ഇന്ന് ലോക സ്‌ട്രോക്ക് ദിനം; 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം ഏറിവരുന്നതായി പഠന റിപ്പോര്‍ട്ട്, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക (”Join the movement’ being active can decrease your risk)…

Read More

പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വിശേഷങ്ങളുമായി ജിനിസ് വ്‌ളോഗ്‌സ്

പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജിനിസ് വ്‌ളോഗ്‌സ്. പ്രസിദ്ധ നടി മിയയുടെ കല്ല്യാണ വിശേഷങ്ങള്‍ ഈ വ്‌ളോഗില്‍ കൂടെയായിരുന്നു മിയയുടെ സഹോദരി ജിനി പങ്കുവച്ചിരുന്നത്. ഒരുലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂറ്റിയൂബ് ചാനലാണ് ജിനിയുടേത്. വീട്ടിലെ വിശേഷങ്ങളും സഞ്ചരിക്കുന്ന സ്ഥലങ്ങളുമാണ് സാധാരണയായി യൂറ്റിയൂബിലൂടെ പങ്കുവയ്ക്കുന്നത്. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സൗകര്യങ്ങളെക്കുറിച്ച് വിവരിക്കുന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ്. പാലാ രൂപതയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 40ലധികം ഡിപ്പാര്‍ട്ടുമെന്റുകളും 130 ഓളം കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുമുണ്ട് എന്ന് വിശദീകരിക്കുന്നു. അലോപ്പതിക്കുപുറമേ ആയുര്‍വേദവും ഹോമിയോപ്പതിയുമുണ്ടെന്നുള്ളത് സവിശേഷതയായി വീഡിയോയില്‍ പറയുന്നുണ്ട്. മൊബൈല്‍ ആപ്പ് സൗകര്യവൂം എടുത്തുപറയുന്നുണ്ട്. മെഡിസിറ്റി റിസംപ്ഷന്‍, റെസ്‌റ്റോറന്റ്, ഫാര്‍മസി, വെയ്റ്റിംഗ്ഏരിയ, ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ്, ട്രീറ്റ്‌മെന്റ് റൂം, ഹോമിയോപ്പതി ഡിപ്പാര്‍ട്ടുമെന്റ്, ഐസിയു, കാത്ത്‌ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍, ഗിഫ്റ്റ്‌ഷോപ്പ് തുടങ്ങിയവയെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. മണിക്കൂറുകള്‍…

Read More

തലയില്‍ ഹാന്‍ഡില്‍ തുളച്ചുകയറിയത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: കളിച്ചുകൊണ്ടിരിക്കെ സൈക്കിളില്‍ നിന്നു വീണ് ഹാന്‍ഡില്‍ തലയില്‍ തുളച്ചു കയറിയത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. മുണ്ടക്കയം സ്വദേശിയായ 8 വയസ്സുള്ള കുട്ടിയ്ക്കാണ് ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണ സൗഖ്യം ലഭിച്ചത്. സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിച്ചു കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടുമറിഞ്ഞ സൈക്കിളിന്റെ ഹാന്‍ഡില്‍ കുട്ടിയുടെ ഇടതുകണ്ണിനു മുകളില്‍ തുളച്ചു കയറുകയായിരുന്നു. തലയോട് പൊട്ടി തലച്ചോറിനുള്ളിലേക്ക് കയറിയ സൈക്കിള്‍ ഹാന്‍ഡില്‍ തലച്ചോര്‍ ആവരണം ചെയ്യുന്ന മെനിഞ്ചസിനു സാരമായ പരിക്കേല്പിച്ചു. അസഹനീയമായ വേദനയുമായി കുട്ടിയെ വേഗം മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെത്തിക്കുകയും ന്യൂറോ സര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റുമാര്‍ കുട്ടിയെ പരിശോധിക്കുകയും കുട്ടിയുടെ കണ്ണിന്റെ പിറകിലുള്ള ഒപ്റ്റിക് ഞരമ്പിന്റെ തൊട്ടടുത്തുകൂടെയാണ് സൈക്കിളിന്റെ ഹാന്‍ഡില്‍ തുളഞ്ഞുകയറിയത് എന്ന് കണ്ടെത്തുകയും ചെയ്തു. ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സ?ട്ടന്റ് ഡോ. സന്തോഷ് ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ ന്യൂറോ സര്‍ജന്‍ ഡോ.…

