ഒന്നാംക്ലാസ്സിലെ മേരിറ്റീച്ചര്‍! അധ്യാപക ദിനത്തില്‍ മുന്‍ അധ്യാപകന്‍ എഴുതിയ കവിത ശ്രദ്ധ നേടുന്നു

ഇന്ന് അധ്യാപക ദിനം ആചരിക്കുമ്പോള്‍ ശ്രദ്ധ നേടുകയാണ് മുന്‍ അധ്യാപകന്‍ അധ്യാപകരെ കുറിച്ച് എഴുതിയ ചെറുകവിത. ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിലെ മുന്‍ മലയാളം അധ്യാപകനായ ചാക്കോ പൊരിയത്ത് സാര്‍ എഴുതിയ ഒന്നാം ക്ലാസിലെ മേരിറ്റീച്ചര്‍ എന്ന കവിതയാണ് ശ്രദ്ധ നേടുന്നത്. ഓരോ കൊല്ലവും ഒന്നില്‍ തോല്‍ക്കുകയാണ് മേരി ടീച്ചര്‍ എന്നു തുടങ്ങുന്ന കവിത അധ്യാപനത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു. പഠിപ്പിച്ച ശിഷ്യര്‍ എല്ലാവരും നല്ല നിലയില്‍ എത്തിയിട്ടും ടീച്ചറിപ്പോഴും ഒന്നില്‍ തന്നെ തുടരുകയാണെന്നും എന്നാല്‍ മേരി റ്റീച്ചര്‍ ചിരിക്കുകയാണെന്നും പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. തന്റെ വിജയത്തേക്കാളുപരി ശിഷ്യരുടെ ഉയര്‍ച്ചയില്‍ ആനന്ദിക്കുന്ന അധ്യാപക സമൂഹത്തിന്റെ മുഴുവന്‍ പ്രതീകമായി അങ്ങനെ മേരി ടീച്ചറിന്റെ ചിരി മാറുന്നു. ഒന്നാം ക്ലാസില്‍ പഠിപ്പിച്ച തറ, പറ ആണ് ഏതൊരു വിദ്യാര്‍ഥിയുടെയും ജീവിത വിജയത്തിന് അടിസ്ഥാനമെന്നും പറഞ്ഞു വയ്ക്കുന്നു ഈ മനോഹര കവിത. കവിത…

Read More

പാബ്ലോ നെരൂദ: കവിതയായി മാറിയ മനുഷ്യന്‍

കവിത മനുഷ്യന്റെയും കാലത്തിന്റെയും ആത്മപ്രകാശന ഉപാധിയാണ്. പക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുകേട്ട സാഹിത്യസംബന്ധിയായ പ്രധാന കാര്യങ്ങളിലൊന്ന് കവിതയുടെ കാലം കഴിഞ്ഞുപോയെന്നതാണ്. ഈ ആരോപണത്തിന് അല്ലെങ്കില്‍ ആശയപ്രചരണത്തിനു പിന്നിലെ കാരണം നമ്മുടെ നൂറ്റാണ്ടില്‍ പ്രതിഭാശാലികളായ കവികള്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് സാഹിത്യചരിത്രം അറിയാവുന്ന ആരും അംഗീകരിച്ചുതരുമെന്ന് കരുതുന്നില്ല. എന്നിട്ടും ഈ നിലപാടിന് എങ്ങനെ വലിയ പ്രചാരം ലഭിച്ചുവെന്ന് അന്വേഷിച്ചുചെല്ലുമ്പോള്‍ നമുക്ക് ഉത്തരം ലഭിക്കും. ലിയോ ടോള്‍സ്‌റ്റോയി എന്ന വന്‍മരത്തിന്റെ സാന്നിധ്യം. കൂടെ ഴാംങ് പോള്‍ സാത്രും മിഖായേല്‍ ഷോളക്കോവും കൂടെ ചേരുന്നതോടെ വായനക്കാരുടെ മനസില്‍ കവിതയും കവികളും ക്ഷയിച്ചുവെന്ന തോന്നല്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം. എന്നാല്‍, ഈ ചിന്തയെ ഇല്ലാതാക്കിയതില്‍ വലിയ പങ്കുവഹിച്ചത് ചിലിയിലെ മൗലി മേഖലയിലെ ലിനാറസ് പ്രവിശ്യയില്‍ പാറല്‍ എന്ന നഗരത്തില്‍ 1904 ജൂലൈ 12ന് ജനിച്ച നെഫ്താലി റിക്കാര്‍ഡോറീസ് ബസാള്‍ട്ടെ എന്ന പൗബ്ലോ നെരൂദയായിരുന്നു. നമ്മുടെ ടാഗോറും ലൂയി…

Read More