കാഞ്ഞിരപ്പള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് ലക്ഷങ്ങള്‍ വിലവരുന്ന 20 കിലോ കഞ്ചാവും 150 ഗ്രാം ഹാഷിഷ് ഓയിലും; 2 യുവാക്കള്‍ അറസ്റ്റില്‍

ഇരുപത് കിലോയോളം കഞ്ചാവും, 150 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയില്‍. ആലപ്പുഴ ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റില്‍ വച്ച് പോലിസിന്റെ പിടിയിലായത്. ആലപ്പുഴ നെടുമുടി സ്വദേശിയായ വിനോദ് ഔസേഫ് (28), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ജെബി ഗെയിംസ് (30) എന്നിവരെയാ ണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സ്ഥിരം കഞ്ചാവും മയക്കുമരുനിന്റെയും അടിമകളാണെന്നും പോലീസ് പറഞ്ഞു. കമ്പത്തു നിന്നും ബസ് മാര്‍ഗം കഞ്ചാവും ഓയിലും ആലപ്പുഴയിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതി. വിപണിയില്‍ അഞ്ച് ലക്ഷത്തിലധികം വിലവരുന്നതാണ് പിടിച്ചെടുത്ത സാധനങ്ങള്‍. കാഞ്ഞിരപ്പള്ളി സിഐ ബിജുവിന്റെയും എസ്.ഐ. എല്‍ദോയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു നല്‍കുകയും ചെയ്ത ഇരുപത്തൊന്നു കാരനെ അറസ്റ്റു ചെയ്തു. ചിത്രങ്ങള്‍ കിട്ടിയ പൗരബോധമുള്ള ഒരാള്‍ കോട്ടയം ഡി വൈ എസ് പി ശ്രീ എം അനില്‍ കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ (21) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് നിരവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്ത ഇയാള്‍ പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടര്‍ന്നാണ് നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നഗ്‌നചിത്രങ്ങള്‍ അടങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തു. കോട്ടയം ഡി വൈ എസ് പി എം അനില്‍ കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവരം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍…

Read More

ചങ്ങനാശ്ശേരിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം

ചങ്ങനാശേരി ജംഗ്ഷനിലുള്ള കമ്മത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം.10,000 രൂപയും 30 കിലോ കുരുമുളകും 15 കിലോ ഏലയ്ക്കയുമാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയും ബുധനാഴ്ച രാത്രിയുമാണ് മോഷണം നടന്നതെന്ന് കരുതുന്നു. വിഷുദിനത്തില്‍ കട അവധിയായിരുന്നു. കടയുടെ ഗ്ലാസ് മറ തകര്‍ന്ന് കയറി മേശവലിപ്പില്‍ ഉണ്ടായിരുന്ന 7000 രൂപയും സേവാഭാരതിയുടെ സംഭാവന പെട്ടി തകര്‍ത്ത് 3000 രൂപയുമാണ് മോഷ്ടിച്ചത്. കടയുടെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കടന്നാണ് കുരുമുളകും ഏലയ്ക്കയും കവര്‍ന്നത്. സമീപത്തുള്ള മൊബൈല്‍ കട, ചെരുപ്പുകട എന്നിവിടങ്ങളിലും ഓട് പൊളിച്ച് മോഷണശ്രമം നടത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കി. സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Read More

പാലാക്കു സമീപം യുവതിയെ വെട്ടിപ്പരിക്കേല്പിച്ച ഓട്ടോഡ്രൈവര്‍ നിസാരക്കാരനല്ല; മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

പാലാക്കു സമീപം വെള്ളിയേപ്പള്ളിയില്‍ ഏഴാം തീയതി വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ അമ്മാവന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ (61) പേരില്‍ കൊലക്കേസ് അടക്കം നിരവധി കേസുകള്‍. പാലാ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സന്തോഷ് കെഎസ്ആര്‍ടിസിയില്‍ നിന്നും ഡ്രൈവര്‍ ആയി വിരമിച്ചയാളാണ്. മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പാലാ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സന്തോഷ്. സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പരിചയമുണ്ടായിരുന്നു. മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി യുവതിയെ വീടിനു സമീപത്ത് വച്ച് കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി ആക്രമിക്കുകയായിരുന്നു. അടികിട്ടിയ യുവതി പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടര്‍ന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.…

