മേലുകാവ് പോലീസ് സ്‌റ്റേഷനില്‍ എസ്എച്ചഒ അടക്കം രണ്ടു പേര്‍ക്ക് കോവിഡ്

മേലുകാവ്: മേലുകാവ് പോലീസ് സ്‌റ്റേഷനില്‍ എസ്എച്ചഒ അടക്കം രണ്ടു പോലീസുകാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 16 പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്ന് ഇടമറുകില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലേക്ക് പകരം പോലീസുകാരെ ഉടന്‍ നിയോഗിക്കുമെന്ന് പാലാ ഡിവൈഎസ്പി അറിയിച്ചു.

Read More