തകടിയേല്‍ ടി സി ജോസഫ് (ജോയിച്ചന്‍) നിര്യാതനായി; സംസ്‌കാരം നാളെ

എരുമേലി: എരുമേലി തകടിയേല്‍ ടി സി ജോസഫ് (ജോയിച്ചന്‍ 58-ഷൈന്‍ മെഡിക്കല്‍സ്, എരുമേലി) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (31/10/2020) രാവിലെ 10.30ന് ഭവനത്തിലെ ശുഷ്രൂഷകള്‍ക്ക് ശേഷം എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍. ഭാര്യ ഷൈനി ചുങ്കപ്പാറ കുമ്പുളുവേലില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: മറിയക്കുട്ടി പുറത്തേമുതുകാട്ടില്‍, എലിക്കുട്ടി കാഞ്ഞിരത്തുങ്കല്‍, കുട്ടിയമ്മ തലവയലില്‍, ഗ്രേസി പുത്തന്‍പുരക്കല്‍, ലിസി (യൂ എസ് എ ), ബേബിച്ചന്‍, അപ്പച്ചന്‍, ജെയിംസ്.

Read More

ചെറുപുഷ്പം കൊച്ചേട്ടന്റെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക്; ഭൗതികദേഹം രാവിലെ എട്ടിനു വീട്ടിലെത്തിക്കും

പാലാ: പാലായിലെ പ്രമുഖ വ്യവസായി അന്തരിച്ച ജോസഫ് ജെ കക്കാട്ടില്‍ (ചെറുപുഷ്പം കൊച്ചേട്ടന്‍ -86) ന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (ശനിയാഴ്ച, 31-10-20) ഉച്ചകഴിഞ്ഞ് സ്വഭവനത്തില്‍ ആരംഭിച്ച് നാലിന് കുരുവിനാല്‍ സെന്റ്മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെറുപുഷ്പം കൊച്ചേട്ടന്റെ മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ളീവാ മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഭാര്യ പരേതയായ അന്നക്കുട്ടി. മക്കള്‍: മോളി, പരേതയായ വത്തമ്മ, റോസമ്മ, മേഴ്‌സി, കുഞ്ഞ്‌മോന്‍. മരുമക്കള്‍: പരേതനായ ഡോ. ജോസി മാളിയേക്കല്‍ (എറണാകുളം), ജോയ്് മാളിയേക്കല്‍ (പാലാ), വില്‍സണ്‍ നിരപ്പേല്‍ (തൊടുപുഴ), സണ്ണി പുത്തോക്കാരന്‍ (എറണാകുളം), ജ്യോതി ചെറക്കേക്കാരന്‍ (തൃശ്ശൂര്‍).

Read More

കവിതാ ഹോട്ടല്‍ ഉടമ തുണ്ടത്തില്‍ ജിയോ ജോസ് നിര്യാതനായി

പാലാ: കവിതാ ഹോട്ടല്‍ ഉടമ പരേതനായ തുണ്ടത്തില്‍ ജോസ് സെബാസ്റ്റിയന്റെ മകന്‍ ജിയോ ജോസ് (50) നിര്യാതനായി. മൃതസംസ്‌കാരം ബുധനാഴ്ച (28-10-20) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ളാലം പള്ളി സെമിത്തേരിയില്‍. മാതാവ് ഇത്താമ്മ ജോസ് പാലാ, മൂഴയില്‍ കുടുംബാംഗം. വള്ളിച്ചിറ നെല്ലാനിക്കല്‍ കുടുംബാംഗമാണ് ഭാര്യ ഷീബ (ടീച്ചര്‍, സെന്റ് തോമസ് എല്‍പിഎസ്, തുടങ്ങനാട്). മക്കള്‍: ജയിന്‍, ജൂവല്‍, ജോസുകുട്ടി.

Read More

പുതുപ്പറമ്പില്‍ എല്‍സി തോമസ് നിര്യാതയായി

കയ്യൂര്‍: പുതുപ്പറമ്പില്‍ തോമസ് മൈക്കിളിന്റെ ഭാര്യ എല്‍സി തോമസ്(63) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (26-10-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് കയ്യൂര്‍ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടക്കും. റോബി, റോഷി, റോസ്മി, റോമിയ, ടോണി എന്നിവരാണ് മക്കള്‍. മരുമക്കള്‍: സില്‍ജി, മാഗി, ടിഷ, ടോണി, മാത്യു.

Read More

മാവടി കാരയ്ക്കാവയലിൽ കെ.ടി. ജോസഫ് അന്തരിച്ചു

ഈരാറ്റുപേട്ട: മാവടി കാരയ്ക്കാവയലിൽ കെ ടി ജോസഫ് (70) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. മൃതസംസ്കാരം നാളെ വേലത്തുശ്ശേരി സെൻറ് സെബാസ്റ്റ്യൻ സ് പള്ളിയിൽ നടക്കും. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ പ്രദീപ് ജോസഫ് മകനാണ്.

