൾക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോഴിക്കോട് എത്തിയപ്പോൾ കടപ്പുറത്തു നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും യു.ഡിഎഫിനെയും വിമർശിച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ ഉമ്മൻചാണ്ടി കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. അന്നും ഇന്നും എന്നും യു.ഡി.എഫ് വിശ്വാസികൾക്ക് ഒപ്പമാണ് എന്നു ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആത്മാർത്ഥമായി ശ്രമിച്ചത് യു.ഡി.എഫും കോൺഗ്രസും മാത്രമാണ്. യു.ഡി.എഫും കോൺഗ്രസുമാണ് ആചാരം…

Read More

പവർലൂം സന്ദർശിച്ച് ഉമ്മൻചാണ്ടി

അയർക്കുന്നം: അമയന്നൂരിൽ പ്രവർത്തിക്കുന്ന മലയാളം ടെക്സ്റ്റൈൽ മിൽസിന്റെ (KIPCOS) ഫാക്ടറി മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി സന്ദർശിച്ചു. വൈദ്യുതി കുടിശിഖയും പഴയ ശമ്പളക്കുടിശ്ശിഖയും നിലനില്ക്കെ ഫാക്ടറി തൊഴിലാളികളുടെ സഹകരണത്തോടെ പുതിയഭരണസമതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുകയാണ്. ഫാക്ടറിയിലെത്തിയ ഉമ്മൻചാണ്ടി തൊഴിലാളികളുമായി സംവദിക്കുകയും ഫാക്ടറി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മുൻ സർക്കാർ അനുവദിച്ചതും എന്നാൽ പിന്നീട് വകമാറ്റി ചിലവഴിച്ചതുമായ 1.75 കോടിയുടെ ഫണ്ട് തിരിച്ചു കിട്ടുന്നതിന് ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പവർലൂം ചെയർമാൻ ജോയിസ് കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലിസമ്മ ബേബി, ആലീസ് സിബി, ജിജി നാകമറ്റം, സാം ചെല്ലിമറ്റം, ഇന്ദു കെ.സി , ജോജി എബ്രാഹം, ശ്രീകുമാർ മേത്തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.

Read More

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണവുമായി സി.പി.എമ്മിന്റെ പി.ആർ സംഘം: ആളിക്കത്തും മുൻപ് ഊതിക്കെടുത്തി ഉമ്മൻചാണ്ടി; വാർത്ത പ്രചരിപ്പിച്ചത് സിപിഎമ്മിന്റെ വിശ്വസ്തനായ മാധ്യമ പ്രവർത്തകൻ; പുതുപ്പള്ളി തന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നു കിടക്കുന്നതായി ഉമ്മൻചാണ്ടി

കോട്ടയം: ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണത്തിനു പിന്നിൽ സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ സി.പി.എം വിജയിച്ചതിന്റെ പേരിലാണ് ഇപ്പോൾ സി.പി.എമ്മുമായി അനുഭാവമുള്ള മാധ്യമങ്ങളിൽ ചിലത് പ്രചാരണം നടത്തിയത്. സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച വാർത്തയുടെ മുന ആദ്യം തന്നെ ഒടിച്ചാണ് ഉമ്മൻചാണ്ടി എം.എൽ.എ എത്തിയത്. ആളിക്കത്തേണ്ട വാർത്ത ആദ്യം തന്നെ ഊതിക്കെടുത്തിയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയത്. ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്നും, തിരുവനന്തപുരത്ത് നേമത്ത് മത്സരിക്കുമെന്നുമായിരുന്നു രാവിലെ സി.പി.എമ്മിന്റെ പി.ആർ ഏറ്റുപിടിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതിനോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം തന്നെ എല്ലാ പ്രചാരണങ്ങളുടെയും മുന ഒടിയ്ക്കുന്നതായിരുന്നു. വ്യാജ വാർത്തയ്ക്ക് പത്തു മിനിറ്റ് പോലും അയുസ് നൽകാതെയായിരുന്നു ഒറ്റയടിയ്ക്കുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം. ആ പ്രതികരണം ഇങ്ങനെയായിരുന്നു –തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ…

Read More