പി.സി. ജോര്‍ജ് എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിനെതിരെ മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി

മുണ്ടക്കയം: പി.സി.ജോര്‍ജ് എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിനെതിരെ മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി. മുണ്ടക്കയത്ത് ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റിയുടെ യോഗമാണ് പിസി ജോര്‍ജിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കിയത്. ബ്ലോക്ക് പ്രസിഡണ്ട് റോയി കപ്പലുമാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് പി.എ. സലിം, ആന്റോ ആന്റണി എം.പി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ പി.എ. ഷമീര്‍, അഡ്വ. ഷമീര്‍. പ്രൊഫസര്‍ റോണി കെ. ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

Read More

മുണ്ടക്കയത്ത് 13 പേര്‍ക്ക് കോവിഡ്; ഗ്രാമപഞ്ചായത്ത് മെമ്പര്‍ക്കും കുടുംബത്തിനും രോഗബാധ, പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു

മുണ്ടക്കയം: മുണ്ടക്കയത്ത് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും കുടുംബവും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് മെമ്പറുമായി പഞ്ചായത്ത് ജീവനക്കാര്‍ക്ക് സമ്പര്‍ക്കമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു. അണുനശീകരണം നടത്തിയതിനു ശേഷം പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്ച തുറക്കുമെന്ന് പ്രസിഡന്റ് കെഎസ് രാജു അറിയിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്. നാലാം വാര്‍ഡിലാണ് ഇന്നു കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാലാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Read More

കർഷക ബില്ലിനെതിരെ ലോക താന്ത്രിക് ജനതാദൾ ധർണ സംഘടിപ്പിച്ചു

മുണ്ടക്കയം : കേന്ദ്ര സർക്കാരിൻറെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെയും കാർഷിക ബില്ലിനെതിരെയും ലോക് താന്ത്രിക് ജനതാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി അംഗം ടി എസ് റഷീദ് ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിൻറെ നയങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമാണ് എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി സിദ്ദീഖ് തലപ്പള്ളി അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡൻറ് ഷബീബ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി. മുണ്ടക്കയം പഞ്ചായത്ത് മെമ്പർ മഞ്ജു ഷാനു, യുവജനതാദൾ സംസ്ഥാന സമിതി അംഗം ഷനീർ മഠത്തിൽ, നിസാം എബിസി തുടങ്ങിയവർ സംസാരിച്ചു. ലോക് താന്ത്രിക് ജനതാദൾ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡൻറ് ടി.എൻ ഹസൻ കനി കൃതഞ്ജത അർപ്പിച്ചു.

Read More

മുണ്ടക്കയത്തിന് സമീപം വെമ്പാല ടോപ്പില്‍ മലയിടിഞ്ഞു, കൂറ്റന്‍ പാറയും മണ്ണും നിലംപൊത്തി; ഏക്കറുകണക്കിനു ഭൂമി നഷ്ടമായി; ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ് എന്ന് സൂചന

മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം കൊക്കയാര്‍ പഞ്ചായത്തിലെ വെമ്പാല ടോപ്പില്‍ മലയിടിച്ചിലില്‍ കൂറ്റന്‍ പാറയും മണ്ണും നിലംപൊത്തി. കിലോമീറ്ററുകളോളം ദൂരത്തിലേക്ക് ഇത് ഒഴുകിയെത്തിയതോടെ ഏക്കറുകണക്കിനു ഭൂമി നഷ്ടമായി. വിനോദ സഞ്ചാര കേന്ദ്രമായ മദാമകുളത്തിനുസമീപം മുക്കുളം വെമ്പാല ടോപ്പിലായിരുന്നു. സംഭവം.രാത്രി ഭീമാകാരമായ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികള്‍ പറയുന്നു. പടിഞ്ഞാറെ പീടികയില്‍ ഷൈന്‍ മാത്യു, വെട്ടിക്കല്‍ ജോര്‍ജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലൂടെയാണ് പാറയും മണ്ണും ഉരുണ്ടത്. ഈ പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ് എന്ന് സൂചനയുണ്ട്. മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റര്‍ താഴെ സ്വകാര്യ പുരയിടത്തില്‍ വന്നു പതിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. കനത്ത മൂടല്‍മഞ്ഞ് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്.

Read More