Erattupetta News

ഈരാറ്റുപേട്ട മുസ്ളീം ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ 1999 എസ് എസ് എൽ സി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം ഇന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ളീം ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ 1999 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മഴവില്ലോർമ്മകൾ എന്ന പരിപാടി ഇന്ന് രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുപ്പതോളം അദ്ധ്യാപകരും അന്നത്തെ വിദ്യാർത്ഥികളും ചേരുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947092991 എന്ന നമ്പറിൽ ബന്ധപ്പെടുക.

Erattupetta News

പാത്തുമ്മയുടെ ആട് പദ്ധതി സമാപിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സൗജന്യ ആട് വിതരണ തുടർ പദ്ധതിയായ “പാത്തുമ്മയുടെ ആട് ” മൂന്നാം ഘട്ട ത്തോടെ ഈ വർഷത്തെ വിതരണം പൂർത്തിയാക്കി. സമാപന വിതണോദ്ഘാടനം സ്കൂളിലെത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ഇതോടെ മൂന്ന് ഘട്ടങ്ങളിലായി ആകെ പത്ത് അടുകളെ അർഹരായ വിദ്യാർത്ഥിനികൾക്ക് നൽകി. ജീവനോപാധികൾ നൽകിക്കൊണ്ട് കുരുന്നു മനസ്സുകളിൽ കനിവിന്റെ പാഠങ്ങൾ നൽകുന്നതിനാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്. സ്കൂൾ മാനേജർ Read More…

Erattupetta News

ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2002 – 2004 കൊമേഴ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും, അദ്ധ്യാപകരെ ആദരിക്കലും

ഈരാറ്റുപേട്ട: മുസ്ളീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2002 – 2004 ബാച്ച് കൊമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമവും, അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. അദ്ധ്യാപക ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് റോസാ പൂക്കളും, മെഡലും സമ്മാനിച്ചും, പൊന്നാട അണിയിച്ചും ഗുരുക്കൻമാരോടുള്ള സ്നേഹവും, ആദരവും അറിയിച്ചു. അദ്ധ്യാപക ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചതിലും , അദ്ധ്യാപകരെ ആദരിച്ചതിനും സ്കൂൾ മാനേജർ ബഹു.അബ്ദുൽ ഖാദർ സാർ അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. കൂടെ Read More…

Erattupetta News

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നാട്ടറിവുദിനംആചരിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ നാട്ടറിവു ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .നാടിൻറെ ചരിത്രത്തെയും പാരമ്പര്യത്തെയും നാട്ടുനടപ്പിനെയും കുറിച്ചുള്ള കഥകളും സംഭവങ്ങളും പങ്കുവെച്ചുകൊണ്ട് മുതിർന്ന പൗരൻ കുട്ടി സാഹിബ് വെള്ളുപ്പറമ്പിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. 83 വയസ്സുള്ള കുട്ടി സാഹിബ് അനേക വർഷങ്ങളായി താൻ രേഖപ്പെടുത്തി വയ്ക്കുന്ന നാട്ടിലെ സംഭവങ്ങളുടെ രേഖകൾ വിദ്യാർത്ഥികളെ കാണിച്ചുകൊണ്ടാണ് പരിപാടികൾ ഉദ്ഘാടനം ചെയ്തത്. പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ ചുറ്റുപാടുകളിൽ നിന്നും സ്കൂളിലെത്തിച്ച 90 ഔഷധസസ്യങ്ങളുടെ പ്രദർശനം Read More…

Erattupetta News

സ്വാതന്ത്ര്യാ മ്യതം സഹവാസ ക്യാമ്പ് ആരംഭിച്ചു

ഈരാറ്റുപേട്ട: സ്വാതന്ത്ര്യാ മ്യതം എന്ന പേരിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്കൂളിൽ ആരംഭിച്ചു. ഈ ക്യാമ്പിന്റെ ഭാഗമായി കൽപ്പകം എന്ന പേരിൽ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കൽ, ദേശീയ പതാക തയ്യാറാക്കൽ, ഫ്രീഡം വാൾ സജ്ജമാക്കൽ, സമൂഹോദ്യാനം തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിനാചരണം, പഠന ക്ലാസ്സുകൾ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തുടങ്ങിയ കാര്യങ്ങൾ നടക്കും. ക്യാമ്പിന്റെ ഉൽഘാടനം നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. മാനേജർ പ്രൊഫ.എം.കെ ഫരീദ് Read More…

