Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളജ് ആഥിത്യമരുളിയ എം ജി യൂണിവേഴ്സിറ്റി സൗത്ത്സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഈരാറ്റുപേട്ട എം ഇ എസ് കോളജ് ആഥിത്യമരുളിയ എം ജി യൂണിവേഴ്സിറ്റി സൗത്ത്സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പാലാ സെന്റ്തോമസ് കോളങ് ടീമിനെ തോൽപ്പിച്ചു അരുവിത്തുറ സെൻറ്ജോർജ് കോളജ് ചാമ്പ്യൻഷിപ്പ് നേടി. 18 കോളജുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. എം ഇ എസ് കോളജ് ഗ്രൗണ്ടിലും നടക്കൽ സ്പോർട്ടിഗോ ടർഫിലുമായിട്ടാണ് മത്സരങ്ങൾ നടന്നത്. ഫൈനൽ മത്സരത്തിൽ മുഖ്യാഥിതിയായി പങ്കെടുത്ത മുൻ ഇന്ത്യൻ ഇൻറർനാഷണൽ വോളിബോൾ താരം അബ്ദുൽ റസാഖിൽ നിന്ന് അരുവിത്തുറ കോളജ് ടീം Read More…

Thidanad News

ലോക സീനിയർ സിറ്റിസൺ ദിനത്തിൽ വൃദ്ധ മന്ദിരം സന്ദർശിച്ച് എം ഇ എസ് കോളജ് വിദ്യാർത്ഥികൾ

തിടനാട്: ലോകസീനിയർ സിറ്റിസൺദിനമായ ഇന്ന് തിടനാട് കൃപാലയം വൃദ്ധമന്ദിരം ഈരാറ്റുപേട്ട എംഇ.എസ് കോളജ് വിദ്യാർത്ഥികൾ സന്ദർശിച്ചു. വൃദ്ധമന്ദിരത്തിലെ അന്തേവാസികളോട് കുശലംചോദിച്ചും പാട്ട് പാടിയും വിശേഷങ്ങൾതിരക്കിയും വിദ്യാർത്ഥികൾഏറെ നേരം ചെലവഴിച്ചു. സങ്കടം പറഞ്ഞവരെ വിദ്യാർത്ഥികൾ ചേർത്തു നിർത്തി. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിൽ അന്തേവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം. വാർദ്ധക്യത്തിലെത്തിയവരെ ഏറ്റവുംനന്നായി ശുശ്രൂഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായി മാറി ഈ സന്ദർശം. എൻ.എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിക്ക് അധ്യാപകരായ ഹൈമ കബീർ,ടീനകുര്യൻ എന്നിവർ നേതൃത്വം നൽകി.

Erattupetta News

എം.ഇ.എസ് കോളജിൽ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട HRD cell ന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ഡിഗ്രി, പി ജി വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികാസ പരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറായ നിസ്സാർ പട്ടുവം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്തു. കോളേജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം.ഇ.എസ് പ്രിൻസിപ്പൽ പ്രൊഫ.എ.എം റഷീദ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ പ്രിയ ആനി ജോർജ്‌, മുംതാസ് കബീർ എന്നിവർ പ്രസംഗിച്ചു.

Erattupetta News

സംരംഭകത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട: എം.ഇ.എസ് കോളേജിൽ സംരംഭകത്വ ക്ലബ്ബിന്റെ 2023 – 2024 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജുലൈ 21 വെള്ളിയാഴ്ച്ച ഈരാറ്റുപേട്ട കെ.കെ ഫുഡ്സ് ഡയറക്ടർമുഹമ്മദ്‌ സാബിർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൻ സംരംഭകത്വത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് മുഹമ്മദ് സാബിർ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രസ്‌തുത യോഗത്തിൽ സംരഭകത്വ’ ക്ലബ്ബ് കോർഡിനേറ്റർ ഐഷ ബഷീർ, കോമേഴ്‌സ് വിഭാഗം മേധാവി രജിത പി.യു ,കംപ്യൂട്ടർ സയൻസ്‌ Read More…

Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസുകളുടെ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: .”ഇസ്‌തിക്ബൽ ’23 ” എന്ന് പേരിട്ട പരിപാടിയിൽ വെച്ച് ക്ലാസുകളുടെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് എം ഇഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ വഹാബ് ഐ പി.എസ് (റിട്ട) നിർവഹിക്കും. ഡോ മുഹമ്മദ് അസ്ലം ആശംസ നേരും. ഡോ.ഇക്ബാൽ മൂവാറ്റുപുഴ മോട്ടിവേഷണൽ ക്ലാസ് നയിക്കും. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽ യാസിർ പാറയിൽ സ്വാഗതവും ടീനകുര്യൻ നന്ദിയും പറയും. വിദ്യാർത്ഥികൾ രക്ഷകർത്താവിനൊടൊപ്പം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Erattupetta News