Read More

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലോക ഹൃദയ ദിനം ആചരിച്ചു

ലോക ഹൃദയ ദിനമായ സെപ്തംബർ 29 ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ ദിനമായി ആചരിച്ചു. കാർഡിയോളജി വിഭാഗം ഹോസ്പിറ്റലിന്റെ ഹൃദയം ആണെന്നും അവർ ഒരു ഹൃദയം പോലെ കൂട്ടായ പരിശ്രമമാണ് നടത്തുന്നത് എന്നും ഏത് സമയത്തും അവരുടെ സേവനം ലഭ്യമാണെന്നും ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. ലോക ഹൃദയ ദിന ആഘോഷ0 മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ തിരി തെളിയിച്ചു ഉത്‌ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, കാർഡിയോളജി വിഭാഗം കൺസൾറ്റന്റ്മാരായ ആയ ഡോ.ബിബി ചാക്കോ, ഡോ. സന്ദീപ് ആർ, ഡോ. രാജീവ് അബ്രഹാം, കാർഡിയോ തൊറാസിക് & വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾറ്റന്റ് ഡോ. കൃഷ്‌ണൻ ചന്ദ്രശേഖരൻ, കാർഡിയാക് അനസ്‌തേഷ്യ സീനിയർ കൺസൾറ്റന്റ് ഡോ. നിതീഷ് പി എൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആശുപത്രി തുടങ്ങി കുറഞ്ഞ കാലയളവിൽ…

Read More

ഇന്ന് ലോക ഹൃദയാരോഗ്യ ദിനം; കോവിഡ് കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

എല്ലാ വര്‍ഷവും സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തിനായി ഹൃദയം കൊണ്ട് പൊരുതാം” എന്നതാണ് ഈ വര്‍ഷത്തെ ഹൃദയാരോഗ്യ ദിന സന്ദേശം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയില്‍ മുഷ്ടിയുടെ വലിപ്പത്തില്‍ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങള്‍ ആണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് .രക്ത ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍ ,ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍ ,ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗങ്ങള്‍ എങ്ങിനെ ചെറുക്കാം? വ്യായാമം ഹൃദ്രോഗങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വ്യായാമം. അതിനാല്‍ കൃത്യമായി വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂര്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക എന്നിവയെല്ലാം…

Read More

അത്യപൂര്‍വ്വ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

ചേര്‍പ്പുങ്കല്‍: അത്യപൂര്‍വ്വമായ ഫിയോക്രോമോസൈറ്റോമ ട്യൂമര്‍ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, വയറുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നി രോഗലക്ഷണങ്ങളുമായി സെപ്റ്റംബര്‍ 9 നു ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ഫിസിഷ്യന്‍ ഡോ. ഷിജു സ്ലീബായെ കാണാനെത്തിയ 26 വയസുള്ള കോട്ടയം മീനടം സ്വദേശിയായ ചെറുപ്പക്കാരനെ വിശദപരിശോധനക്ക് വിധേയമാക്കുകയും സി റ്റി സ്‌കാനെ തുടര്‍ന്ന് രോഗകാരണം അഡ്രിനല്‍ ഗ്രന്ധികളെ ബാധിക്കുന്ന ഫിയോക്രോമോസൈറ്റോമ എന്ന അത്യപൂര്‍വ്വമായ ട്യൂമര്‍ ആണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. രണ്ടു വൃക്കകളുടെയും മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുകയും മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍, ആല്‍ഡോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥിയാണ് അഡ്രിനല്‍ ഗ്രന്ഥി. ഹൈപ്പര്‍ടെന്‍ഷന്‍ (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം), ടാക്കിക്കാര്‍ഡിയ (വേഗത്തിലുള്ള ഹൃദയമിടിപ്പ്), ഡയഫോറെസിസ് (അമിതമായ വിയര്‍പ്പ്) എന്നിവ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. പാരോക്‌സിസ്മല്‍ അറ്റാക്കുകള്‍ ഉണ്ടാകുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉയര്‍ന്ന…

