9 വീടുകള്‍ നിര്‍മിച്ചു നല്‍കി, 30 വീടുകള്‍ നവീകരിച്ചു; കരുതലിന്റെ മുഖമായി അരുവിത്തുറ ഇടവക

അരുവിത്തുറ: പാവപ്പെട്ടവരോടും നിർധനരോടുമുള്ള കരുതലിന്റെ പുതിയ അദ്ധ്യായം കുറിച്ച് അരുവിത്തുറ സെന്റ ജോർജ് ഫൊറോന ഇടവകയിൽ പുത്തൻ വീടുകളുടെ താക്കോൽ ദാനം. സ്വന്തമായി വീട് ഇല്ലാതെ വേദനിക്കുന്ന ഇടവകയിലെ നിർധനരായ കുടുംബങ്ങൾക്ക് പുതിയ വീട് എന്ന സ്വപ്നം യഥാർഥ്യമാക്കിയാണ് സെന്റ് ജോർജ് ഫൊറോന കരുതലിന്റെ മുഖമായത്. പുതിയ വീടുകളുടെ താക്കോൽ ദാനം പാലാ രുപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റി വച്ച് പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത് വലിയ കാര്യമാണ്. ഇത് ദരിദ്രരരോടും നിസഹായരായവരോടുമുള്ള ‘അരുവിത്തുറ ഇടവകയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് പിതാവ് പറഞ്ഞു. പളളികളോടനുബന്ധിച്ചുുള്ള പ്രസ്ഥാനങ്ങളും സംരംഭങ്ങളും പാവപ്പെട്ടവർക്ക് ഉപകാരപ്രദമാകുമെന്ന ചിന്തയോടെ നടപ്പിലാക്കണമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിൽ 2000 വർഷമായി ക്രൈസ്തവർ ഉപയോഗിച്ചു വരുന്ന സുറിയാനി ഭാഷയ്ക്ക് യാതൊരുവിധ പരിഗണന നൽകിയില്ല. ഇത് ക്രൈസ്തവരോടുള്ള…

Read More

അരുവിത്തുറപള്ളിയില്‍ കപ്പൂച്ചിന്‍ ധ്യാനം

അരുവിത്തുറ : സെന്റ്. ജോര്‍ജ് ഫൊറോനാപ്പള്ളിയില്‍ ഓഗസ്റ്റ് 21, 22, 23 തിയതികളില്‍ കപ്പൂച്ചിന്‍ ധ്യാനം ഓണ്‍ലൈനായി നടത്തുന്നു. പ്രസിദ്ധ വചന പ്രഘോഷകന്‍ റവ. ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ OFM, റവ. ഫാ.മാത്യു മുളങ്ങാശ്ശേരില്‍ OFM, റവ. ഫാ. സരീഷ് തൊണ്ടാംകുഴി OFM എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് ധ്യാനം. 6.30 ന് ജപമാലയോടുകൂടി ധ്യാനം ആരംഭിക്കും. കോവിഡ് മഹാമാരിയുടെ ദുരുന്തത്തില്‍ നിന്നും നാടിനു സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനയും അനുതാപ ശുശ്രുഷയും ധ്യാനത്തിന്റെ പ്രത്യേകതയായിരിക്കും. അരുവിത്തുറപള്ളിയുടെ യൂട്യൂബ് ചാനലിലും എസ്.ജി.സി. ചാനലിലും ധ്യാനം തല്‍സമയം ലഭ്യമായിരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ധ്യാനം നടത്തുന്നതെന്ന് വികാരി വെരി. റവ. ഡോ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, അസി. വികാരിമാരായ റവ. ഫാ. ജോര്‍ജ് പൈമ്പിള്ളില്‍, റവ. ഫാ. സ്‌കറിയ മേനാംപറമ്പില്‍, ബര്‍സാര്‍ റവ. ഫാ.…

Read More