Read More

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, ലഹരി മരുന്ന് വില്‍പ്പന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയുമായ ആര്‍പ്പൂക്കര വെട്ടൂര്‍കവല ചിറക്കല്‍താഴെ കെന്‍സ് സാബു എന്നയാളെ കാപ്പാ ചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് കെന്‍സ് സാബുവിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച, ദേഹോപദ്രവം, വധശ്രമം, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Read More

പാലായില്‍ യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

പാലാ: പുലര്‍ച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പാലാ പോലീസ് അറസ്റ്റു ചെയ്തു. കടപ്പാട്ടൂര്‍ സ്വദേശി കുറ്റിമടത്തില്‍ കൃഷ്ണന്‍ നായര്‍ മകന്‍ സന്തോഷ് പികെ (61) ആണ് അറസ്റ്റിലായത്. സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമണത്തില്‍ പരിക്കേറ്റ ടിന്റു മരിയ ജോണ്‍ സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26) നാണ് ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റത്. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചനയെന്ന് പാലാ പോലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടില്‍ നിന്നു രാവിലെ ഇറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി. വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ്…

Read More

പതിനേഴുകാരനു ക്രൂരമര്‍ദനം; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ കേസ്, മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍

തൊടുപുഴ: പതിനേഴുകാരനു സുഹൃത്തുക്കളില്‍ നിന്നു ക്രൂരമര്‍ദനം. മാര്‍ച്ച് 31ന് തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി വനംഭാഗത്തായിരുന്നു നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. 17 കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വീഡിയോ ചിത്രീകരിച്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയി ചെലവായ 130 രൂപ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മര്‍ദ്ദിച്ചത്. മറ്റു രണ്ടുപേര്‍ വീഡിയോ എടുത്തു. ക്രൂരമായ മര്‍ദ്ദനമേറ്റ 17കാരന്‍ പേടി കാരണം ആദ്യം വീട്ടില്‍ പറഞ്ഞില്ല. പിന്നീട് അസഹനീയമായ വേദന വന്നപ്പോഴാണ് വീട്ടില്‍ പറഞ്ഞതും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദനം ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. പ്രതികള്‍ക്ക് 16 വയസ്സുണ്ട്. ഇവര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു.

Read More

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വമ്പൻ ചാരായ നിർമ്മാണ കേന്ദ്രം, എക്സൈസ് പിടികൂടി

കേരളം ഉറ്റ് നോക്കുന്ന, ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് മൽസരം നടക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അടിവാരം ഭാഗത്തെ മീനച്ചിലാറിൻ്റെ തീരത്തു നിന്നും വമ്പൻ നാടൻ ചാരായ നിർമ്മാണ യൂണിറ്റ് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .V. പിള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ടെത്തി. പെരിങ്ങളം, അടിവാരം ഭാഗങ്ങളിൽ പോളിംങ് ദിവസം വിതരണം ചെയ്യുന്നതിനായി നാടൻ ചാരയം സംഭരിക്കുന്നുണ്ടെന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ ,വിശാഖ് .K. V എന്നിവർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്. മീനച്ചിലാറിലെ പാറകെട്ടിൽ ഷെഡ് ഉണ്ടാക്കി ,ഗ്യാസ് അടുപ്പിൽ ഒരു മണിക്കൂറിൽ രണ്ടര ലിറ്റർ ചാരയം ഉണ്ടാക്കുന്ന രീതിയിൽ വലിയ വാറ്റ് കലവും ,കൂളിംങ് സംവിധാനങ്ങളുമായി പ്രതി ദിനം അമ്പത് ലിറ്ററോളം ചാരായം ഉണ്ടാക്കാൻ ശേഷിയുള്ള ചാരായ യൂണിറ്റാണ് എക്സൈസ് കണ്ടെത്തിയത്. റെയ്ഡിൽ 200 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും വമ്പൻ…

