തേനീച്ചവളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ഈരാറ്റുപേട്ട: റബര്‍ബോര്‍ഡും ഇടമറുക് ആര്‍ പി എസും സംയുക്തമായി തേനീച്ച വളര്‍ത്തലില്‍ ഒരു വര്‍ഷം നീളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഫീസ് 1190 രൂപ. മാസത്തില്‍ രണ്ട് ക്ലാസുകള്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ അറേഞ്ച് ചെയ്തിരിക്കുന്നത്. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ എത്രയും വേഗം ഈരാറ്റുപേട്ട റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് 04822 2725507 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read More