കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര് രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 161 പുരുഷന്മാരും 172 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 269 പേര് രോഗമുക്തരായി. 3387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79385 പേര് കോവിഡ് ബാധിതരായി. 75810 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14210 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം -54മുത്തോലി – 20ചിറക്കടവ് – 18തലയോലപ്പറമ്പ്-15 പാമ്പാടി – 14എലിക്കുളം-13അകലക്കുന്നം -12ഏറ്റുമാനൂര്‍ – 9 ഈരാറ്റുപേട്ട, ചങ്ങനാശേരി, ഉഴവൂര്‍, വൈക്കം, വെച്ചൂര്‍ -8തലപ്പലം, കുമരകം – 7…
Read MoreTag: Kottayam News
കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ദുരുപയോഗം ചെയ്തതിന് മോന്‍സിനെതിരെ പരാതി
കോട്ടയം. പി.ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ദുരുപയോഗം ചെയ്തതിനെതിരെ കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ഈ മാസം 27 ന് മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയിലാണ് ”കേരളാ കോണ്‍ഗ്രസ്സ് (എം) പി.ജെ ജോസഫ് വിഭാഗം” എന്ന് ഉപയോഗിച്ച് പ്രചരണം നടത്തുന്നത്. ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നേതൃത്വം നല്കുന്ന വിഭാഗത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും, ഡിവിഷന് ബെഞ്ചിലും അപ്പീല്‍ നല്‍കിയെങ്കിലും രണ്ടിടത്തും കോടതി അപ്പീല്‍ തള്ളിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മോന്‍സ് ജോസഫ് കരുതിക്കൂട്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ളതെന്നും ആയതിനാല്‍ മോന്‍സ് ജോസഫിനെ പ്രതിയാക്കി നിയമനടപടികള്‍…
Read Moreകോട്ടയത്ത് താപനില ഉയരുന്നു; സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം മുതലായവയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോട്ടയം ജില്ലയില്‍ അന്തരീക്ഷ താപനില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ചൂടു കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാനിടയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ചുവടെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുക ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യുക പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. ഒ.ആര്.എസ്, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത്…
Read Moreകോട്ടയം ജില്ലയില്‍ പുതിയ 4 കണ്ടെയ്ന്മെന്റ് സോണുകള്‍; പാലായില്‍ 3 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍
കോട്ടയം മുനിസിപ്പാലിറ്റി – 15, 17, കടനാട് ഗ്രാമപഞ്ചായത്ത്-6, ചിറക്കടവ്- 19 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 7, 12, 14 രാമപുരം ഗ്രാമപഞ്ചായത്ത് – 5, എരുമേലി-7, ചിറക്കടവ്- 3, കൂട്ടിക്കല്‍ – 11, തീക്കോയി- 12, മൂന്നിലവ് – 3, പനച്ചിക്കാട്- 12, 10, അയര്‍ക്കുന്നം -10, 19, തൃക്കൊടിത്താനം -13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 33 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 107 കണ്ടെയ്ന്മെന്റ് സോണുകളും 24 തദ്ദേശ സ്ഥാപന മേഖലകളിലായി 55 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളുമാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ 1.കോട്ടയം – 19, 18, 14, 48, 51, 23,…
Read Moreകോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4741 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്മാരും 184 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 212പേര് രോഗമുക്തരായി. 4878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77282 പേര് കോവിഡ് ബാധിതരായി. 72224 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17507 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം -58 പാലാ- 18 കുറിച്ചി – 17 വൈക്കം, വാകത്താനം-16 കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമരകം – 14 ചങ്ങനാശേരി, മീനച്ചിൽ – 12 ഉഴവൂർ, പനച്ചിക്കാട്, കല്ലറ-11 എലിക്കുളം, മരങ്ങാട്ടുപിള്ളി – 10 ഈരാറ്റുപേട്ട, വാഴപ്പള്ളി, രാമപുരം…
Read Moreമുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന് കോട്ടയം ജില്ലയില്‍ ഇന്നു സമാപനം
ബഹു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായിജില്ലയില്‍ നടത്തിവരുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് ഇന്ന് (ഫെബ്രുവരി 18) സമാപിക്കും. വൈക്കം നാനാടം ആതുരാശ്രമം ഹാളില്‍ രാവിലെ 9.30 മുതലാണ് ഇന്നത്തെ അദാലത്ത്. വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. ബഹു. മന്ത്രിമാരായ പി. തിലോത്തമന്, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇതുവരെ നടന്ന അദാലത്തുകളില്‍ ജില്ലയില്‍ നാലു താലൂക്കുകളിലെ അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 2.18 കോടി രൂപ അനുവദിച്ചിരുന്നു. അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് അറിയിച്ചു.