Read More

കൈതയ്ക്കൽവീട്ടിൽ സജി ജോർജ് (48) നിര്യാതനായി

പൂവത്തോട്: കൈതയ്ക്കൽവീട്ടിൽ സജി ജോർജ് (48) നിര്യാതനായി. ശവസംസ്കാരം 25-10-2020 ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ.

Read More

കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാജന്‍ തേക്കേമറ്റപള്ളില്‍ സിഎംഐ നിര്യാതനായി

കുര്യനാട്: കഴിഞ്ഞ 6 വര്‍ഷങ്ങളായി, കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ചു വന്ന ഫാ. സാജന്‍ തേക്കേമറ്റപള്ളില്‍ (52) സിഎംഐ നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഉറക്കം ഉണരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് അദ്ദേഹം മരണപ്പെട്ടതായി കാണുന്നത്. വാക്കാട് തെക്കേമറ്റപ്പള്ളില്‍ കുടുംബാംഗമാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുര്യനാട് സെന്റ് ആന്‍സ് ആശ്രമത്തിലെത്തിക്കും. മൃതസംസ്‌കാരം പിന്നീട്.

Read More

സംസ്‌കാരം ഇന്ന്

ഈരാറ്റുപേട്ട: പരേതനായ ജോര്‍ജ് ഇട്ടിചെറുത് മണ്ഡപത്തിന്റെ ഭാര്യ ഏലിക്കുട്ടി ജോര്‍ജ് (103) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 2.30ന് സ്വഭവനത്തില്‍ ആരംഭിക്കുന്നതും അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്. കൂട്ടിക്കല്‍ വെള്ളൂക്കുന്നേല്‍ പുതിയാപറമ്പില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: late മറിയക്കുട്ടി ജോര്‍ജ്, late അബ്രഹാം (അവിരാച്ചന്‍) ഇടമറ്റം, ഏലമ്മ ജോര്‍ജ്, ജോസഫ് ജോര്‍ജ് (ഔസേപ്പച്ചന്‍), ഫാ. ജോര്‍ജ് മണ്ഡപത്തില്‍ (വികാരി, സെന്റ് ജോര്‍ജ് ഫോറോന പള്ളി, മൂലമറ്റം). മരുമക്കള്‍: late ജോര്‍ജ് വര്‍ക്കി (വെട്ടിക്കല്‍, തെങ്ങൂംമൂട്ടില്‍, തിടനാട്), late ലൂസി അബ്രാഹം (തൊഴുത്തുങ്കവയലില്‍, കപ്പാട്), late ജോര്‍ജുകുട്ടി (പാലക്കളം, ചമ്പക്കുളം), റൂബി ജോസഫ് (കരിയാപുരയിടം, പൂഞ്ഞാര്‍).

Read More

മണ്ഡപത്തില്‍ ഏലിക്കുട്ടി ജോര്‍ജ് നിര്യാതയായി

ഈരാറ്റുപേട്ട: മണ്ഡപത്തില്‍ ഏലിക്കുട്ടി ജോര്‍ജ് നിര്യാതയായി. ചെമ്മലമറ്റം പള്ളി മുന്‍ വികാരിയും മൂലമറ്റം ഫൊറോനോ പള്ളി വികാരിയുമായ റവ. ഫാദര്‍ ജോര്‍ജ് മണ്ഡപത്തില്‍-ന്റെ മാതാവ് ഏലിക്കുട്ടി ജോര്‍ജ് (103) നിര്യാതയായി. മൃതസംസ്‌കാരം വെള്ളിയാഴ്ച (ഒക്ടോബര്‍ 16) ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനോ പള്ളി സെമിത്തേരിയില്‍ നടക്കും.

Read More

മുട്ടത്തുപാറ എം റ്റി തോമസ് നിര്യാതനായി

മണിമല: മുട്ടത്തുപാറ എം റ്റി തോമസ് (റിട്ടയേഡ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഹെഡ് കോണ്സ്റ്റബിള്‍ -80) നിര്യാതനായി. സംസ്‌കാരം ഇന്ന് (12.10.2020) ഉച്ചകഴിഞ്ഞു 4.30 ന് മണിമല ഹോളി മെജെയ് ഫൊറോന പള്ളിയില്‍. ഭാര്യ: വി എസ് ഏലിയാമ്മ (റിട്ട ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച് എസ് മണിമല) നെടുങ്കണ്ടം വട്ടമറ്റം കുടുംബാംഗമാണ്. മക്കള്‍: ഉഷസ്, ടോം(ലെക്ചര്‍ മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം), പരേതനായ ജയ്‌സ്, മരുമക്കള്‍: പരേതനായ ബെന്നി, ഷൈനി (ടീച്ചര്‍ സെന്റ് മേരീസ് സെക്കന്‍ഡറി സ്‌കൂള്‍ റാന്നി), സുനി.

Read More