കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടിടിഎഫ്ഐ)യുടെയും കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ടേബിള്‍ ടെന്നിസ് അസോസിയേഷന് ഓഫ് കേരള (ടിടിഎകെ) ആലപ്പുഴയില്‍ നടത്താനുദ്ദേശിക്കുന്ന സംസ്ഥാന ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി കോട്ടയം ജില്ലാ തലത്തിലുള്ള ചാമ്പ്യന്‍ഷിപ്പ് ജനുവരി 10 ഞായറാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
ചാമ്പ്യന്‍ഷിപ്പ് ആന്റോ ആന്റണി എംപി ഉത്ഘാടനം നിര്‍വഹിക്കും. കേഡറ്റ് സിംഗിള്‍സ് മുതല്‍ വെറ്ററന്‍ സിംഗിള്‍സ് വരെയുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ശാരീരിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ ഡബിള്‍സ് ടീം ഇനങ്ങള്‍ നടത്തില്ല. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടേതായതിനാല്‍ മിനി കേഡറ്റ് മത്സരവും ഉണ്ടായിരിക്കുന്നതല്ല.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കോപ്പി സഹിതം ഞായറാഴ്ച രാവിലെ 9 മണിക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്യുക. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 9349204577.