Read More

ഇഷ്ടം മറഡോണാ, കൂട്ട് മോളിയോട്: അതി തീവ്ര ലഹരിമരുന്നുമായി ഫുട്‌ബോള്‍ താരത്തെ ഈരാറ്റുപേട്ട എക്‌സൈസ് പിടികൂടി

ന്യൂജന്‍ യുവാക്കള്‍ക്കിടയില്‍ എക്‌സ്, എക്സ്റ്റസി, MDMA, മോളി എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നുമായി തൊടുപുഴ, കുമാരമംഗലം വില്ലേജില്‍ കുറ്റിപ്പടി കരയില്‍ പാറയില്‍ വീട്ടില്‍ ഷംസുദ്ധീന്‍ മകന്‍ മുഹമ്മദ് ഷെരിഫിനെ (20) ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടി. തൊടുപുഴ കേന്ദ്രികരിച്ച് എക്‌സൈസും, പോലീസും, മയക്ക് മരുന്ന് വേട്ട ശക്തമാക്കിയതോടെ എറണാകുളം – കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ മേലുകാവില്‍, മാസവാടകയ്ക്ക് വീടുകള്‍ അന്വേഷിച്ച് യുവാക്കള്‍ എത്തുന്നതായുള്ള വിവരത്തില്‍ മേലുകാവില്‍ നടത്തിയ സര്‍പ്രൈസ് എക്‌സൈസ് റെയ്ഡില്‍, ഹീറോ ഹോണ്ട ബൈക്കില്‍ ഈരാറ്റുപേട്ടയിലെ നിശാപാര്‍ട്ടിക്കായി കൊണ്ടുവന്ന 8 മില്ലി ഗ്രാം ങഉങഅ മയക്കുമരുന്നുമായി മുഹമ്മദ് ഷെരിഫിനെ പിടികൂടിയത്. നൈറ്റ് പാര്‍ട്ടികളിലും നൃത്തപരിപാടികളിലും മറ്റും ദീര്‍ഘനേരത്തെ ആഘോഷത്തിനായി ഉപയോഗിക്കുന്ന ഈ ലഹരിമരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരണ ഉണ്ടാക്കുന്നതുമാണ്. എറണാകുളം, ഇടുക്കി,…

Read More

യൂടൂബ് വ്ലോഗർ ആയി എക്സൈസ്: ഇൻ്റർവ്യൂവിനായി നാടൻ വാറ്റുമായി എത്തിയ “കിടിലം പോൾ “16 ലിറ്റർ ചാരായവുമായി അറസ്റ്റിൽ

ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും, റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് നാടൻ വാറ്റ്ചാരായം വിറ്റു വന്നിരുന്ന മൂന്നിലവ് മേചാൽ തൊട്ടിയിൽ പോൾ ജോർജ് (43)നെ ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖ് വി. പിളളയുടെ നേതൃത്വത്തിൽ അതി സാഹസികമായി പിടികൂടി . യൂ ടൂബിൽ ഹിറ്റായ കിടിലം പോളിൻ്റെ തെങ്ങിൻ പൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരയത്തിൻ്റെ രുചി തേടിയെത്തിയ ആരാധകരായ വിനോദ സഞ്ചാരികളായി ഷാഡോ എക്സൈസ് അഭിലാഷ് കുമ്മണ്ണൂർ , വിശാഖ് KV , നൗഫൽ കരിം എന്നിവർ ഇല്ലിക്കൽ കല്ലിൽ എത്തി. റിസോർട്ടിൽ യൂട്യൂബ് വ്ലോഗർമാർക്ക് ഇൻ്റർവ്യൂ നായി ചാരയവുമായി എത്തിയ കിടിലം പോളിനെ കാത്തിരുന്ന എക്സൈസ് സംഘം അതിസാഹസികമായി പിടികൂടി. നിരവധി അബകാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്സൈസ് പാർട്ടിയെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. മൂന്നിലവ് ,മേച്ചാൽ , പഴുകക്കാനം മേഖലയിലെ…

Read More