Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നദീ ദിനാചരണം

അരുവിത്തുറ: ലോക നദീ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കാലാവസ്ഥാ വ്യതിയാനം ജല മേഖലയിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം തൃശൂർ നദീ ഗവേഷണ കേന്ദ്രം ഡയറക്ടറും കേരള നദീസംരക്ഷണസമതി സംസ്ഥാന പ്രസിഡന്റുമായ എസ്സ്.പി. രവി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം പ്രകൃതിയുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. പരിസ്ഥിതിക്കനുകൂലമായ തിരുത്തലുകളിലേക്ക് സമൂഹത്തെ നയിക്കാൻ പുതു തലമുറക്കാവണമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച Read More…

Erattupetta News

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ സീറ്റ് ഒഴിവ്

അരുവിത്തുറ സെൻറ് ജോർജ്‌സ് കോളേജിൽ ബി.വോക് ഫുഡ് ടെക്നോളജി ആൻഡ് അനാലിസിസ് , ബി.എ മാസ്സ് കമ്മ്യൂണിക്കേഷൻ , എം.എസ് .സി മാത്തമാറ്റിക്സ് , എം കോം എന്നീ സ്വാശ്രയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവുണ്ട് . താല്പര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ – 9446119522 , 9495749325.

Jobs

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്‍റ് ജോര്‍ജസ് കോളജില്‍ എയ്ഡഡ് വിഭാഗത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 24 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.

Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജില്‍ സീറ്റ് ഒഴിവ്

അരുവിത്തുറ സെന്റ്.ജോർജ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ് , എം.കോം എ്ന്നീ സ്വാശ്രയ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446119502, 9495749325.

Erattupetta News

അരുവിത്തുറ സെന്റ് ജോർജ്‌ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃതോത്സവ’ ത്തോടനുബദ്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്യത്തിന്റെ 75 വർഷങ്ങളെ പ്രതിനിധികരിച്ച് 75 വിദ്യാർത്ഥികളും കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിലും അദ്ധ്യാപകരും സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കാളികളായി. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ , എൻ Read More…

Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പ്രോജക്ട് തേർഡ് ഐ

അരുവിത്തുറ: സമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർകാഴ്ചകൾ സമൂഹമദ്ധ്യത്തിലെത്തിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രോജക്ട് തേർഡ് ഐ പദ്ധതിക്ക് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജജ് കോളേജിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പാലാ റവന്യു ഡിവിഷണൽ ഓഫീസർ ശ്രീ. രാജേന്ദ്ര ബാബു. പി.ജി. നിർവഹിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറം സമൂഹൃ വിഷയങ്ങളിലേക്കു കൂടി കണ്ണു തുറക്കുന്നതാവണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ വെരി. റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ:ഡോ സിബി ജോസഫ് , Read More…

Erattupetta News

ആവേശമായി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫ്രീഡം റൺ

അരുവിത്തുറ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിന വാർഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമ്യത് മഹോത്സവത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫ്രീഡം റൺ കൂട്ടയോട്ടം സംഘടിപ്പിച്ചു. ത്രിവർണ്ണ ബലൂണുകളും ദേശീയ പതാകകളുമായി നൂറുകണക്കിന് വിദ്യാർത്ഥികളും, എൻസിസി കേഡറ്റുകളും, എൻ.എസ്സ്.എസ്സ്. വോളണ്ടിയർമാരും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. രാവിലെ പത്തിന് കോളേജ് ക്യാമ്പസ്സിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്രീഡം റണ്ണിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തത്തിന്റെയും Read More…

Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫ്രീഡം റൺ ഇന്ന്

അരുവിത്തുറ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിന വാർഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമ്യത് മഹോത്സവത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇന്ന് ഫ്രീഡം റൺ കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ പത്തിന് കോളേജ് ക്യാമ്പസ്സിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്രീഡം റണ്ണിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രി. ബാബു സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. Read More…

Erattupetta News

അരുവിത്തുറ കോളേജിൽ ജലചേതന പദ്ധതിക്ക് തുടക്കം

അരുവിത്തുറ: പ്രാദേശികമായി മഴ വ്യാപനത്തിന്റെ അളവ് തിട്ടപ്പെടുത്തി കൃത്യമായ സൂചനകൾ പൊതുജനത്തിനു നൽകുക. പ്രകൃതി സംരക്ഷണ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തുളോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ജല ചേതനാ പദ്ധതിക്ക് തുടക്കമായി. കോളേജ് ഐ ക്യൂ എ സി യുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ നദി സംരഷണസമതിയും കോൾ സയൻസ്സ് ഫൗണ്ടേഷനും ഏർപ്പെടുത്തുന്ന വേണുഗോപാൽ ആർ ഗവേഷണ ഫണ്ടുപയോഗിച്ച് മീനച്ചിൽ റിവർ – റെയിൻ മോനിട്ടറിങ്ങ് നെറ്റ്‌വർക്കിന്റെ പിൻതുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പുനെ Read More…

Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ബ്രിഡ്ജ് കോഴ്സ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഈ അദ്ധ്യയന വർഷം കോമേഴ്സ് ഡിഗ്രി കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഇംഗീഷ് , അക്കൗണ്ടൻസി വിഷയങ്ങളിൽ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സൗജന്യമാണ്. താൽപര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് ഒന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ പത്തിന് കോളേജിൽ എത്തി ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9446119502,9495749325.