Main News

കോവിഡ് വാക്‌സിനേഷൻ: ക്രമീകരണത്തിൽ മാറ്റം

കോട്ടയം: ഇന്നുമുതൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ശനിയാഴ്ചകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ഈ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും ശനിയാഴ്ചകളിലൊഴികെ എത്തുന്ന കുട്ടികളുടെ എണ്ണം കുറവായതിനാലാണ് ശനിയാഴ്ച്ച മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാൽ ഈ കേന്ദ്രങ്ങളിൽ 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും തുടരും. കോട്ടയം മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാളിൽ മാത്രം ബുധൻ, ഞായർ ഒഴികെ Read More…

Main News

കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിൽ ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം

കോട്ടയം: ജില്ലയിൽ കോവിഡ് വാക്സിനേഷന് ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ അർഹരായ എല്ലാവർക്കും കോവിഡിനെതിരേ സൗജന്യമായി നൽകുന്ന മൂന്നു വാക്സിനുകളും ബുധൻ, ഞായർ ഒഴികെ എല്ലാദിവസവും പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാകും. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് സൗകര്യം ലഭിക്കുക. 60 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി നൽകുന്ന കരുതൽ ഡോസ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, Read More…

Main News

കോട്ടയം ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ്

കോട്ടയം: ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത എല്ലാ കുട്ടികൾക്കും സ്‌കൂളുകളിൽവച്ച് വാക്സിൻ നൽകാനുള്ള മുന്നൊരുക്കം ആരോഗ്യസ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ അർഹരായ കുട്ടികളിൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക ജൂൺ ആറിനകം സ്‌കൂൾ മേധാവികൾ തയാറാക്കണം. പ്രദേശത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ജൂൺ 10 നകം ക്യാമ്പ് Read More…