ചിറ്റാറിലെ മത്തായിയുടെ മരണം കൊലപാതകം; നരഹത്യയ്ക്ക് കേസ്സെടുക്കണം: പി.സി ജോര്‍ജ്ജ് എംഎല്‍എ

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ കൊലപാതകമാണെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് എംഎല്‍എ ആരോപിച്ചു. മത്തായിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളും പൗരസമിതിയും ചേര്‍ന്ന് നടത്തി വരുന്ന ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വ്യക്തി എന്ന നിലയില്‍ മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപാ നഷ്ട പരിഹാരവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കുടുംബത്തിന്റെയും കുട്ടികളുടേയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ നടത്തുന്ന കര്‍ഷകദ്രോഹ നടപടികള്‍ ഉടനടി അവസാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് റജി കെ. ചെറിയാന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സസീര്‍ വയലുംതലയ്ക്കല്‍, സിഎച്ച് ജോണ്‍, എബി മലഞ്ചെരുവില്‍ എന്നിവരും ഇന്നത്തെ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Read More