മുഴുവൻ വിദ്യാർത്ഥികൾക്കും വെബ്സൈറ്റ് ഡെവലപ്മെന്റ് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി സെൻറ് മേരീസ് എൽ പി എസ് അരുവിത്തുറ

ഈരാറ്റുപേട്ട: സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വെബ്സൈറ്റ് ഡെവലപ്മെന്റ് പഠിക്കാൻ അവസരമൊരുക്കി സെൻറ് മേരീസ് എൽ പി എസ് അരുവിത്തുറ. ടെൽറോപ്പ് എന്ന ടെക് കമ്പനിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്ക്സൗജന്യ വെബ്സൈറ്റ് ഡെവലപ്പ്മെന്റ് പഠിക്കാൻ അവസരം ഒരുക്കുന്നത്. രജിസ്റ്റർ ചെയ്യേണ്ട വിധം https://www.talrop.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സൈറ്റിൽ ഏറ്റവും മുകളിൽ കാണുന്ന Login ക്ലിക്ക് ചെയ്യുക. Create new account എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ് ചെയ്തു ജോയിൻ ചെയ്യുക. ശ്രദ്ധിക്കുക, ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ എടുക്കാൻ കഴിയുകയുള്ളൂ. നിങ്ങൾ എന്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു OTP SMS ലഭിക്കും. അതു ടൈപ് ചെയ്തു അടുത്ത സ്റ്റെപ്പിലേക്ക് പോകുക. (ആദ്യം OTP വന്നിട്ടില്ലെങ്കിൽ resend OTP ക്ലിക്ക് ചെയ്യുക) നിങ്ങളുടെ മുഴുവൻ പേര് ടൈപ്…

Read More

ചിരട്ടയില്‍ വിരിയുന്ന അല്‍ഭുതങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച് കലാകാരന്‍ ജിജോ കുറിഞ്ഞിത്തോട്ട്

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരിസ് എല്‍പി സ്‌കൂളില്‍ നടത്തിവരുന്ന സംസ്‌കൃതിയുടെ ഭൂമികയിലൂടെ 9 ചുവടുകള്‍ എന്ന വെബിനാറില്‍ ചിരട്ടയില്‍ വിരിയിച്ച അത്ഭുതങ്ങള്‍ കുരുന്നു ഹൃദയങ്ങളില്‍ വിസ്മയം സൃഷ്ടിച്ചു. വെബിനാര്‍ നയിച്ചത് അരുവിത്തുറക്കാരനായ ജിജോ കുറിഞ്ഞിത്തോട്ട് ആണ്. കുഞ്ഞുങ്ങള്‍ ഈ കരവിരുതില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയും ചിരട്ടയില്‍ അത്ഭുതം സൃഷ്ടിക്കാനുള്ള പരിശീലനം നേടുകയും ചെയ്തു. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോസ് മാത്യു വെബിനാറില്‍ മുഖ്യാതിഥിയായി. കഴിഞ്ഞദിവസത്തെ വെബിനാറില്‍ വൈദ്യ മേഖലയുടെ വാതായനങ്ങള്‍ കുട്ടികളുടെ മുന്‍പില്‍ തുറന്ന സണ്ണി തോമസ് മൂശാരിപറമ്പില്‍, നാട്ടറിവ് വൈദ്യ ഗവേഷകന്‍ കുറച്ചു സമയം കുട്ടികളുടെ തീരാത്ത സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന നൈസര്‍ഗ്ഗിക കഴിവുകളെ ഉണര്‍ത്തുവാന്‍ ഈ കോവിഡ് കാലത്ത് ഇത്തരം വെബിനാറിലൂടെ സാധിക്കുന്നു എന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ പറഞ്ഞു.

Read More

പിഞ്ചുഹൃദയങ്ങളെ വില്‍പാട്ടിനാല്‍ ധ്വനിതരളിതമാക്കി മണികണ്ഠന്‍ തോന്നയ്ക്കല്‍; അതിഥി ആയി പൂഞ്ഞാര്‍ എംഎല്‍എ

