എന്‍ഡിഎ നിയോജക മണ്ഡലം നേതൃയോഗം പാലായില്‍ നടന്നു

പാലാ: എന്‍ഡിഎയുടെ പാലാ നിയോജക മണ്ഡലം നേതൃയോഗം ബിജെപി പാലാ ഓഫീസില്‍ നടന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അ്ഡ്വ സെന്‍കുമാര്‍ നിര്‍വഹിച്ചു. കേരളാ കോണ്‍ഗ്രസ്സ് പി സി തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയസൂര്യന്‍, ഷാജി ശ്രീശിവന്‍, ജോസ് വീറനാനി, ശിവദാസ്, ജിനു, സനീഷ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.

Read More