കേന്ദ്രസര്‍ക്കാരിന്റെകാര്‍ഷിക ബില്ലുകള്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കും: കര്‍ഷക യൂണിയന്‍ എം

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ യാതൊരു ചര്‍ച്ചയും കൂടിയാലോചനയും നടത്താതെ ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കര്‍ഷകാനുബന്ധ ബില്ലുകള്‍ കാര്‍ഷിക മേഖലയുടെ അസ്ഥിത്വത്തെ തന്നെ തകര്‍ക്കുന്ന ഒന്നാണെന്ന് കര്‍ഷക യൂണിയന്‍ എം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കാര്‍ഷികോല്പന്ന സംഭരണം, കാര്‍ഷികോല്പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക കരാര്‍ ബില്‍ എന്നിവ പ്രവര്‍ത്തികമാകുന്നതോടെ കാര്‍ഷിക മേഖലയുടെ തകര്‍ച്ച പരിപൂര്‍ണ്ണമാകും. കാര്‍ഷികമേഖലയുടെ കാലോചിതമായ പരിഷ്‌കാരമല്ല ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത് മറിച്ച് വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ്. കൊറോണയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച മാന്ദ്യത്തിന് നടുവിലും കര്‍ഷകര്‍ പൊരുതി നേടിയ 3.4 ശതമാനം കാര്‍ഷിക വളര്‍ച്ചയെ കണ്ടില്ലെന്ന് നടിച്ച് രാജ്യവ്യാപക ചൂഷണത്തിനായി കര്‍ഷകരെ കുത്തകകള്‍ക്ക് മുമ്പില്‍ വിട്ടു നല്‍കുകയാണ് കേന്ദ്രസര്‍ക്കര്‍ ചെയ്യുന്നത്. യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച തെറ്റായ കാര്‍ഷിക നയങ്ങള്‍ പിന്തുടരുന്ന എന്‍ഡിഎ സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരില്‍…

Read More