ബെയ്‌റൂട്ട് തുറമുഖത്ത് അത്യുഗ്രസ്‌ഫോടനം; ഭയാനക ദൃശ്യങ്ങള്‍ പുറത്ത് #BeirutExplosion

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖ പ്രദേശത്ത് അത്യുഗ്ര സ്‌ഫോടനം. നഗരം മുഴുവന്‍ നശിപ്പിക്കുന്ന തരത്തിലുള്ള അത്യുഗ്ര സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അത്യുഗ്ര സ്‌ഫോടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റെന്നും ഇവിടുത്തെ ആശുപത്രികളില്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ടു ചെയ്തു. അതേ സമയം, എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു വ്യക്തമല്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്താണ് സ്‌ഫോടനം. മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ 2005ല്‍ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായതെന്നും ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഈ കേസുമായി എന്തെങ്കിലും ബാന്ധമുണ്ടോയെന്നത് വ്യക്തമല്ല. സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം ആകാശം പുക കൊണ്ട് നിറഞ്ഞു. കെട്ടിടങ്ങളും വാഹനങ്ങളുമടക്കം ഒരു പ്രദേശം മുഴുവന്‍ തകര്‍ന്നു തരിപ്പണമായി. ഈ പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന മുന്‍ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ളവയും തകര്‍ന്നതായാണ് വിവരം. തുറമുഖത്തിനടുത്തുള്ള വെയര്‍ഹൗസിലുണ്ടായ തീപിടുത്തമാണ് സ്‌ഫോടനത്തിന്റെ…

Read More