മാനത്തൂര്‍ മണിയാക്കുംപാറ നിവാസികളുടെ ചിരകാല സ്വപ്‌നത്തിന് മാണി സി കാപ്പന്റെ ബെല്‍; ബസ് സര്‍വീസ് ആരംഭിച്ചു

പാലാ: യാത്രാക്ലേശം മൂലം ബുദ്ധിമുട്ടിലായ മാനത്തൂര്‍ മണിയാക്കുംപാറ നിവാസികളുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു. കൊല്ലപ്പള്ളി, കടനാട്, പിഴക്, മാണത്തൂര്‍, മണിയാക്കുപാറ വഴി കരിങ്കുന്നത്ത് എത്തി തുടര്‍ന്നു പാലാ-തൊടുപുഴ ഹൈവേയിലൂടെ തൊടുപുഴയ്ക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. യാത്രാക്ലേശം രൂക്ഷമാണെന്ന പ്രദേശത്തുകാരുടെ പരാതി പരിഗണിച്ച് പാലാ എംഎല്‍എ മാണി സി കാപ്പന്റെ കരുതലിലാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ രാവിലെ എട്ടരയ്ക്ക് നടന്ന ചെറിയ ചടങ്ങില്‍വെച്ച് മാണി സി കാപ്പന്‍ എംഎല്‍എ ബസിന്റെ ഫഌഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. പാലായില്‍ നിന്ന് എന്നും രാവിലെ 8.50നു പുറപ്പെടുന്ന ബസ് വൈകുന്നേരം 4.20നാണ് തൊടുപുഴയില്‍ നിന്നു തിരിക്കുന്നത്.

Read More

പാലാ കെഎസ്ആര്‍ടിസിയില്‍ എട്ടു പേര്‍ക്ക് കൂടെ കോവിഡ്

പാലാ: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ എട്ടു ജീവനക്കാര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കു പുറമെയാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ശനിയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇന്നു രോഗബാധിതരായ ജീവനക്കാര്‍ വൈക്കം, തൊടുപുഴ, മുണ്ടക്കയം റൂട്ടൂകളില്‍ ജോലി ചെയ്തവരാണ്. കോട്ടയം-തൊടുപുഴ ചെയിന്‍ സര്‍വീസ് ജീവനക്കാരും രോഗബാധിതരില്‍ പെടുന്നു. വെള്ളിയാഴ്ച ആര്‍ടി പിസിആര്‍ പരിശോധനയിലാണ് മൂന്നു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടു കണ്ടക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്‍ക്കുമായിരുന്നു വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

Read More

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലാ: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ടു കണ്ടക്ടര്‍ക്കും ഒരു ഡ്രൈവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊടുപുഴ- കോട്ടയം റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാരാണ് മൂന്നു പേരും. കണ്ടക്ടര്‍മാര്‍ ഇരുവരും തിരുവനന്തപുരം സ്വദേശികളും ഡ്രൈവര്‍ മരങ്ങാട്ടുപള്ളി സ്വദേശിയുമാണ്.

Read More