Pala News

പാലാ നഗരസഭയിൽ രണ്ട് മിനി ആശുപത്രികൾക്കായി 169 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം; രണ്ട് ഹെൽത്ത് & വെൽനെസ്സ് സെൻ്ററുകൾ ആരംഭിക്കും

പാലാ: കേന്ദ്ര പദ്ധതിയിൽ നഗരസഭാ പ്രദേശത്ത് രണ്ട് മിനി ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചതായി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ മേഖലയിൽ വിനിയോഗിക്കുന്നതിനായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. നഗരസഭയിൽ169 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആദ്യ ഗഡുവായി 82 ലക്ഷം രൂപ ലഭിച്ചു കഴിഞ്ഞു. ഈ തുക വിനിയോഗിച്ച് നഗരസഭാ പ്രദേശത്ത് വിപുലമായ പദ്ധതി ആവിഷ്കരിക്കുമെന്ന് Read More…

Pala News

നഗരസഭാ ഭരണത്തിനെതിരെയുള്ള അനാവശ്യ വിവാദങ്ങളുടെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം
പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡിനെ അവഗണിച്ചിട്ടില്ല. ആന്റോ പടിഞ്ഞാറെക്കര

പാലാ: നഗരസഭയിലെ എല്ലാ വാർഡുകളെയും ഒരുപോലെ കണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷമെന്നില്ല. എന്നാൽ കഴിഞ്ഞ കാലങ്ങള അപേക്ഷിച്ച് കോവിഡിന്റെ പശ്ചാത്തലത്തിലും സർക്കാരിന്റെയും നഗരസഭയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തവും ഫണ്ടുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് വാസ്തവമെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എ ഫണ്ടുകൾ വ്യക്തിപരമായി താല്പര്യമുള്ള വാർഡുകളിലാണ് നൽകിയിരിക്കുന്നതു്. നഗരസഭ പണം അനുവദിച്ച ചില റോഡുകളിൽ തന്നെ എം. എൽ എ ഫണ്ടും അനുവദിച്ച സാഹചര്യവും ഉണ്ട്. പ്രതിപക്ഷത്തെ മറ്റ് Read More…

Pala News

പാലാ നഗരസഭ നിർമ്മിച്ച ലോയേഴ്സ് ചേമ്പർ കെട്ടിട സമുച്ചയo തുറന്നു

പാലാ: കോടതി സമുച്ചയത്തോട് അനുബന്ധിച്ച് അഭിഭാഷകർക്കായി പാലാ നഗരസഭ നിർമ്മിച്ച ലോയേഴ്സ് ചേമ്പർ കെട്ടിട സമുച്ചയo തുറന്നു പാലാ ചെത്തിമറ്റത്താണ് 72 മുറികളുള്ള ഓഫീസ് കം കൊമേഴ്‌സ്യൽ കോംപ്ലക്സ് നഗരസഭ നിർ മ്മിച്ചത്. 3.5 കോടി മുടക്കിയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വച്ച് ജോസ് കെ.മാണി എം.പി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ.സുരേഷ്, ജഡ്ജിമാരായ എ.എം.അഷറഫ്, ജി.പത്മകുമാർ, പ്രിയങ്ക പോൾ, Read More…

Pala News

ചെത്തിമറ്റം ലോയേഴ്സ് കോംപ്ലക്സ് സെപ്റ്റംബർ 23 ന് തുറന്നു നൽകും: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: പാലാ കോടതി സമുച്ചയത്തിനു സമീപം ചെത്തി മററത്ത് നഗരസഭ നിർമ്മിച്ച ലോയേഴ്സ് ചേമ്പറും കൊമേഴ്സ്യൽ കോംപ്ലക്സും സെപ്തം 23 ന് തുറന്നു നൽകുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പത്ര സമ്മേളനത്തിൽ അറിയിച്ചു. നഗരത്തിലെ വിവിധ കെട്ടിടങ്ങളിലും മിനി സിവിൽ സ്റ്റേഷനിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി കോടതികൾ സംസ്ഥാന പാതയിലെ ചെത്തിമറ്റത്തുള്ള കോടതി സമുച്ചയത്തിലേക്ക് മാറിയതിനെ തുടർന്ന് നഗരത്തിൽ ഓഫീസ് ഉണ്ടായിരുന്ന അഭിഭാഷകർക്ക് ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മുൻ മന്ത്രി കെ.എം.മാണിയുടെ നിർദ്ദേശം അനുസരിച്ച് കോടതിക്ക് സമീപമായി Read More…

