ആഘോഷങ്ങള്‍ ഇല്ല; പായസമേള മാത്രം

പാലാ: കോവിഡ് 19-ന്റെ വ്യാപനം നിമിത്തം ഓണാഘോഷങ്ങള്‍ വേണ്ടെന്നുവച്ചെങ്കിലും പതിവ് പായസമേളയുമായി മീനച്ചില്‍ ഹെറിറ്റേജ് കല്‍ച്ചറല്‍ സൊസൈറ്റി. കുരിശുപള്ളിജംഗ്ഷനില്‍ തയറാക്കിയ പന്തലില്‍ നിരവധി തരത്തിലുള്ള സ്വാദിഷ്ട്മായ പായസങ്ങള്‍, ചിപ്‌സുകള്‍ അച്ചാറുകള്‍, ഓണക്കറികള്‍ എന്നിവ ഒരിക്കിയിട്ടുണ്ട്. മേളയുടെ ലാഭവിഹിതം കോവിഡ് പ്രതിരോധ പ്രവത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് അറിയിച്ചു. ജോയ് വട്ടക്കുന്നേല്‍, ഷാജി പന്തപ്ലാക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ബിജു വാതല്ലൂര്‍, അഡ്വ. ജോണ്‍സി നോബിള്‍, സതീഷ് മണര്‍കാട്ട്, അഡ്വ റോയി വല്ലയില്‍, സജി പുളിക്കല്‍, കെ. പി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More