Read More

87കാരിയുടെ അതീവ സങ്കീര്‍ണവസ്ഥയിലുള്ള മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ വിജയകരമായി പുറത്തെടുത്തു കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിയിലെ ഡോ. ജോര്‍ജും സംഘവും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 87കാരിയുടെ കഴുത്തില്‍ വളര്‍ന്ന അരക്കിലോയിലധികം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോര്‍ജും സംഘവും. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ പുറത്തെടുത്തത്. മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ എന്ന രോഗാവസ്ഥ ബാധിച്ചു ഭക്ഷണം പോലും കഴിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു രോഗി. സാധാരണ തൈറോയിഡ് മുഴകള്‍ 25 മുതല്‍ 30 ഗ്രാം വരെ വളരുമ്പോള്‍ ഈ രോഗിയുടെ കാര്യത്തില്‍ അത് അരക്കിലോയിലധികം വളര്‍ന്നു കഴുത്തിലെ രക്തക്കുഴലിനെയും ശ്വാസനാളിയെയും ഞെരുക്കുകയും മുഴ നെഞ്ചും കൂടിനുള്ളിലേക്കു വളരുകയും ചെയ്തിരുന്നു. രോഗം വളരെ മുന്‍പ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും, രോഗിയുടെ പ്രായവും മറ്റു സങ്കീര്‍ണതകളും കണക്കിലെടുത്തു മറ്റു പല ഡോക്ടര്‍മാരും കൈയൊഴിഞ്ഞ അവസ്ഥയിലാണ് രോഗി കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലില്‍ എത്തിയത്. രണ്ടാഴ്ച മുന്‍പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം രോഗി സാധാരണ നിലയിലേക്ക് മടങ്ങിയെന്നും രോഗിക്ക്…

Read More

അപൂര്‍വമായ സ്‌കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: നട്ടെല്ലിന്റെ വളവു മാറ്റുന്ന സ്‌കോളിയോസിസ് കറക്റ്റീവ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. പൊക്കക്കുറവ്, ശ്വാസതടസ്സം, തോളെല്ല് പൊങ്ങിയിരിക്കുന്നു എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ പതിനാലുകാരിക്കാണ് വിദഗ്ധ രോഗനിര്‍ണയത്തിലൂടെ നട്ടെല്ലിന് 60 ഡിഗ്രിയില്‍ അധികം വളവു കണ്ടെത്തുകയും ചികിത്സയിലൂടെ പുതുജീവന്‍ ലഭിക്കുകയും ചെയ്തതു. നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വഭാവിക വളവിനെയാണ് സ്‌കോളിയോസിസ് എന്ന് പറയുന്നത്. ഇഡിയോപ്പതിക് തൊറകോലംബാര്‍ സ്‌കോളിയോസിസ് എന്ന അത്യപൂര്‍വ്വമായ അസുഖം 9 മുതല്‍ 15 വയസ്സുവരെ പ്രായമുള്ളവരില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്. നട്ടെല്ലിന്റെ വളര്‍ച്ച കൂടുന്നതിനനുസരിച്ചു വളവു കൂടിവരുമെങ്കിലും ഇത് പ്രാരംഭദശയില്‍ കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ല. ശ്വാസതടസം, പൊക്കക്കുറവ്, വസ്ത്രങ്ങള്‍ പഴയതു പോലെ ചേരാതിരിക്കുക, നട്ടെല്ലില്‍ മുഴപോലെ കാണുക, ഒരു തോള്‍ഭാഗമോ ഇടുപ്പെല്ലോ മറ്റേതിനേക്കാളും പൊങ്ങി നില്‍ക്കുക എന്നിവയെല്ലാം സ്‌കോളിയോസിസിന്റെ ലക്ഷണങ്ങളാണ്. നട്ടെല്ലിന് എത്രമാത്രം വളവുണ്ട് എന്നതിനെ അപേക്ഷിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുന്നത്.…

Read More

ഹോം ക്വാറന്റയിന്‍ കര്‍ശനമാക്കാം, കോവിഡിനെ അകറ്റാം! നാടിന്റെ നന്മയ്ക്കായി ക്വാറന്റയിനില്‍ കഴിയുന്നവരും കുടുംബാംഗങ്ങളും പാലിക്കണം ഈ കാര്യങ്ങള്‍

കോവിഡ് എന്ന മഹാമാരി ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നു തിരിച്ചെത്തി ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം. മെയ് മാസം മുതല്‍ ഇന്നലെ വരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് 19 കേസുകളില്‍ 95 ശതമാനത്തോളവും വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ തിരിച്ചെത്തിയവര്‍ക്കും അവരുമായുള്ള സമ്പര്‍ക്കം മൂലവുമാണ് ബാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയും പ്രധാനമാണ്. കേരളം സമൂഹവ്യാപനത്തിന്റെ പിടിയില്‍ ഏതു നിമിഷവും അകപ്പെടാമെന്നും കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വ്യക്തമാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗബാധ പടരാമെന്നതിനാല്‍ ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ മാത്രമല്ല വീട്ടിലുള്ളവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍! മുറിക്കുള്ളില്‍ തന്നെ കഴിയുക. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങരുത്. ബാഗേജ് സ്വന്തമായി കൈകാര്യം ചെയ്യണം. മറ്റാരും തൊടരുത്.…

Read More