ഈരാറ്റുപേട്ട : കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട-കൈപ്പള്ളി-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍, ഈരാറ്റുപേട്ട- കോട്ടയം-പുള്ളിക്കാനം ഓര്‍ഡിനറി സ്റ്റേ (പേപ്പര്‍ വണ്ടി )എന്നീ രണ്ട് സര്‍വീസുകള്‍ ഇന്നലെ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്ത് പുനരാരംഭിച്ചു. യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങളും കൈകൊണ്ടു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ക്ളേശം പരിഹരിക്കുന്നതിന് Read More…
Tag: Erattupetta News
തമിഴ് നാട്ടിൽ വിനോദ യാത്രയ്ക്ക് പോയ രണ്ട് യുവാക്കളെ കാണാതായി.
ഈരാറ്റുപേട്ട . തേവരുപാറയിൽ നിന്നും കോടൈക്കനിലേക്ക് ശനിയാഴ്ച വിനോദ യാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെ കോടൈക്കനിലെ പൂണ്ടി വനത്തിൽ വെച്ച് കാണാതായതായി. ബന്ധുക്കൾ ഈരാറ്റുപേട്ട പൊലീസിലും കോടൈക്കനാൽ പൊലീസിലും പരാതി നൽകി. ഞായറാഴ്ച മുതലാണ് കാണാതായത്. ഈരാറ്റുപേട്ട തേവരുപാറ യിൽ പള്ളിപ്പാറയിൽ അൽത്താഫ് (24) മു ല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവർക്കായി ബന്ധുക്കളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇതു വരെയും കണ്ടെത്താനായില്ല.