Pala News

ഗഹനയ്ക്ക് അഭിനന്ദനവുമായി മാര്‍ കല്ലറങ്ങാട്ട്

പാലാ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി കേരളത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയ അരുണാപുരം ചിറയ്ക്കല്‍ ഗെഹന നവ്യാ ജെയിംസിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു. 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ ഗഹനയാണ് മലയാളികളില്‍ ഒന്നാമത്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഗഹന അധ്യാപകന്‍ ജെയിംസ് തോമസിന്റെയും Read More…

Pala News

നസ്രാണി ചരിത്ര സെമിനാര്‍ പരമ്പര മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലായില്‍ ഉദ്ഘാടനം ചെയ്തു

പാലാ : 2000 കൊല്ലമായി ഭാരതത്തില്‍ നിലനില്‍ക്കുന്ന ചരിത്രാധിഷ്ഠിത സമൂഹമായ നസ്രാണികളുടെ വിവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടത്താനിരിക്കുന്ന ചരിത്ര പരമ്പരയുടെ ഉദ്ഘാടനം പാലായില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക – ആരോഗ്യ- വിദ്യാഭ്യാസ വികസനത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകള്‍ അതുല്യമാണെന്നും നിര്‍ഭാഗ്യവശാല്‍ ഇതു തേച്ചുമായിച്ചു കളയാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. നസ്രാണികള്‍ ഒന്നിച്ചു നിന്ന് രാജ്യത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം Read More…

Pala News

മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ പാലാ നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കർമം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.   രക്ത പരിശോധനകൾ, അപ്പോയ്ന്റ്മെന്റ് ബുക്കിംഗ്, ചികിത്സാ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സർവീസ് സെന്ററിന്റെ ഉദ്‌ഘാടനം ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിച്ചു. പ്രവർത്തനം ആരംഭിച്ച്‌ മൂന്ന് വർഷം Read More…