കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഇലക്ട്രോണിക്സ്, ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും മൂന്നു വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 40 വയസ്സില്‍ താഴെ. 500 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ (മെഡിക്കല്‍ കോളേജ് ആശുപത്രി അഭികാമ്യം) ആറു മാസമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും hrgmchktm2020@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കുകയും വേണം. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് വൈകുന്നേരം 5.30ന് മുന്‍പ് ലഭിക്കണം.

Read More

ഭരണങ്ങാനം പഞ്ചായത്തിലെ കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നഴ്‌സുമാര്‍ക്ക് ഒഴിവ്, വോല്‍ക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ശമ്പള നിരക്കില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് താത്കാലിക നിയമനം. അപേക്ഷകര്‍ക്ക് 40 വയസു കവിയരുത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇല്ലാത്തവരുമായിരിക്കണം. ആണ്‍, പെണ്‍ നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യതയും പരിചയസമ്പത്തും തെളിയിക്കുന്ന രേഖകളും കോപ്പികളുമായി ജൂലൈ 25, ശനിയാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്തില്‍ നേരിട്ട് ഹാജരാകണം. പഞ്ചായത്ത് പരിധിയിലുള്ള സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ: ANDROID APP // iOS APP

Read More