ബംഗളൂരു: തിരുവനന്തപുരം നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് ഇരുവരെയും എന്‍ഐഎ അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്തു കസ്റ്റംസ് പിടികൂടിയതിനു തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മകളുമുണ്ടായിരുന്നു.
ഇരുവരെയും ഞായറാഴ്ച രാവിലെ കൊച്ചിയിലെ എന്‍ഐഎ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. ഫോണ്‍ ചോര്‍ത്തിയാണ് ഇവരെ എന്‍ഐഎ കണ്ടെത്തിയതെന്നാണ് വിവരം.
കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില് പ്രതികള്‍ക്ക് അനുകൂലമായ വിധി വന്നാല്‍ പോലും എന്‍ഐഎ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.