Erattupetta News

ഈരാറ്റുപേട്ട മുസ്ലീംഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കൂറ്റൻ ദേശീയപതാക തയ്യാറാക്കി

ഈരാറ്റുപേട്ട: മുസ്ലീംഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി കൂറ്റൻ ദേശീയപതാക തയ്യാറാക്കി. ഹെഡ് മിസ്ട്രസ്സ് എം.പി ലീനയുടെ നേതൃത്വത്തിൽ ആണ് ദേശീയപതാകയിൽ അശോകചക്രം തുന്നിപ്പിടിപ്പിച്ചത്.

Erattupetta News

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോറുകളുമായി എസ്‌ പി സി കേഡറ്റുകള്‍

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എസ്.പി.സി. കേഡറ്റുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. ഉരുള്‍പൊട്ടലും പ്രളയവും നാശംവിതച്ച മൂന്നിവ് പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മേലുകാവ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്‌.പി.സി. യൂണിറ്റ് തയ്യാറാക്കിയ പൊതിച്ചോറുകള്‍ ക്യാമ്പുകളിലെത്തി വിതരണം ചെയ്തു. മേലുകാവ് ജനമൈത്രി പോലീസ് ഓഫീസര്‍ ഒ.എസ്. ഷിഹാബ്, എസ്.പി.സി. സി.പി.ഒ. റമീസ്.പി.എസ്. അധ്യാപകരായ അന്‍സാര്‍ അലി, സി.എച്ച്. മാഹീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Erattupetta News

പാത്തുമ്മയുടെ ആട് ; ആട് വിതരണ പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം നടന്നു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആടു വിതരണ പദ്ധതി രണ്ടാം ഘട്ടം പൂഞ്ഞാർ എം.എൽ എ സെബാസറ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു. ഈ അദ്ധ്യായന വർഷം പത്ത് ആടുകളെയാണ് അർഹരായ വിദ്യാർത്ഥികൾക്ക് നൽകുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് ആടുകളെ വിതരണം ചെയ്തിരുന്നു. ഇന്ന് ആറ് ആടുകളെയാണ് നൽകിയത്. മൂന്നാം ഘട്ടമായി രണ്ട് ആടുകളെ കൂടി ഈവർഷം വിതരണം ചെയ്യും. ജീവനോപാധികൾ നൽകിക്കൊണ്ട് കുരുന്നു മനസ്സുകളിൽ കനിവിന്റെ പാഠങ്ങൾ നൽകുന്നതിനാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്. Read More…

Erattupetta News

തളിർക്കട്ടെ പുതു നാമ്പുകൾ; സീഡ് ബോളുകൾ വിതറി മുസ്ലീം ഗേൾസ് സ്കൂൾ എൻ.എസ്.എസ് കുട്ടികൾ

ഈരാറ്റുപേട്ട: തളിർക്കട്ടെ പുതുനാമ്പുകൾ എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവ്വീസ് സ്കീം നടത്തിയ പരിപാടിയിൽ മുസ്ലീം ഗേൾസ് സ്കൂൾ യൂണിറ്റും പങ്കാളികളായി. കഴിഞ്ഞ വർഷത്തെ വോളന്റിയേഴ്സ് നാമ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയ ആയിരത്തിൽ പരം സീഡ് ബോളുകൾ മീനച്ചിലാറിന്റെ തീരത്ത് മഞ്ചാടി തുരുത്തിൽ വിതറി കുട്ടികൾ പ്രകൃതി സംരക്ഷണത്തിന്റെ കാവലാളുകളായി. ഈ വിത്തുകൾ മുളച്ച് വ്യക്ഷമായി മാറുന്നതു വരെയുള്ള തുടർ പരിചരണവും കുട്ടികളേറ്റെടുത്തു. പരിപാടിയുടെ ഉൽഘാടനം നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ നിർവ്വഹിച്ചു. Read More…

Jobs

അദ്ധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കെമിസ്ട്രി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയും, വേതനവും സർക്കാർ നിയമ പ്രകാരമായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഒരാഴ്ചക്കകം പ്രിൻസിപ്പലിന് നേരിട്ട് അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9495688957 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.