Pala News

സിൽവർ ജൂബിലി സ്മാരക ഓഫീസ് ഉദഘാടനം ചെയ്തു

പാല: കേരള കോ ഓപ്പറേറ്റീവ സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ സിൽവർ ജൂബിലി സ്മാരക ഓഫീസിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് സി.വി ഡേവീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് മുൻ ഭാരവാഹികളെ ആദരിച്ചു. പെൻഷൻ ബോർഡ് മെമ്പർ ബേബി ഉഴുത്തുവാലിന് സ്വീകരണവും നൽകി. സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ മുൻ പ്രസിഡന്റ് ജി മോഹനൻ പിള്ള സംസ്ഥാന Read More…

Pala News

സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 10 മുതൽ പാലായിൽ; സ്വാഗത സംഘം രൂപീകരിച്ചു

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ ഓൾ കേരള അണ്ടർ 19 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ജോസ് കെ മാണി എം പി, തോമസ് ചാഴികാടൻ എം പി, മാണി സി കാപ്പൻ എം എൽ എ, സെബാസ്റ്റ്യൻ ജി മാത്യു, ലാലിച്ചൻ ജോർജ്, കമറുദീൻ അറക്കൽ, ടി കെ ഇബ്രാഹിംകുട്ടി എന്നിവർ (രക്ഷധികാരികൾ) Read More…

Erattupetta News

ഈരാറ്റുപേട്ട ഉപജില്ല സ്കൂള്‍ കലോത്സവം; വേദികള്‍ ഉണര്‍ന്നു

ഈരാറ്റുപേട്ട : ഉപജില്ല സ്കൂള്‍ കലോത്സവത്തിന് രാവിലെ ഒമ്പതിന് സെന്റ് പോൾസ് ഹയര്‍സെക്കന്ററി വലിയകുമാരമംഗലം സ്കൂളില്‍ തുടക്കമായി. ഉദ്ഘാടന സമ്മേളനം രാവിലെ ഒമ്പതിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ മാണി.സി.കാപ്പന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയില്‍ അധ്യക്ഷത വഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംല ബീവി, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ്, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍. ധര്‍മകീര്‍ത്തി, എന്നിവര്‍ സംസാരിച്ചു. Read More…

Pala News

ലോകകപ്പ് കൂറ്റൻ മാതൃക കൊല്ലപ്പളളിയിൽ

കൊല്ലപ്പള്ളി: ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്ബോൾ പ്രേമികൾ ലോകകപ്പിൻ്റെ കൂറ്റൻ മാതൃക പ്രദർശിപ്പിച്ചു കൊണ്ടാണ് നാടിനെ ഇളക്കി മറിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിൻ്റെ കൂറ്റൻ മാതൃകയാണ് ആഘോഷപൂർവ്വം കൊല്ലപ്പള്ളി ടൗണിൽ പ്രദർശിപ്പിച്ചത്. വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു. ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു, മെമ്പർ Read More…

Pala News

മാണി സി കാപ്പനെതിരായ വഞ്ചന കേസ്: സുപ്രീംകോടതി ഇടപെടൽ; ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് നി‍ര്‍ദ്ദേശം

പാലാ: മാണി സി കാപ്പന് എതിരായ വഞ്ചന കേസിൽ പരാതികാരന്റെ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതിയിൽ വഞ്ചന കേസിനെതിരെ കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദേശം നൽകി. നാല് മാസത്തിനുള്ളിൽ തീർപ്പാക്കണം. കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരൻ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് Read More…

Pala News

ഹോം നഴ്സുമാരുടെ സേവനം മഹത്തരം: മാണി സി കാപ്പൻ

പാലാ: പാലിയേറ്റീവ് രംഗത്ത് ഹോം നഴ്സുമാരുടെ സേവനം മഹത്തരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചെത്തിമറ്റം ക്രിസ്തുരാജ് കൗൺസിലിംഗ് സെൻ്ററിൻ്റെയും ടേണിംഗ് പോയിൻ്റിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോം നഴ്സിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ഷിൻ്റോ സിറിയക് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പടവൻ മുഖ്യാതിഥി ആയിരുന്നു. ടോണി തോട്ടം ഐഡി കാർഡുകളുടെ വിതരണവും കൗൺസിലർ ലിജി ബിജു സമ്മാനദാനവും നിർവ്വഹിച്ചു. സിസ്റ്റർ ജാൻസി മഠത്തിക്കുന്നേൽ, സിസ്റ്റർ റാണി മരിയ, Read More…

Pala News

പ്രതിസന്ധികൾ തരണം ചെയ്യാൻ കെ ആർ നാരായണൻ്റെ ജീവിതം മാതൃക: മാണി സി കാപ്പൻ

പാലാ: പതിറ്റാണ്ടുകൾക്കു മുമ്പ് കെ ആർ നാരായണൻ നടത്തിയ അതിജീവന പോരാട്ടങ്ങൾ മാതൃകയാക്കിയാൽ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ പുതുതലമുറകൾക്കു സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ഓർമ്മകളിലെ കെ ആർ നാരായണൻ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങൾക്കൊപ്പം പ്രതിസന്ധികളും അദ്ദേഹത്തെ വേട്ടയാടിയെങ്കിലും നിശ്ചയദാർഢ്യത്തോടെ ജീവിത യാഥാർത്ഥ്യത്തെ അദ്ദേഹം നേരിട്ടു. എന്നാൽ Read More…

pravithyanam

തൊഴിൽസഭകളെ പ്രയോജനപ്പെടുത്തണം: മാണി സി കാപ്പൻ

പ്രവിത്താനം: തങ്ങളുടെയും നാടിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ തൊഴിൽസഭകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച തൊഴിൽസഭകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പുതിയ തൊഴിൽ നേടാനും തൊഴിൽ സംരഭങ്ങൾ തുടങ്ങാനും തൊഴിൽ സഭകൾക്ക് സഹായിക്കുക്കുമെന്നും എം എൽ എ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, Read More…

Pala News

കടവുപുഴ പാലം ഉടനടി പുനർനിർമ്മിക്കണം: മീനച്ചിൽ താലൂക്ക് സഭ

പാലാ: മൂന്നിലവ് പഞ്ചായത്തിൽപ്പെട്ട മീനച്ചിലാറിന്റെ കുറുകെയുള്ള മൂന്നിലവ് കടവുപുഴ പാലം പ്രകൃതിക്ഷോഭം മൂലം തകർന്നത് അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് മീനച്ചിൽ താലൂക്ക് സഭ ആവശ്യപ്പെട്ടു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പാറപ്പള്ളി കിഴപറയാർ ഇടമറ്റം റോഡിലും അപകട ഭീഷണിയിലായ കലുങ്ക് അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് യോഗത്തിൽ മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശിച്ചു. ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുക, പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലറ്റുകൾ അടിയന്തിരമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുക, ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കുക Read More…

Pala News

ശബരിമല സീസൺ: കടപ്പാട്ടൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മാണി സി കാപ്പൻ

പാലാ: ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിൽ അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തീർത്ഥാടനകാല മുന്നൊരുക്കമായി ചേർന്ന യോഗതീരുമാനം വിശദീകരിക്കുകയായിരുന്നു എം എൽ എ. തീർത്ഥാടന കാലത്ത് വാഹന ഗതാഗതം സുഗമമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. മീനച്ചിലാറ്റിൽ കടപ്പാട്ടൂർ ക്ഷേത്രത്തോട് ചേർന്നുള്ള കുളിക്കടവിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർ ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്ര മൈതാനിയിൽ ആരംഭിക്കും. താത്ക്കാലിക കടകളിലേതുൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കും Read More…