ഹരിത കേരളം; മെഡിക്കല്‍ കോളേജില്‍നിന്ന് നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം; അഭിനന്ദനവുമായി ജില്ലാ കളക്ടര്‍

ഹരിതകേരളം മിഷന്റെ സുരക്ഷിത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം. ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 30 അടി ഉയരവുമുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) യിലാണ് ഇവിടെ മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നത്. പുനരുപയോഗസാധ്യമായവ സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇമേജ് എന്ന ഏജന്‍സിയും അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമാണ് ഏറ്റെടുത്ത് നീക്കം ചെയ്തത്. ജൈവ മാലിന്യങ്ങള്‍ തൂമ്പൂര്‍മുഴി മാതൃകയിലുള്ള സംവിധാനത്തില്‍ ഇവിടെ തന്നെ സംസ്‌കരിച്ച് വളമാക്കിമാറ്റുകയായിരുന്നു. എം.സി.എഫിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് ഇവിടെ സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ എം.അഞ്ജന മെഡിക്കല്‍ കോളേജ് അധികൃതരെയും ഇവിടെ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ അംഗങ്ങളെയും അനുമോദിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെയും…

Read More

അതിജീവനത്തിന് ആയിരം പച്ചത്തുരുത്തുകൾ പുസ്തക പ്രകാശനം നടത്തി

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നിർമ്മാണം പൂർത്തീകരിച്ച് പച്ചത്തുരുത്തുകളുടെ വിശദാംശങ്ങളടങ്ങിയ “അതിജീവനത്തിന് ആയിരം പച്ചത്തുരുത്തുകൾ” പുസ്തകപ്രകാശനം ഹരിതകേരളം മിഷന്‍ ജില്ലാ അധ്യക്ഷനും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലാ പ്രോജക്ട് ഡയറക്ടർ പി. എസ്. ഷിനോയ്ക്ക് നൽകി നിർവഹിച്ചു. തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം മാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം, സാമൂഹിക വനവത്ക്കരണ വിഭാഗം, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പച്ചത്തുരുത്തുകൾ നിർമിച്ചിട്ടുണ്ട്. കായലോര സംരക്ഷണത്തിനായി കുമരകം, ചെമ്പ്, ഉദയനാപുരം എന്നിവിടങ്ങളിലെ കണ്ടൽ തുരുത്തുകൾ വിനോദസഞ്ചാര മേഖലയായ ഇല്ലിക്കൽകല്ല് പച്ചത്തുരുത്ത്, മെഡിക്കൽ കോളേജിലെ ഗ്രീൻബെൽറ്റ് പച്ചത്തുരുത്ത്,…

Read More

മാലിന്യ കൂമ്പാരം ഇനി ഔഷധത്തോട്ടം! ഹരിത കേരളം മിഷന്റെ വിപ്ലവം ഇങ്ങനെ

പാലാ: നഗരസഭയുടെ എല്ലാ വാർഡുകളിലെയും അയൽ പഞ്ചായത്തുകളിലെയും ജൈവ – അജൈവ മാലിന്യങ്ങൾ ഉപേക്ഷിച്ചിരുന്ന അഞ്ചാം വാർഡിലെ കാനാട്ടുപാറ – പുഞ്ചിരികവലയിലുള്ള 2.5 ഏക്കർ സ്ഥലത്തിനു ചുറ്റും ഗ്രീൻ ബെൽറ്റ് പച്ചത്തുരുത്തിനു ആരംഭം കുറിച്ചു.‌  നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മേരി ഡൊമിനിക്, ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ. ടി എം  ടോമി എന്നിവർ ചേർന്നു വൃക്ഷതൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.  കൗൺസിലർമാരായ ജിജി ജോണി, ബിജി ജോജോ, ജോർജ്കുട്ടി ചെറുവള്ളി, ലീന സണ്ണി, ബിജു പാലുപ്പടവിൽ, സുഷമ രഘു, സിജി പ്രസാദ്,  നഗരസഭ സെക്രട്ടറി മുഹമ്മദ്‌ ഹുവൈസ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അമ്മു മാത്യു, ഹെൽത്ത്‌ ഉദ്യോഗസ്ഥർ, സാമൂഹിക വനവൽക്കരണ വിഭാഗം ഉദ്യോഗസ്ഥർ, അയ്യൻ‌കാളി തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.  ഹരിതകേരളം മിഷൻ, വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ…

Read More