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ നടന്നു വരുന്ന’ സംസ്‌കൃതിയുടെ ഭൂമികയിലൂടെ 9 ചുവടുകള്‍’ എന്ന വെബിനാറില്‍ ജനഹൃദയങ്ങളെ കീഴടക്കിയ അതുല്യ കലാകാരന്‍ ശ്രീ. മണികണ്ഠന്‍ തോന്നക്കല്‍ അവതരിപ്പിച്ച വില്‍പാട്ട് പിഞ്ചു ഹൃദയങ്ങളെ ധ്വനി തരളിതമാക്കി. മികച്ച അധ്യാപകന്‍, ഡോക്യുമെന്ററി സംവിധായകന്‍, കവി, നിരൂപകന്‍, ഗാനരചയിതാവ്, ആകാശവാണി ദൂരദര്‍ശന്‍ ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളുള്ള സര്‍ഗധനനായ അദ്ദേഹം ചടുലമായ ശബ്ദവിന്യാസത്തോടും ഭാവവ്യത്യാസത്തോടും അവതരിപ്പിച്ച ഈ കലാരൂപം കുട്ടികള്‍ക്ക് ആവേശം പകരുന്ന ഒന്നായിരുന്നു. വെബിനാറില്‍ ബഹുമാനപ്പെട്ട പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് വിശിഷ്ടാതിഥിയായിരുന്നു. കോവിഡു കാലത്തെ വിരസതയകറ്റി വ്യത്യസ്തവും മികവാര്‍ന്നതുമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ മനസ്സിനെ തൊട്ടുണര്‍ത്തുവാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റര്‍ സൗമ്യയെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിക്കുകയും സ്‌കൂളിന്റെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. ഇതു…

Read More

കുരുന്നു ഹൃദയങ്ങളില്‍ നാട്ടറിവ് വൈദ്യത്തിന്റെ വിത്തുപാകി ശ്രീ സണ്ണി തോമസ് മൂശാരി പറമ്പില്‍

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ നടന്നുവരുന്ന സംസ്‌കൃതിയുടെ ഭൂമികയിലൂടെ ഒന്‍പത് ചുവടുകള്‍ എന്ന വെബിനാറില്‍ നാട്ടറിവ് വൈദ്യമേഖലയുടെ വാതായനങ്ങള്‍ കുട്ടികളുടെ മുന്നില്‍ തുറന്ന് ശ്രീ സണ്ണി തോമസ് മൂശാരി പറമ്പില്‍ കുട്ടികളുടെ മനംകവര്‍ന്നു. ആയുര്‍വേദ ഒറ്റമൂലി ചികിത്സാരംഗത്ത് 35 വര്‍ഷത്തെ പാരമ്പര്യമുള്ള അദ്ദേഹം നാട്ടറിവ് വൈദ്യ ഗവേഷകനും കൂടിയാണ്. നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ അകറ്റാനുള്ള ഔഷധങ്ങള്‍ നമുക്കുചുറ്റും തന്നെ ഉണ്ടെന്നുള്ള തിരിച്ചറിവ് കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റായ ഡോക്ടര്‍ ദീപ്തി മധു മുഖ്യാതിഥിയായിരുന്നു. നാട്ടറിവ് വൈദ്യം അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സെമിനാര്‍ കാലത്തിന് അനുയോജ്യമാണെന്ന് ഡോക്ടര്‍ ദീപ്തി മധു അഭിപ്രായപ്പെട്ടു. ഈ കോവിഡ് കാലത്ത് വീടിനുള്ളില്‍ കഴിയുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ ഉണര്‍വിനു വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് എന്ന് ഹെഡ്മിസ്ട്രസ്…

