രാമപുരം :മാർ അഗസ്തിനോസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. യുവജന ദിനാചരണത്തോട് അനുബന്ധിച്ച് രാമപുരം ടൗണിൽ നടത്തിയ ഫ്ലാഷ് മോബ് കോളേജ് പ്രിൻസിപ്പൽ ഡോ . ജോയി ജേക്കബ് ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുകയും ചെയ്തു. എൻ. എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബിൻ പി മാത്യു, വിനീത് കുമാർ എന്നിവർ പ്രസംഗിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ ആകാശ് പി ബി, നേഹ സനോജ്, ബിറ്റി മാത്തച്ചൻ, കൃഷ്ണപ്രിയ, അരുൺ മാത്യു, Read More…
Tag: Mar Augusthinose College Ramapuram
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി
രാമപുരം :മാർ അഗസ്തീനോസ് കോളേജിൽ ബിരുദ കോഴ്സുകളിൽ ഈ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. എല്ലാ ബിരുദ കോഴ്സുകളിലും ഒന്നാമതെത്തിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എം ജി യൂണിവേഴ്സിറ്റി ബെസ്ററ് ഫിസിക് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാർ വി സി യെ ചടങ്ങിൽ ആദരിച്ചു. കോളേജ് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ അഭിമാനമായി അനന്ത് കുമാർ വി സി
രാമപുരം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ് ഫിസിക് 2022-23 മത്സരത്തിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി മിസ്റ്റർ എം. ജി യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ വി.സി. രാമപുരം മാർ ആഗസ്തീനോസ് കോളജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്. രാമപുരം ഏഴാച്ചേരി വലിയതാന്നിക്കൽ വി.കെ.ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്. സഹോദരൻ – വി.സി അക്ഷയ് കുമാർ.
കുഞ്ഞച്ചൻ മിഷനറി ഭവനിൽ ക്രിസ്മസ് ആഘോഷിച്ച് മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ വിദ്യാർത്ഥികൾ
രാമപുരം: മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ വിദ്യാർഥികൾ കുഞ്ഞച്ചൻ മിഷനറി ഭവനിലെ അശരണരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. എം.എ. എച്ച് .ആർ. എം. രണ്ടാം വർഷ വിദ്യാർത്ഥികൾ തങ്ങളുടെ ഭവനങ്ങളിൽ നിന്നും എത്തിച്ച ഭക്ഷണവും മധുര പലഹാരങ്ങളും മിഷനറി ഹോമിൽ വിതരണം ചെയ്യുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും പങ്കാളികളായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, അസോസിയേഷൻ പ്രസിഡന്റ് റെവ. ഡോ Read More…
മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി
രാമപുരം: മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഭാഗമായി രാമപുരം ഗ്രാമ പഞ്ചായത്തിലെ കിഴിതിരി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അലങ്കരിക്കുകയും വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പഠനത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പ്രധാന്യം ഉൾകൊണ്ടുകൊണ് എം. എ. എച്ച്. ആർ. എം. വിദ്യാർഥികൾ നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിപ്പാർട്മെന്റ് മേധാവി ലിൻസി Read More…
ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും കേരളകൗമുദിയുടെയും, നവജീവൻ ട്രസ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്മെന്റും മാർസ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാർസ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോ എയ്ഞ്ചൽ തോമസ്, എക്സൈസ് ഇൻസ്പെക്ടർമാരായ ജി.ക്രിഷ്ണകുമാർ, സന്തോഷ് കുമാർ സിവിൽ ഓഫീസർ നിഫി ജേക്കബ് എന്നിവർ Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ . സിബി ജോസഫ് നിർവഹിച്ചു. ളജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ്, സ്റ്റാഫ് കോ ഓർഡിനേറ്റർ ജിനു ജോസഫ് , അസോസിയേഷൻ ഭാരവാഹികളായ എൽദോ ബിജു, അഞ്ചു സാജു, തുടങ്ങിയവർ പ്രസംഗിച്ചു.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ‘സമന്വയ 2022’ ലഹരിയുടെ താഴ്വരയിൽനിന്നും പ്രതീക്ഷയുടെ യുവത്വത്തിലേക്ക് എന്ന വിഷയത്തിൽ collage Making മത്സരം നടത്തി. രണ്ടാം വർഷ ബി എ വിദ്യാർത്ഥിനി ഹെലൻ തോമസ് ഒന്നാം സ്ഥാനവും, രണ്ടാം വർഷ ബി കോം വിദ്യാർത്ഥി ശ്രാവൺ ചന്ദ്രൻ റ്റി ജെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി, അസ്സോസിയേഷൻ പ്രസിഡന്റ് റവ. Read More…
ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി
രാമപുരം ഗ്രാമപഞ്ചായത്തിന്റെയും,മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമിഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ഫ്ലാഷ്മോബും നടത്തി. രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ജോയ് ജോസഫ് , രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. രാജേഷ് പി ആർ ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മനോജ് സി ജോർജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ഡിപ്പാർട്ടമെന്റ് മേധാവി സിജു Read More…
രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ കേരള പിറവി ദിനവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്റ്റുഡന്റസ് കൗൺസിൽ, വിമൻസ് സെൽ , ആന്റിനർകോട്ടിക് സെൽ , എൻ എൻ എസ് എന്നീ ക്ലബ്ബുകളുടെ സംയുകത ആഭിമുഖ്യത്തിൽ കേരള പിറവി ദിനവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി. പ്രസ്തുത യോഗത്തിൽ മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, അസി Read More…