Thalanadu News

ഇലവീഴാ പൂഞ്ചിറയും , ഇല്ലിക്കൽകല്ലും , മാർമല അരുവിയും ഉൾപ്പെടുത്തി ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കും :ജോസ് കെ മാണി എം പി

തലനാട് : കോട്ടയും ജില്ലയിലെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവിഴാ പൂഞ്ചിറയും , ഇല്ലിക്കൽ കല്ലും , മാർമല അരുവിയുo ബന്ധിപ്പിച്ച് ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് കെ മാണി എം പി യും തോമസ് ചാഴികാടൻ എം.പിയും പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരുന്നതിനായുള്ള റോഡുകൾ പൂർത്തിയായി കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ ടൂറിസ്റ്റ്കൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങൾ കൂടി വികസിപ്പിക്കുമെന്ന് അവർ അറിയിച്ചു.വ്യൂ പോയിൻ്റുകൾ, വിശ്രമ സ്ഥലങ്ങൾ, ശുചി മുറികൾ, സ്നാക്ക് Read More…

General News

കടുവ ഭീഷണി; വനംവകുപ്പ് അടിയന്തിരമായി ഇടപെടണം: ജോസ് കെ മാണി എം പി

റാന്നി വനം ഡിവിഷന്റെ സമീപമുള്ള ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ജന പ്രതിനിധികളുടേയും കര്‍ഷകരുടേയും യോഗം വിളിച്ചു ചേര്‍ക്കണം. ജനവാസ മേഖലയിലെ കടുവ സാന്നിധ്യം ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും. അതീവ ഗൗരവമായ ഈ സാഹചര്യം വിലയിരുത്തി സംസ്ഥാനതലത്തില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കണം.ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ Read More…

kottayam

പ്രവാസി കേരള കോൺഗ്രസ് (എം) യു എ ഇ ചാപ്റ്ററിന്റെ കെഎം മാണി കാരുണ്യ പഠന ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം:പ്രവാസി കേരളാ കോൺഗ്രസ് എം യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെ എം മാണി കാരുണ്യ പഠനസഹായ പദ്ധതിയുടെ ഉദ്ഘാടനം. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു. പ്ലസ് ടുവിന് 1200ൽ1198 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിസ്കാ മരിയാ സെബാസ്റ്റ്യന് എൻട്രൻസ് പരിശീലനത്തിന് ആവശ്യമായ തുക നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിനിയാണ് പ്രിസ്ക മരിയ സെബാസ്റ്റ്യൻ. കഴിഞ്ഞ പ്ലസ് ടു Read More…

Moonnilavu News

നെസലേ ഇൻഡ്യയുടെ സഹകരണത്തോടെ ജെ സി ഐ, കെ എം മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു

മൂന്നിലവ് : വൻകിട കമ്പനികളുടെ പെതുനന്മാ ഫണ്ട് (സി.എസ്.ആർ) വിഹിതം കൂടുതൽ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുവാൻ നിർദേശം നൽകുമെന്ന് കമ്പനി കാര്യങ്ങളുടെ പാർലമെൻറ്ററി സ്റ്റാൻഡിംഗ് സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി കമ്പനി സി.എസ്.ആർ ഫണ്ടു വിനിയോഗം ലഭ്യമാക്കുവാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെസ്‌ലെയുടെ സഹകരണത്തോടെ ജെ.സി. ഐ, കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ് മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട 1000 Read More…

kottayam

മ്യാൻമറിൽ തടങ്കലിലായവരെ രക്ഷിക്കണം: ജോസ് കെ മാണി എം പി

കോട്ടയം: 30 മലയാളികൾ അടക്കം 300 ഇന്ത്യാക്കാരെ മ്യാൻമറിൽ ഗുണ്ടാസംഘം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി ഉപദ്രവിക്കുന്ന സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി. ഇവരെ അടിയന്തരമായി രക്ഷിച്ച് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ് ശങ്കർക്കയച്ച ഇ-മെയിലിൽ ജോസ് കെ മാണി ആവശ്യപ്പെട്ടു. കുറ്റവാളികളുടെ സംഘം തോക്കേന്തിയാണ് ഐ ടി പ്രൊഫഷണലുകളെ മ്യാൻമറിലെത്തിച്ചത്. ഇവരെ സൈബർ കുറ്റക്യത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതായി വിവരമുണ്ട്. ഇതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദ്ദിക്കുന്നു. തായ് ലൻ്റിൽ Read More…

kottayam

റബ്ബർ വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കും; പദ്ധതിയിലേക്ക് പുതിയ രജിസ്ട്രേഷനും നടത്താം:
ജോസ് കെ മാണി എം പി

