അമ്പാറനിരപ്പേൽ : തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് സ്നേഹാദരവുകൾ അർപ്പിച്ച് അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകദിനം ഹൃദ്യമായി ആഘോഷിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്ന പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു. അദ്ധ്യാപകർ തിരികെ മധുരം നൽകി കുട്ടികളുടെ സ്നേഹത്തിന് നന്ദി അർപ്പിച്ചു. കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു. പ്രിയ അദ്ധ്യാപകരോട് തങ്ങൾക്കുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി എല്ലാ കുട്ടികളും ഒരുമിച്ച് അദ്ധ്യാപകർക്ക് വന്ദനം അർപ്പിച്ചു. അധ്യാപക ദിനത്തിന്റെ മഹത്വംവിളിച്ചോതുന്ന ഷോർട് ഫിലിം റിലീസ് Read More…
Tag: amparanirappel st johns school
അമ്പാറനിരപ്പേൽ സെൻ്റ്. ജോൺസ് സ്കൂളിൽ ഫിയസ്റ്റ 2023 ഉം പഠനോത്സവവും ഇന്ന്
അമ്പാറനിരപ്പേൽ: കോവിഡ് 19 കാലഘട്ടത്തിനുശേഷം സ്കൂളുകളിൽ എത്തിയ കുട്ടികൾക്കുണ്ടാവുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിന് വേണ്ടി സെന്റ് ജോൺസ് എൽ. പി സ്കൂളിൽ ഇംഗ്ലീഷ് കാർണിവൽ “ഫിയസ്റ്റ 2023” യുo 2022- 23 അക്കാദമിക വർഷത്തിലെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പഠനോത്സവവും ഇന്ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ അധ്യക്ഷനാകുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും, ശ്രീ ബിൻസ് Read More…