സ്വർണ കടത്ത് എല്‍ഡിഎഫ് സർക്കാർ രാജി വയ്ക്കണം: മോൻസ് ജോസഫ്

കോട്ടയം :സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഗാന്ധി പ്രതിമക്ക് സമീപം നടന്ന ശയനപ്രതിക്ഷണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നും മോന്‍സ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് ( എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമലയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍, കേരളാ കോണ്‍ഗ്രസ് ( എം ) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുഖ്യ പ്രസംഗം നടത്തി. പ്രിന്‍സ് ലൂക്കോസ്, വി ജെ. ലാലി, കെ.വി.കണ്ണന്‍, ഷിജു പാറയിടുക്കില്‍, അനീഷ് കൊക്കരയില്‍, ജയിസണ്‍ ജോസഫ്, മൈക്കിള്‍ ജയിംസ്, പ്രസാദ് ഉരുളികുന്നം, കുര്യന്‍ പി.കുര്യന്‍, മജീഷ് കൊച്ചുമലയില്‍, ഷില്ലറ്റ്…

Read More