Jobs

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. എം ടെക് (കമ്പ്യൂട്ടർ), എം സി എ , എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26-09-2022. Email principalbvmhcc@gmail.com

cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് ഏകദിന ഫോട്ടോ​ഗ്രഫി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജിലെ ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റും ഫുജി ഫിലിം കമ്പനിയും സംയുക്തമായാണ് ഏകദിന വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചത്. വിവിധയിനം ക്യാമറകൾ, ലെൻസുകൾ, ഫോട്ടോഗ്രാഫിയുടെ വിവിധങ്ങളായ സാങ്കേതിക വശങ്ങൾ എന്നിവയെ കുറിച്ച് ഫുജി ഫിലിം കമ്പനിയുടെ പ്രതിനിധികളായ ഡിപിൻകുമാറും രബീഷും ക്ലാസുകളെടുത്തു. കോളേജ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഫിലിം ആൻഡ് മീഡിയ സ്റ്റഡിസ് ഡിപ്പാർട്മെന്റിലെ അധ്യാപകരായ മെൽബിൻ സുരേഷിന്റെയും മിഞ്ചു ആന്റണിയുടെയും നേതൃത്വത്തിൽ കോളേജ് തീയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജിലെ Read More…

cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യയിലെ വനിതാ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം നടന്നു

ചേർപ്പുങ്കൽ: ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റാണ് നേതൃത്വം വഹിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു വിഷയം മാത്രം പഠിച്ച് പോകുകയല്ല വേണ്ടതെന്നും നല്ലൊരു ഇന്ത്യൻ പൗരനായി മാറാൻ ഇത്തരം പ്രദർശനങ്ങൾ സഹായകമാകുമെന്നും പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി പറഞ്ഞു. മൂല്യബോധവും ദേശ സ്നേഹവുമുള്ള തലമുറയെ വളർത്തിയെടുക്കാനാണ് ഗവൺമെന്റും Read More…

cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ സ്വാതന്ത്രൃദിനാചരണം നടത്തി

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ സ്വാതന്ത്രൃദിനാഘോഷങ്ങൾ നടത്തി.കോളേജ് മാനേജർ വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഫ്രീഡം പരേഡ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. വർണ്ണശബളമായ റാലിക്കുശേഷം അറുനൂറോളം വിദ്യാർത്ഥികൾ ചേർന്ന് ഇന്ത്യയുടെ ഭൂപടം തീർത്തൂ.പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ബർസാർ റവ. ഫാ. റോയി മലമാക്കൽ സന്ദേശം നല്കി. വിദ്യാർത്ഥികൾ ദേശഭക്തഗാനങ്ങൾ ആലപിച്ചു.കോളേജ് ചെയർമാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോളേജ് യൂണിയന്റെയും Read More…

cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ സ്വാഗത് – ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഈ വർഷം ഡിഗ്രിയ്കു ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സ്വാഗത് എന്ന പേരിൽ ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ് ജൂലൈ 18 തിങ്കളാഴ്ച ആരംഭിക്കുന്നു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ട്രെയിനിംഗ് പ്രോഗ്രാം. ഇംഗ്ളീഷ്, സ്കിൽ ഡെവലപ്മെന്റ്, മോട്ടിവേഷനൽ പ്രോഗ്രാംസ്,ഡാൻസ്,മ്യൂസിക്,കമ്പ്യൂട്ടർ ബേസിക്സ്, ആൽബം പ്രൊഡക്ഷൻ,കരിയർ ട്രെയിനിംഗ്, ഓരോ വിഷയത്തിനുമുള്ള ബ്രിഡ്ജ് കോഴ്സ്,വ്യക്തിത്വവികസന ക്ളാസുകൾ എന്നിവയാണ് ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥി ക്ഷേമപരിപാടിയിൽ പെട്ട Read More…

cherpunkal

ചേർപ്പുങ്കൽ ബി വിഎം കോളേജിലെ കൊമേഴ്സ് അസ്സോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു

ചേർപ്പുങ്കൽ: ബി വിഎം കോളേജിലെ കൊമേഴ്സ് അസ്സോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം അരുവിത്തുറ സെൻറ് ജോർജ് കോളേജ് അദ്ധ്യാപകനായ ശ്രി ബിനോയി സി ജോർജ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റാങ്കുജേതാക്കളെ ആദരിക്കുകയും മികവുപ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണംചെയ്യുകയും ചെയ്തു. ഡിപ്പാർട്ടുമെന്റ് മേധാവി ശ്രീമതി ഷീജ ജേക്കബ് ആശംസയർപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ വിളംബരത്തിനായി രാവിലെ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് ഉണ്ടായിരുന്നു.

cherpunkal

ചേർപ്പുങ്കൽ ബി വിഎം കോളേജിൽ യോഗാ ദിനം ആചരിച്ചു

ചേർപ്പുങ്കൽ ബി വിഎം കോളേജിൽ യോഗാ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൂന്നു തവണ എം ജി യൂണിവേഴ്സിറ്റിയിലെ യോഗാ ചാമ്പ്യനായിരുന്ന ശ്രീ ജോയൽ ജോസ് യോഗാ ദിനാനുസ്മരണ പ്രഭാഷണവും തുടർന്ന് യോഗാഭ്യാസ പ്രകടനവുംനടത്തി. കോളേജിലെ യോഗാ സ്കൂൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കി.