കോവിഡ് വ്യാപനം; ആരോഗ്യമന്ത്രിയെ കണ്ട് ചെയര്‍മാന്‍ ചര്‍ച്ച നടത്തി, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു

ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ നിസാര്‍ ഖുര്‍ബാനി തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഈരാറ്റുപേട്ട സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള നഗരസഭയുടെ നിവേദനം മന്ത്രിക്ക് കൈമാറി. ഈരാറ്റുപേട്ടയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെ താമസിപ്പിക്കുന്നതിന് കൂടുതല്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകഥ മന്ത്രിയെ ബോധ്യപ്പെടുത്തുകയും അതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അനുകൂലമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. വി.പി നാസര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഹാല്‍ മുഹമ്മദ് എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.

Read More

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടിയെന്നത് വ്യാജ പ്രചരണം: നിസാര്‍ കുര്‍ബാനി

ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടിയെന്നത് വ്യാജ പ്രചരണമെന്ന് നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി. കോവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭ ജീവനക്കാരന്‍ സഞ്ചരിച്ച ബസിലെ ജീവനക്കാരടക്കം 18 പേര്‍ ക്വാറന്റയിനിലാക്കി. ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും ബസുകളും അണുവിമുക്തമാക്കി. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും ഈരാറ്റുപേട്ട ടീം നന്മകൂട്ടത്തിന്റെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. ബസ് സര്‍വ്വീസുകള്‍ പതിവ് പോലെ നടക്കുമെന്നും ജില്ലാ കൊറോണ സെല്ലില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതരും അറിയിച്ചു.

Read More