കോട്ടയം: റബ്ബർ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ബുദ്ധിമുട്ടിലായ കർഷകർക്ക് ആശ്വാസം പകരുവാൻ റബ്ബർ വിലസ്ഥിരതാപദ്ധതി പുനരാരംഭിക്കുമെന്ന് ജോസ്.കെ.മാണി എം.പി.അറിയിച്ചു. കേരള കോൺ.(എം)ൻ്റെ ആവശ്യത്തെ തുടർന്ന് റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. റബ്ബര്‍ കിലോഗ്രാമിന് 170 രൂപ ഉറപ്പാക്കുന്ന പദ്ധതി റബ്ബര്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി മാറുo. പുതുതായി പദ്ധതിയില്‍ ചേരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാം. 2022 നവംബര്‍ 30 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയതി. Read More…

Thalanadu News

തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി എം പിയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചു

തലനാട് : തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി ,എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഇല്ലിക്കൽ – സി എസ് ഐ പള്ളി റോഡിന് 25 ലക്ഷം രൂപയും , അടുക്കം ഗവ.ഹൈസ്കൂളിൽ അടുക്കള നിർമ്മിക്കാൻ 15 ലക്ഷം രൂപയും , ഞള്ളംമ്പുഴ – കാരിക്കാട് റോഡിന് 495000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ്സ് (എം) തലനാട് മഡലം കമ്മറ്റി മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, സംസ്ഥാന സെക്രട്ടറി പ്രഫ.ലോപ്പസ്സ് മാത്യൂ Read More…

kottayam

ബഫർ സോൺ; സർക്കാർ തീരുമാനം സ്വാഗതാർഹം: ജോസ് കെ മാണി എം പി

കോട്ടയം: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിലും ഉന്നതാധികാര സമിതിയിലും കേരളത്തിൻ്റെ പ്രത്യേകത എടുത്തുകാണിക്കുന്നതിനും തീരുമാനം അനുകൂലമാക്കുന്നതിനും ബന്ധപ്പെട്ട പ്രദേശങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് വീടുകളും കൃഷിഭൂമിയും ഉൾപ്പെടെ യുളള വിവരങ്ങൾ പഠിക്കാനുള്ള സർക്കാർ തീരുമാനം ആശ്വാസകരമാണ്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര ഉന്നതാധികാര സമിതി ചെയർമാനും നിവേദനങ്ങൾ നൽകിയിരുന്നതായി ജോസ് കെ മാണി പറഞ്ഞു.

Thalanadu News

തലനാട് – ഇല്ലിക്കൽ കല്ല് റോഡ് നിർമ്മാണം പൂർത്തിയായി; മാനം ചുoബിച്ച് യാത്രാ പാത

തലനാട് :മീനച്ചിൽ താലൂക്കിലെ പ്രമുഖ ടൂറിസം കേന്ദ്രത്തിലേക്ക് ഇനി സുഖ യാത്ര. കേന്ദ്ര പദ്ധതിയിൽ തലനാട്ടു നിന്ന് ഇല്ലിക്കൽ കല്ലിന്റെ നെറുകയിലേയ്ക്ക് എത്തുന്ന റോഡിന്റെ നിർമ്മാണം പൂർത്തിയായി. ആകാശം തൊടുത്ത ഈ പാത ജോസ് കെ മാണി എം.പി മുൻ കൈ എടുത്താണ് പി.എം.ജി.എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 309 ലക്ഷം രുപാ മുടക്കിയാണ് 3.5 കിലോമീറ്റർ റോഡ് പൂർത്തികരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന് പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന ഈ റോഡ് പൂർത്തിയായതോടെ ഇല്ലിക്കൽ കല്ലിന്റെ Read More…

General News

റബ്ബര്‍ വിലകുറവ് പരിഹരിക്കണം ; കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയം – പ്രതികൂല കാലാവസ്ഥ മൂലം റബ്ബര്‍ ടാപ്പിംഗ് നടക്കാത്ത സാഹചര്യത്തില്‍ റബ്ബര്‍ വ്യവസായ ലോബികളുടെ ഇടപെടല്‍ മൂലം റബ്ബറിന് 175 രൂപയില്‍ നിന്നും 154 രൂപയിലേക്ക് വില കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയും, തോമസ് ചാഴിക്കാടന്‍ എം.പി യും കേന്ദ്രത്തില്‍ ഇടപെടലുകള്‍ നടത്തി വരുന്ന ഈസമയത്ത് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്കു തുടക്കം കുറിയ്ക്കാന്‍ ജില്ലാ നേതൃതയോഗം തീരുമാനിച്ചു. കൂടാതെ പാര്‍ലമെന്റ് Read More…