Read Moreഅഭിമാനനേട്ടത്തില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്; ജില്ലയിലെ മികച്ച പഞ്ചായത്ത്
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വരാജ് ട്രോഫി പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ കുറവിലങ്ങാട് ആണ് ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ രണ്ടാം സ്ഥാനം വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 10 ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയും സ്വരാജ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സംസ്ഥാന തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി ആണ് ഒന്നാം സ്ഥാനത്ത്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒന്നാം സ്ഥാനം ലഭിച്ച പാപ്പിനിശേരി പഞ്ചായത്തിന് 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനം ലഭിച്ച വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മൂന്നാം സ്ഥാനത്ത് എത്തിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 15 ലക്ഷം…
Read Moreഫെബ്രുവരി 19 ന് കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും മേള സംഘടിപ്പിക്കും.
ഭരണങ്ങാനം : ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ ഡിജിറ്റില്‍ അക്കൗണ്ടുകൾ തുടങ്ങാന്‍ 19 ന് കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും മേള സംഘടിപ്പിക്കും. ഐ.പി.പി.ബി. അക്കൌണ്ടുകള്‍ ഉപയോഗിച്ച് എല്ലാവിധ ബാങ്കിങ്ങ് ഇടപാടുകളും മൊബൈല്‍ ഫോണില്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കും. വൈദ്യുതി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, മൊബൈല്‍ റീചാര്‍ജ്, റ്റി.വി. റീച്ചാര്‍ജ് തുടങ്ങിയവ സര്‍വ്വീസ് ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ തന്നെ സ്വന്തമായി ചെയ്യാന്‍ പറ്റും. എ.ഇ.പി.എസ്. സംവിധാനം വഴി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ബാങ്ക് അക്കാണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാനും കഴിയും. ഐ.പി.പി.ബി. അക്കൗണ്ടിൽ നിന്നും സുകന്യ സമൃദ്ധി,പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയിലേയ്ക്ക് പണം നിക്ഷേപിക്കാന്‍ സംവിധാനമുണ്ട്. ഏതുപ്രായത്തിലുള്ളവര്‍ക്കും സ്വന്തമായി ചെയ്യാവുന്ന തരത്തില്‍ ലളിതമായ രീതിയിലാണ് ഐ.പി.പി.ബി. ഇടപാടുകള്‍. വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെ എല്ലാ പോസ്റ്റ്…
Read Moreകോട്ടയം ജില്ലയില്‍ പുതിയ ഒരു കണ്ടെയ്ന്മെന്റ് സോണ്‍ കൂടെ, 7 വാര്‍ഡുകള്‍ ഒഴിവാക്കി
കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പുതുപ്പള്ളി-11, മുണ്ടക്കയം-3, 7, 13, 14, 20, 21 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 42 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 207 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ 1.കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50, 8, 522.വൈക്കം – 7, 5, 163.ഏറ്റുമാനൂര്‍ – 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32,…
Read Moreകോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്നു : ഇന്ന് 532 പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ 532 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 525 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ പത്ത് പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര് രോഗബാധിതരായി. പുതിയതായി 4983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 242 പുരുഷന്മാരും 226 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 297 പേര് രോഗമുക്തരായി. 5143 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74536 പേര് കോവിഡ് ബാധിതരായി. 69213 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16268 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം -80 ഏറ്റുമാനൂർ – 26 കുമരകം – 25 വൈക്കം – 20 ഉഴവൂർ, ചങ്ങനാശേരി – 17 ചിറക്കടവ്-16 തലയാഴം,…
Read More