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു

ഈരാറ്റുപേട്ട : എം ഇ എസ് കോളേജിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു. ഓൺലൈനിലാണ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നത്. എം ഇഎസ് കോളജിലെ വിദ്യാർത്ഥികൾക്ക് പുറമെ മറ്റു കോളജുകളിൽ പഠിക്കുന്നവർക്കും 15 വയസായ സ്കൂൾ വിദ്യാർത്ഥികൾക്കും കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി 7 മണിമുതൽ ഒരു മണിക്കൂറാണ് ക്ലാസ് സമയം. സിവിൽ സർവ്വീസ് സിലബസ് പഠിക്കുന്നതിന് പുറമെ വ്യക്തിത്വവികസനം കൂടി സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകൾ നടത്തുന്നത്. പ്രമുഖ സിവിൽസർവ്വീസ് പരിശീലകൻ എസ്.ജയക്കുട്ടൻ ക്ലാസുകൾ നയിക്കും. Read More…

Erattupetta News

എം.ഇ.എസ് കോളേജിൽ വൻ ഫീസ് സൗജന്യം

ഈരാറ്റുപേട്ട: എം.ഇ.എസ് കോളേജിൽ വിവിധ ഡിഗ്രി, പിജി കോഴ്സുകൾക്ക് ചേരുന്നവർക്ക് ട്യൂഷൻ ഫീസിൽ പൂർണ്ണ ഇളവ് ലഭിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അപേക്ഷകർ ബിപിഎൽ വിഭാഗത്തിൽ പെട്ടവരോ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരോ ആയിരിക്കണം. മുൻപ് പ്രഖ്യാപിച്ചിരുന്ന വിവിധ ഇളവുകൾക്ക് പുറമേയാണിത്. എം.ഇ.എസ് കോളേജിൻറെ പത്താം വാർഷികം പ്രമാണിച്ച് മാനേജ്മെന്റും., വിവിധ സംഘടനകളും ആണ് ഈ ഫീസ് ആനുകൂല്യം സ്പോൺസർ ചെയ്യുന്നത്. യൂണിവേഴ്‌സിറ്റിയുടെ ക്യാപ് വഴിയോ മാനേജ്മെൻറ് കോട്ടയിലോ Read More…

Erattupetta News

ലഹരിവിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ഈരാറ്റുപേട്ട
എം ഇ എസ് കോളജ് വിദ്യാർത്ഥിനിക്ക്

ഈരാറ്റുപേട്ട: കേരള ഉന്നത വിദ്യാഭാസ വകുപ്പ് “ബോധപൂർണ്ണിമ” എന്ന പേരിൽ നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനി കാർത്തിക. എ ഉന്നതവിദ്യാഭ്യാസ വകുപ്പ് വക മെമന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പലിൽ നിന്നും ഏറ്റുവാങ്ങി. കാർത്തിക എം ഇ എസിന്റെ അഭിമാനമാണ്എന്ന് പ്രിൻസിപ്പൽഅഭിപ്രായപ്പെട്ടു. വിവിധവകുപ്പ് അദ്ധ്യക്ഷർ പങ്കെടുത്തു.

Erattupetta News

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോയെപ്പറ്റിയുള്ള സമഗ്രപഠനം നടത്താനൊരുങ്ങി ഈരാറ്റുപേട്ട എം ഇ എസ് കോളേജ്

1975 ൽ തുടങ്ങുന്നു ഈരാറ്റുപേട്ട KSRTC ഡിപ്പോയുടെ ചരിത്രം. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഗതാഗതപുരോഗതിയിൽ നിർണ്ണായകമായ അടയാളപ്പെടുത്തൽ നടത്തിയിട്ടുണ്ട് ഈ ഡിപ്പോ. പതിനായിരങ്ങളുടെ ജീവിതയാത്ര വേഗത്തിലാക്കിയ ഈ ബസ് സ്റ്റേഷന്റെചരിത്രം കുതിപ്പും കിതപ്പും നിറഞ്ഞതാണ്. പൂഞ്ഞാർ മണ്ഡലത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൽ വലിയപങ്കുവഹിക്കാൻ ഇനിയും കഴിയുമെന്ന് ഉറപ്പിച്ച്പറയാൻ കഴിയുന്ന ഈ KSRTC ഡിപ്പോയെപ്പറ്റി ഒരു സമഗ്രപഠനത്തിനൊരുങ്ങുകയാണ് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ്. വാഗമൺ ഉൾപ്പെടെയുള്ള നിരവധിവിനോദസഞ്ചാരകേന്ദ്രങ്ങളുമായുള്ള സാമീപ്യം ഈരാറ്റുപേട്ട ഡിപ്പോയുടെ സാധ്യത വർധിപ്പിക്കുകകൂടി ചെയ്യുന്നപശ്ചാത്തലത്തിൽഈ Read More…

Erattupetta News

എംഇഎസ് കോളേജിൽ കോളേജ് ഡേ

ഈരാറ്റുപേട്ട: 2022 23 വർഷത്തെ കോളേജ് ഡേ “അബ്രാക്കഡബ്ര” എന്ന പേരിൽ നാളെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത ഗായകനും സ്റ്റേജ് ആർട്ടിസ്റ്റും ആയ ബാദുഷ വി എം ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു വർഷത്തെ വിവിധ പരിപാടികളുടെ അവാർഡുകളും സർട്ടിഫിക്കറ്റുകളും വേദിയിൽ വിതരണം ചെയ്യും. തുടർന്ന് അസ്ലു, മൻയാൻ എന്നിവർ നയിക്കുന്ന സംഗീതവിരുന്ന് നടക്കും.