Erattupetta News

ഈരാറ്റുപേട്ട എം ഇ എസിൽ പ്രൊഫ കടവനാട് മുഹമ്മദ് അനുസ്മരണം നടത്തി

കഴിഞ്ഞ ദിവസം നിര്യാതനായ എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അനുസമരണം ഈരാറ്റുപേട്ട എം.ഇ.എസ്. കോളേജിൽ നടത്തി. മികച്ച അദ്ധ്യാപകൻ, കർമ്മനിരതനായ രാഷ്ട്രീയ നേതാവ്, ഊർജ്ജ്വസലനായ വിദ്യാഭ്യാസ പ്രവർത്തകൻ, എഴുത്തുകാരൻ , സാംസ്കാരികപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പൊതുരംഗത്ത് ക്രിയാത്മക സാന്നിദ്ധ്യമായി നിലകൊണ്ട വ്യക്തിയായിരുന്നു പ്രൊഫ. കടവനാട് മുഹമ്മദെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ പ്രഫ .എ എംറഷീദ് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ യാസിർ പാറയിൽ , വകുപ്പ് മേധാവികളായ രജിത പി.യു , Read More…

Erattupetta News

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടത്തിയ ഇ- പോസ്റ്റർ വിഭാഗത്തിൽ ഈരാറ്റുപേട്ട എം ഇഎസ്കോളജ് വിദ്യാർത്ഥികൾക്ക് സമ്മാനം

ഈരാറ്റുപേട്ട: കേരള സർക്കാർ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഈരാറ്റുപേട്ട എം ഇഎസ്കോളജ് വിദ്യാർത്ഥികൾക്ക് സമ്മാനം. ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയ “ബോധപൂർണിമ” ലഹരിവിരുദ്ധ മത്സരങ്ങളിൽ ഇ- പോസ്റ്റർ വിഭാഗത്തിൽ ഒന്നാം വർഷ ബി.സി എ വിദ്യാർത്ഥിനി കാർത്തിക .എ മൂന്നാം സ്ഥാനവും. കേരളമീഡിയ അക്കാദമി നടത്തിയ മത്സരങ്ങളിൽ ഇ- പോസ്റ്റർ വിഭാഗത്തിൽ ഒന്നാംവർഷ ബി.ബിഎ യിലെ അലൻ ഷാ പി.എസ് പ്രോത്സാഹനസമ്മാനവും നേടി. വിജയികളെ പ്രിൻസിപ്പൽ പ്രഫ എ എം റഷീദ് അഭിനന്ദിച്ചു Read More…

Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി

ഈരാറ്റുപേട്ട: നാഷണൽ സർവ്വീസ് സ്ക്കീം എം ഇ.എസ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്വിസ് മത്‌സരം സംഘടിപ്പിച്ചു. ലഹരി ബാധയുടെ വിവിധവശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതായിരുന്നു ചോദ്യങ്ങൾ. പ്രോഗ്രാം ഓഫീസർമാരായ മുംതാസ്കബീർ , ഹൈമകബീർ എന്നിവർനേതൃത്വം നൽകി.