Read More

കുരുന്നുകളുടെ ഹൃദയം കീഴടക്കി ബാലതാരം മാസ്റ്റര്‍ ആരിഷ്

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ നടന്നു വരുന്ന സംസ്‌കൃതിയുടെ ഭൂമികയി ലൂടെ 9 ചുവടുകള്‍ എന്ന വെബിനാറിന്റെ മൂന്നാം ദിനത്തില്‍ ചലച്ചിത്രമേഖലയുടെ മാസ്മരിക ലോകം തുറന്നു കാട്ടി ബാലതാരം മാസ്റ്റര്‍ ആരുഷ് നാനൂറോളം കുരുന്നുകളുടെ മനം കവര്‍ന്നു. ഈ കൊച്ചു പ്രായത്തിനിടയില്‍ പല സൂപ്പര്‍ സ്റ്റാറുകളുടെയും ബാല്യകാലം അവതരിപ്പിച്ചു ജനമനസ്സുകളില്‍ ഇടംനേടിയ ഈ 5വയസ്സുകാരന്റെ പ്രകടനം സെന്റ് മേരീസിലെ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷന്‍ ശ്രീ. നിസാര്‍ ഖുര്‍ബാനി ഇന്നത്തെ വെബിനാറില്‍ മുഖ്യാതിഥി ആയിരുന്നു. ഈ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഉണര്‍വും ഉന്മേഷവും പകരാനാണ് ഇത്തരം സാംസ്‌കാരിക പരിപാടികള്‍ സ്‌കൂളില്‍ നടത്തുന്നതെന്ന് പ്രധാനാധ്യാപിക സിസ്റ്റര്‍ സൗമ്യ അഭിപ്രായപ്പെട്ടു. മീനാക്ഷിയുടെ അനുജന്‍ ആരിഷ് (5yrs) ക്വീന്‍ എന്ന ചിത്രത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പരീക്ഷണമെന്ന നിലയില്‍ ചെയ്ത ഈ ചിത്രത്തിനു ശേഷം…

Read More

മഴയുടെ വഴിയില്‍ പുഴക്കൊരു കാവല്‍; അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ വെബിനാര്‍ 24ന്

അരുവിത്തുറ: മഴയുടെ താളവും പുഴയുടെ ഓളവും കുരുന്നുകളുടെ ഹൃദയതാളവുമായി താദാത്മ്യം പ്രാപിക്കുന്ന അപൂര്‍വ്വനിമിഷങ്ങളൊരുക്കി അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍. മലയും മഞ്ഞും മഴയും പുഴകളുമെല്ലാം മനുഷ്യജീവിതത്തിന്റെ ജീവനാഡികളാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനത്തില്‍ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സൗഹൃദ മനസ്സ് കുരുന്നു ഹൃദയങ്ങളില്‍ രൂപപ്പെടുത്തുന്ന സെന്റ് മേരീസിന്റെ പുതിയ കാല്‍വയ്പാണ് ‘മഴയുടെ വഴിയില്‍ പുഴയ്‌ക്കൊരു കാവല്‍ ” വെബിനാര്‍. അരുവിത്തുറ സെന്റ് മേരീസ് എല്‍. പി. സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും മീനച്ചിലാര്‍ നദീസംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തില്‍ വെബിനാര്‍ മൂന്നു മണി മുതല്‍ നടത്തപ്പെടുന്നു. പ്രശസ്ത സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ. എബി പൂണ്ടിക്കുളം നയിക്കുന്ന വെബിനാറില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ അധ്യക്ഷത വഹിക്കും. അരുവിത്തുറ സെന്റ്. ജോര്‍ജ് കോളേജ് ബര്‍സാര്‍ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മഴമാപിനി സമര്‍പ്പണം നടത്തും. പരിസ്ഥിതി ബോധമുള്ള, നാടിന്റെ…

Read More

അരുവിത്തുറ സെന്റ് മേരീസ് സ്‌കൂള്‍ നടത്തിയ അഖില കേരള പ്രസംഗ മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു; വിജയികള്‍ ഇവര്‍

അരുവിത്തുറ: പുതുപുത്തന്‍ ആശയങ്ങളുമായി എന്നെന്നും നമ്മെ വിസ്മയിപ്പിക്കുന്ന അരുവിത്തുറ സെന്റ് മേരീസ് എല്‍. പി. സ്‌കൂള്‍ ഈ വര്‍ഷത്തെ അധ്യാപകദിനത്തോട് അനുബന്ധിച്ചു എല്‍. പി. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ അഖില കേരള ഇംഗ്ലീഷ് പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസുകളില്‍ തുടങ്ങി എല്ലാ സിലബസുകളിലുള്ള കുട്ടികളില്‍ നിന്നും മികച്ച പ്രതികരണം ആണ് പ്രസംഗമല്‍സരത്തിനു ലഭിച്ചത്. നൂറിലധികം വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച പ്രകടനം ആണ് കാഴ്ചവെച്ചതെന്നും പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ എഫ്‌സിസി പറഞ്ഞു. പ്രശസ്ത സിനിമതാരം മീനാക്ഷി ആണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികള്‍ ഒന്നാം സമ്മാനംVygananda S Nair, Marygiri CMI Public School, Koothattukulam STD I. രണ്ടാം സമ്മാനം Lizbeth Ginson, Christhu Jyothy…

Read More