Pala News

ജനറൽ ആശുപത്രിക്ക് ആശ്വാസമായി ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് തുറന്നു; കൂടുതൽ പ്ലാൻ്റുകൾക്ക് നടപടി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് തുറന്നു. സർക്കാർ അംഗീകൃത തുമ്പൂർമൂഴി മോഡൽ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ജൈവ മാലിന്യ സംസ്കരണത്തിന് പരിമിത സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ആശുപത്രിക്ക് വളരെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. മലിനജല ശുദ്ധീകരണത്തിന് നേരത്തെ ആധുനിക പ്ലാൻ്റ് സ്ഥാപിച്ചിരുന്നു.നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു Read More…

Pala News

ശങ്ക തീർക്കാൻ നഗരത്തിൽ കൂടുതൽ മോഡുലാർ ടോയ്‌ലറ്റ് സമുച്ചയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു

പാലാ: നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്ലറ്റുകൾ നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ടോയ്ലറ്റുകൾ സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര പാലാ ടൗൺ ബസ്സ്റ്റാൻ്റിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പദ്ധതി വിശദീകരിച്ചു. 12 ലക്ഷം രൂപ മുടക്കി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റീൽ നിർമ്മിതമോഡുലാർടോയ്ലറ്റ് കൾ Read More…

Pala News

പാലാ ജനകീയ ഹോട്ടലിനു മുന്നിലെ ഗർത്തം നഗരസഭാധികാരികൾ സന്ദർശിച്ചു

പാലാ: ടൗണിലെ നഗരസഭാ ന്യായവില ശാലയ്ക്ക് മുന്നിലുണ്ടായ ഗർത്തം എത്രയും വേഗം മൂടണമെന്ന് നഗരഭരണാധികാരികൾ പി.ഡബ്ലൂ.ഡി. അധികാരികളോടാവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര , വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരും ഒരുമിച്ചാണ് ഗർത്തം കാണാനെത്തിയത്. പി. ഡബ്ലൂഡി അധികാരികളും സ്ഥലം സന്ദർശിച്ചു.

Pala News

മഴക്കെടുതി; പാലാ നഗരപ്രദേശത്ത് അതീവ ജാഗ്രത വേണം: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: മീനച്ചിൽ താലൂക്കിൻ്റെ മലയോര മേഖലയിലും മറ്റിടങ്ങളിലും രണ്ടാം ദിവസവും തോരാതെ പെയ്തിറങ്ങുന്ന അതിതീവ്ര മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമീധീതമായി ഉയരുന്ന സഹാചര്യത്തിൽ നഗരസഭാ പ്രദേശ ത്തെ താഴ്ന്ന മേഖലയിൽ താമസിക്കുന്നവരും വ്യാപാരികളും അതീവ ജാഗ്രത പുലർത്തണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്യർത്ഥിച്ചു.

Pala News

പാലാ നഗരത്തിൽ മോഡുലാർ ടോയ്‌ലറ്റ് സമുച്ചയ നിർമ്മാണം ആരംഭിച്ചു

പാലാ: നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, വാർഡ് 2-ൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ആദ്യഘട്ടത്തിൽ ടോയ്ലറ്റുകൾ സ്ഥാപിക്കുക. ആഴ്ച്ചകൾക്കുള്ളിൽ ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്നും രണ്ടാം ഘട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കുമെന്നും നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു. നിർമ്മാണപുരോഗതി നഗരസഭാ അധികൃതർ വിലയിരുത്തി. Read More…

Pala News

പാലാ നഗരപ്രദേശത്തെ റോഡ് അറ്റകുറ്റപണി; ശാശ്വത പരിഹാരം വേണം: അൻ്റോ പടിഞ്ഞാറേക്കര

പാലാ: നഗരത്തിലെ പ്രധാന പാതയിൽ സ്റ്റേഡിയം ജംഗ്ഷനിൽ തുടർച്ചയായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാര നടപടികളാണ് ഉണ്ടാവേണ്ടതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു. സ്റ്റേഡിയം ജംഗ്ഷനിൽ രണ്ടു വർഷമായി സ്ഥിരമായി കുഴികൾ രൂപപ്പെടുകയും സുഗമമായ യാത്ര തടസ്സപ്പെടുകയും അപകടം വരുത്തി വയ്ക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഈ ഭാഗത്ത് ഗതാഗത തടസ്സവും ഉണ്ടാവുന്നു. സുരക്ഷിത യാത്ര ഉറപ്പു വരു ത്തുന്നതിന് സത്വര നടപടി ഉണ്ടായേ തീരൂ എന്ന് ചെയർമാൻ ആവശ്യപ്പെട്ടു. Read More…