ദുബായ്: ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ അഞ്ചിലും ഒരു വിജയം പോലും കുറിക്കാനാവാതിരുന്നതിന്റെ കേടു തീര്‍ത്ത് പാകിസ്ഥാന്‍.
ആദ്യ മല്‍സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് പാകിസ്ഥാന്‍ ആധികാരിക ജയം നേടി നാണക്കേടിന്റെ ചരിത്രം തിരുത്തിയത്.
കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ പാകിസ്ഥാനു മുന്നില്‍ ഇന്ത്യ തകരുകയായിരുന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് ബൗളര്‍മാര്‍ മികച്ച തുടക്കം നല്‍കി.
മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെയും പന്തിന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിയ പിച്ചില്‍ കൂസലെന്യേ കളിച്ച് പാക് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ ഒരവസരവും തന്നില്ല. 13 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ അവര്‍ ആധികാരിക ജയം കുറിച്ചു.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് പാക്കിസ്ഥാന്റെ വിജയം തീര്‍ത്തും ഏകപക്ഷീയമാക്കിയത്. തകര്‍പ്പന്‍ ബോളിങ് പ്രകടനത്തിലൂടെ ബോളര്‍മാര്‍ സമ്മാനിച്ച മേധാവിത്തം ഇന്നിങ്‌സിലുടനീളം കാത്തുസൂക്ഷിച്ചാണ് ഇരുവരും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയതീരത്തെത്തിച്ചത്.
ബാബര്‍ അസം 52 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 68 റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്വാന്‍ 55 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 79 റണ്‍സോടെയും പുറത്താകാതെ നിന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19