ഗാന്ധിജയന്തി ദിനത്തിൽ കർഷക കോൺഗ്രസ് റോഡ് ശുചീകരിച്ചു

കർഷക കോൺഗ്രസ് പാലാ-മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ- പൊൻകുന്നം ഹൈവേയിലെ ചരള ജംഗ്ഷനിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. പി.എം തോമസ് പഴേപറമ്പിൽ ,സോണി ഓടച്ചുവിട്ടിൽ, റെജി പടിഞ്ഞാറെമുറി, ആന്റി ച്ചൻ മറ്റപ്പള്ളിൽ, ശിവദാസൻ നായർ നെല്ലാല, സുരേഷ് പാലയ്ക്കൽ, തങ്കച്ചൻ ഓടയ്ക്കൽ എന്നിവർ നേതൃത്വം നല്കി.

Read More

കാർഷിക ബിൽ കരിനിയമം: കർഷക കോൺഗ്രസ്

പാലാ: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ കരിനിയമം കരിയട്ടെ എന്നു പ്രഖ്യാപിച്ചു കൊണ്ട് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലാ- മീനച്ചിലിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിയമത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എം.തോമസ് പഴേപറമ്പിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സോണി ഓടച്ചുവട്ടിൽ, തോമസ് ആന്റണി ഓടയ്ക്കൽ, റെജി പടിഞ്ഞാറെ മുറി, തങ്കച്ചൻ ഓടയ്ക്കൽ, ശിവദാസൻ നായർ നെല്ലാല എന്നിവർ പ്രസംഗിച്ചു.

Read More