ഭക്ഷ്യ-ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്ത് കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്

കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്, ഡിസ്ട്രിക്ടിന്റെ ‘ഹംഗര്‍ റിലീഫ് പദ്ധതിയുടെ ഭാഗമായി, കോട്ടയം പുത്തനങ്ങാടിയില്‍ പ്രളയത്തില്‍ ദുരിതമനുഭവിച്ച തിരഞ്ഞെടുക്കപ്പെട്ട 25 കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തില്‍, ചെയര്‍പേഴ്‌സന്‍ ലയണ്‍ ഷാജിലാല്‍, റീജണല്‍ ചെയര്‍പേഴ്‌സന്‍ സന്തോഷ് ഗോപി, പി.ആര്‍.ഒ. ജേക്കബ് പണിക്കര്‍, സെക്രട്ടറി മനോജ് കൂട്ടിക്കല്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, ലയണ്‍ ബിനു കോയിക്കല്‍, ലയണ്‍ നാസര്‍ ജോസഫ്, ലയണ്‍ കാല്‍വിന്‍ അമ്പൂരാന്‍, എന്നിവരും പങ്കെടുത്തു.

Read More

നവജീവന്‍ ട്രസ്റ്റില്‍ ഭക്ഷണം വിതരണം ചെയ്തും അണുവിമുക്തമാക്കിയും കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ്

കോട്ടയം: അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ച ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റില്‍, 200ല്‍പരം അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഭോജന ശാലകളും, കിടപ്പ് മുറികളും ശുചി മുറികളും ഫോഗിംങ്ങ് ചെയ്ത് അണുവിമുക്തമാക്കുകയും ചെയ്ത് കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ്. എന്‍വയണ്‍മെന്റ് സെക്രട്ടറി ലയണ്‍ എം.വി. മധു നേതൃത്വം നല്‍കിയ പരിപാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് സുനില്‍ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി ലയണ്‍ ഷാജിലാല്‍, റീജണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ ഡോ. സന്തോഷ് കുമാര്‍, ഡിസ്ട്രിക്ട് പിആര്‍ഒ ജേക്കബ് പണിക്കര്‍, ക്ലബ് സെക്രട്ടറി മനോജ് കൂട്ടിക്കല്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, ലയണ്‍ ബിനു കോയിക്കല്‍, ലയണ്‍ ഷൈന്‍ വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

Read More